scorecardresearch

90 ദിവസം തുടർച്ചയായി അവക്കാഡോ കഴിച്ചാൽ വയറു കുറയുമോ?

അവക്കാഡോ സ്ഥിരമായി 90 ദിവസത്തിലധികം കഴിക്കുന്നത്, ലിപിഡ് പ്രൊഫൈലുകളെ ഗുണപരമായി ബാധിക്കുകയും ആരോഗ്യകരമായ ഹൃദയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

അവക്കാഡോ സ്ഥിരമായി 90 ദിവസത്തിലധികം കഴിക്കുന്നത്, ലിപിഡ് പ്രൊഫൈലുകളെ ഗുണപരമായി ബാധിക്കുകയും ആരോഗ്യകരമായ ഹൃദയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

author-image
Health Desk
New Update
Avocado

അവക്കാഡോ

ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ അടുത്തകാലത്തായി അവക്കാഡോ ഉപഭോഗം ഗണ്യമായി വർധിച്ചത് കാണാം. പോഷകങ്ങളാൽ നിറഞ്ഞ അവക്കാഡോയിൽ  ഉയർന്ന അളവിൽ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുള്ളതായി കണക്കാക്കുന്നു. ഇത് ആരോഗ്യകരമായ കൊഴുപ്പായതിനാൽ, പതിവായി അവക്കാഡോ കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ 90 ദിവസം തുടർച്ചയായി ദിവസവും ഭക്ഷണത്തോടെപ്പം അവക്കാഡോ കഴിച്ചാലോ? വിദഗ്ധർ പറയുന്നതു കേൾക്കാം. 

Advertisment

2021-ൽ പുറത്തുവന്ന ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പഠനം പറയുന്നത്, ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് സ്ത്രീകളുടെ വയറിലെ കൊഴുപ്പുകളെ ആരോഗ്യകരമായ രീതിയിലേക്ക് പുനർവിതരണം ചെയ്യാൻ സഹായിക്കുമെന്നാണ്. അമിതഭാരമുള്ള 105ൽ പരം ആളുകൾ പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിൽ പങ്കെടുത്തു. ഇവർക്ക് 12 ആഴ്ചത്തേക്ക് ഭക്ഷണത്തിന്റെ ഭാഗമായി അവക്കാഡോ നൽകി.

പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് അവക്കാഡോ  ഉൾപ്പെടുത്തിയ ഭക്ഷണം നൽകി. അടുത്ത ഗ്രൂപ്പിന് ഏതാണ്ട് സമാനമായ ചേരുവകളും സമാനമായ കലോറി ഉള്ളതും എന്നാൽ അവക്കാഡോ അടങ്ങിയിട്ടില്ലാത്തതുമായ ഭക്ഷണം നൽകി.

ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി അവക്കാഡോ കഴിക്കുന്ന സ്ത്രീകളിൽ, ഡിപ്പർ വിസറൽ അബ്ഡൊമിനൽ ഫാറ്റ് കുറഞ്ഞതായി കണ്ടെത്തി. വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് ചിതറിക്കിടക്കുന്നതായും ആന്തരിക അവയവങ്ങളിലുള്ള കൊഴുപ്പ് അലിഞ്ഞുചേർന്നതായും ചർമ്മത്തിന് തൊട്ടുതാഴെയുള്ള സബ്ക്യുട്ടേനിയസ് കൊഴുപ്പ് വിസറൽ കൊഴുപ്പുമായി അനുപാതത്തിലായതായും പഠനം പറയുന്നു.  അതിനാൽ ശരീരം നിങ്ങൾക്ക് ആവശ്യമില്ലാത്ത ആന്തരികവും അപകടകരവുമായ കൊഴുപ്പിനെ കത്തിക്കുന്നു, ആവശ്യമുള്ളത് നിലനിർത്തുകയും ചെയ്യുന്നു.

Advertisment

രണ്ട് തരം കൊഴുപ്പുകൾ തമ്മിലുള്ള പുനർവിതരണം വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയാൻ കാരണമാവുന്നു എന്നും പഠനത്തിൽ  സൂചിപ്പിക്കുന്നു. എല്ലാ ഭക്ഷണത്തിലും ആരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കണമെന്നും കാഷിഫ് ഖാൻ പറയുന്നു. 

ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനും ഡയബറ്റോളജിയുമായ ഡോ. സോമനാഥ് ഗുപ്ത പറയുന്നത്, അവക്കാഡോ മോണോസാച്ചുറേറ്റഡ് ഫാറ്റുകളാൽ സമ്പന്നമാണ്, അവ ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളായാണ് കണക്കാക്കപ്പെടുന്നത്. "മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നതിലൂടെ ഈ കൊഴുപ്പുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 90 ദിവസത്തിലധികം, അവക്കാഡോ സ്ഥിരമായി കഴിക്കുന്നത്, ലിപിഡ് പ്രൊഫൈലുകളെ ഗുണപരമായി ബാധിക്കുകയും ആരോഗ്യകരമായ ഹൃദയ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും," അദ്ദേഹം പറഞ്ഞു.

90 ദിവസത്തെ ഭക്ഷണത്തിൽ അവക്കാഡോ ഉൾപ്പെടുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യം, ദഹനം, പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കൽ തുടങ്ങിയ ഗുണങ്ങൾ വാഗ്ദാനം ചെയുമെങ്കിലും. "സമീകൃതവും വ്യത്യസ്തവുമായ ഭക്ഷണക്രമം നിലനിർത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്," എന്നാണ് ഡോ സോമനാഥ് ഗുപ്ത അഭിപ്രായപ്പെടുന്നത്. 

Check out More Lifestyle Articles Here 

Fitness Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: