/indian-express-malayalam/media/media_files/C6WNbkwC9iUAFlONVRmn.jpg)
ഗ്രീൻ ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളും കഴിക്കുന്നതിന് മുൻപ് സ്വീകരിക്കേണ്ട മുൻകരുതലുകളും
ആപ്പിൾ എന്നും നമ്മുടെ ആരോഗ്യ പരിപാലനത്തിലെ ഉറ്റതോഴനാണ്, എന്നാൽ നമുക്ക് അത്ര സുപരിചിതമല്ലാത്ത ആപ്പിളിന്റെ വകഭേദമാണ് ഗ്രീൻ ആപ്പിൾ. ആപ്പിളിന്റെ കസിനായ ഈ സ്വാദിഷ്ടമായ ഫലവും ആരോഗ്യഗുണങ്ങളിൽ മുൻപന്തിയിൽ തന്നെയാണ്.
പൂർണ്ണമായ ഭക്ഷണ വൈവിധ്യവും സന്തുലിതാവസ്ഥയും സമഗ്രമായ പോഷക ഗുണങ്ങളും ലഭിക്കുന്നതിന് ഗ്രീൻ ആപ്പിൾ പ്രധാനമാണെന്ന് സിഗ്നസ് ലക്ഷ്മി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ജനറൽ ഫിസിഷ്യനായ ഡോ സഞ്ജയ് സിംഗ് അഭിപ്രായപ്പെടുന്നു.
ഗ്രീൻ ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവ കഴിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അറിയാം.
100 ഗ്രാം ഗ്രീൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
- കലോറി: 52
- കാർബോഹൈഡ്രേറ്റ്സ്: 14 ഗ്രാം
- ഡയറ്ററി ഫൈബർ: 2.7 ഗ്രാം
- പഞ്ചസാര: 10 ഗ്രാം
- പ്രോട്ടീൻ: 0.3 ഗ്രാം
- കൊഴുപ്പ്: 0.2 ഗ്രാം
- വിറ്റാമിൻ സി
- വിറ്റാമിൻ എ
- വിറ്റാമിൻ കെ
- വിറ്റാമിൻ ബി-കോംപ്ലക്സ് (ബി 1, ബി 2 ഉൾപ്പെടെ , ബി 3, ബി 5)
- കാൽസ്യം
- ഫോസ്ഫറസ്
- ഇരുമ്പ്
- പൊട്ടാസ്യം
- മഗ്നീഷ്യം
- ചെമ്പ്
- മാംഗനീസ്
- ആന്റിഓക്‌സിഡന്റുകൾ
ഗ്രീൻ ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ
പ്രതിരോധശേഷി: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിന് ആന്റിഓക്‌സിഡന്റുകൾ നൽകുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം: ഗ്രീൻ ആപ്പിളിലെ ലയിക്കുന്ന ഫൈബറുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ദഹന ആരോഗ്യം: ഫൈബറുകൾ ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു.
കണ്ണിന്റെ ആരോഗ്യം: കാഴ്ചയ്ക്കും അണുബാധകളിൽ നിന്നുള്ള സംരക്ഷണത്തിനും സഹായകമായ വിറ്റാമിൻ എ, ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യം: ഗ്രീൻ ആപ്പിളിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
ഭാര നിയന്ത്രണം: കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും വയറു നിറഞ്ഞതുപോലുള്ള സംതൃപ്തി നൽകും. ഇതിലൂടെ ഭക്ഷണം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും സാധിക്കുന്നു.
ഗ്രീൻ ആപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഞ്ചസാരയുടെ അളവ്: മറ്റു പഴങ്ങളെ അപേക്ഷിച്ച് ഷുഗർ കുറവാണെങ്കിലും, പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന വ്യക്തികൾ ശ്രദ്ധയോടെ മാത്രം കഴിക്കുക.
അമിത ഉപഭോഗം: അമിതമായി കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.
Check out More Health Articles Here
- സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ?
- ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും
- മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
- മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
- മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
- ശരീരഭാരം നിയന്ത്രിക്കാൻ ഈ അടിപൊളി ടിപ്സ് അറിഞ്ഞിരിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us