scorecardresearch

വിദ്യാബാലൻ്റെ ഈ ഡയറ്റിന് ഗുണങ്ങളേറെ

ഭക്ഷണത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിന് ഭക്ഷണം പാചകം ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. പാചകം ചെയ്യുന്നതിലൂടെ നാരുകൾ, പ്രോട്ടിൻ എന്നിവ ദഹനപ്രക്രിയയ്ക്ക് സഹായകമായ ഘടനയിലേയ്ക്ക് മാറുന്നു

ഭക്ഷണത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിന് ഭക്ഷണം പാചകം ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. പാചകം ചെയ്യുന്നതിലൂടെ നാരുകൾ, പ്രോട്ടിൻ എന്നിവ ദഹനപ്രക്രിയയ്ക്ക് സഹായകമായ ഘടനയിലേയ്ക്ക് മാറുന്നു

author-image
Health Desk
New Update
Vidya Balan | Diet

വിദ്യാബാലൻ

ഒരാൾ എന്തു കഴിക്കുന്നു, അത് എങ്ങനെ കഴിക്കുന്നു എന്നതിൽ കാര്യമുണ്ട്. സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന എവർഗ്രീൻ താരമാണ് വിദ്യബാലൻ. എന്തു കഴിക്കുന്നുവെന്ന കാര്യത്തിൽ തനിക്ക് അതീവ ശ്രദ്ധയുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് അധികവും കഴിക്കാറുള്ളത്. അതിൽത്തന്നെ വേവിക്കാത്തതോ, ഗ്ലൂട്ടൻ ഫ്രീ ആയിട്ടുള്ള ഭക്ഷണങ്ങളോ ഉൾപ്പെടുത്താറില്ലെന്ന് വിദ്യ പറയുന്നു. 

Advertisment

വിദ്യയുടെ ഭക്ഷണശീലം ഗുണകരമായിട്ടുള്ള ചില വ്യക്തികളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഗർഭിണികൾ, കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവർ, വയോധികർ എന്നിവർ ഇത്തരത്തിലുള്ള ഭക്ഷണശീലം പിന്തുടരുന്നത് നന്നായിരിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ സുസ്മിത പറഞ്ഞു. 

പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ

പാചകം ചെയ്യുന്നതിലൂടെ മുട്ട, മാംസം, ശുദ്ധീകരിക്കാത്ത പാലുത്പന്നങ്ങൾ എന്നിവയിലെ സാൽമൊണെല്ല, ഇ കോളി, ലിസ്റ്റീരിയ എന്നിങ്ങനെ ഹാനികരമായ ബാക്ടീരിയകൾ നശിക്കുന്നു. ഭക്ഷണത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിന് ഇവ പാകം ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. പാചകം ചെയ്യുന്നതിലൂടെ നാരുകൾ, പ്രോട്ടിൻ എന്നിവ ദഹനപ്രക്രിയയ്ക്ക് സഹായകമായ ഘടനയിലേയ്ക്ക് മാറുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ചില പോഷകങ്ങൾ കൂടുതൽ ജൈവികമാകും. മാത്രമല്ല, രുചിയും ഘടനയും വർധിക്കുകയും അവ കൂടുതൽ ഭക്ഷണയോഗ്യമായി തീരുകയും ചെയ്യും. 

പാകം ചെയ്യാത്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ?

വിദ്യാബാലൻ തിരഞ്ഞെടുത്ത ഈ ഭക്ഷണരീതി എല്ലാവർക്കും ഉചിതമായിരിക്കണം എന്നില്ല. പാകം ചെയ്യാത്ത ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അത്യാവശ്യ പോഷകങ്ങൾ, എൻസൈമുകൾ, നാരുകൾ, എന്നിവ പ്രതിരോധശേഷിക്കും, ദഹനത്തിനും, ആരോഗ്യത്തിനും സഹായകരമായിരിക്കുമെന്ന് സുസ്മിത പറയുന്നു. പാകം ചെയ്യുമ്പോൾ പല പോഷകങ്ങളും നഷ്ടപ്പെടാറുണ്ട്. ഭക്ഷശീലം തിരഞ്ഞെടുക്കുമ്പോൾ അതിൽ പച്ചക്കറികളും, പഴങ്ങളും, ഇലവർഗങ്ങളും എല്ലാം ഉൾക്കൊള്ളിക്കുവാൻ​ ശ്രദ്ധിക്കുക. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങൾ കൂടി ചേർക്കുക. അങ്ങനെ ശരീരത്തിന് ആവശ്യമായ എല്ലാം പോഷകങ്ങളും ലഭ്യമാക്കാൻ സാധിക്കും. 

Read More

Advertisment
Health Vidya Balan Food Actress Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: