scorecardresearch

മുടി മാത്രം നരച്ചു; 30 നെക്കാൾ 60 ൽ സുന്ദരൻ; മിലിന്ദ് സോമന്റെ ഫിറ്റ്നസ് രഹസ്യം

ഫിറ്റ്നസ് ലഭിക്കാൻ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കണമെന്ന് മിലിന്ദ് സോമൻ വിശ്വസിക്കുന്നില്ല

ഫിറ്റ്നസ് ലഭിക്കാൻ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കണമെന്ന് മിലിന്ദ് സോമൻ വിശ്വസിക്കുന്നില്ല

author-image
Health Desk
New Update
Milind Soman

മിലിന്ദ് സോമൻ

ബോളിവുഡ് നടനും അറിയപ്പെടുന്ന മോഡലുമാണ് മിലിന്ദ് സോമൻ. ഒരു ഫിറ്റ്നസ് പ്രേമി കൂടിയായ താരം പലർക്കും പ്രചോദനവുമാണ്. വാർധക്യം പലരെയും തളർത്തുമ്പോൾ കൂടുതൽ ചുറുചുറുക്കോടെ പ്രായത്തെ നേരിടുന്ന മിലിന്ദിന് ആരാധകർ ഏറെയാണ്. ഓരോ വർഷം കഴിയുന്തോറും അദ്ദേഹം കൂടുതൽ സുന്ദരനും ചെറുപ്പക്കാരനുമായി മാറുന്നുവെന്നാണ് കുറച്ചുപേർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ഒരു ചിത്രം ഈ വാക്കുകൾ സത്യമാണെന്ന് തോന്നിപ്പിക്കും.

Advertisment

തന്റെ 30-ാം വയസിലെയും 60-ാം വയസിലെയും രൂപമാറ്റത്തിന്റെ ഒരു ഫോട്ടോയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. "30 ഉം 60 ഉം" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. ഇടതുവശത്തുള്ള ചിത്രം അലിഷ ചിനായിയുടെ മെയ്ഡ് ഇൻ ഇന്ത്യ മ്യൂസിക് വീഡിയോയിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ടാണ്, അതിലൂടെയാണ് സോമൻ പ്രശസ്തിയിലേക്ക് ഉയർന്നത്.

Also Read: ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോ? ഒരു മുട്ടയിൽ എത്ര ഉണ്ട്?

മിലിന്ദ് സോമന്റെ ഫിറ്റ്നസ് ദിനചര്യ

60 വയസിലും ഫിറ്റ്നസ് നിലനിർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് സോമന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പരിശോധിക്കുമ്പോൾ മനസിലാകും. പക്ഷേ, പരിശ്രമവും ദൃഢനിശ്ചയവും ആ ലക്ഷ്യം നേടിത്തരുമെന്നും അദ്ദേഹം കാണിച്ചു തരുന്നു. മാരത്തൺ ഓട്ടം, നീന്തൽ, സൈക്ലിംഗ്, ഭാരോദ്വഹനം തുടങ്ങി ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം എല്ലാം ചെയ്യുന്നു. 

Advertisment

2025 ഓഗസ്റ്റിൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ രഹസ്യം അദ്ദേഹം പങ്കുവെച്ചു. "ഞാൻ ആക്ടീവായിരിക്കുക, ജലാംശം നിലനിർത്തുക, കൃത്യസമയത്ത് ഉറങ്ങുക, വൃത്തിയായി ഭക്ഷണം കഴിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശാന്തമായ മനസും ആരോഗ്യകരമായ ജീവിതശൈലിയുമാണ് എന്റെ ഉപകരണങ്ങൾ," അദ്ദേഹം പറഞ്ഞു.

Also Read: ഒരു കഷ്ണം ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ

ഫിറ്റ്നസ് ലഭിക്കാൻ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കണമെന്ന് മിലിന്ദ് സോമൻ വിശ്വസിക്കുന്നില്ല. "ഇതിന് പ്രതിബദ്ധത മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾ സ്ഥിരത പുലർത്തിയാൽ ഒരു ദിവസം 15-20 മിനിറ്റ് പോലും മാറ്റമുണ്ടാക്കും," ഫിറ്റ്നസ് പ്രേമിയായ മിലിന്ദ് പറഞ്ഞു.

Also Read: ഈ സമയത്ത് മുട്ട കഴിച്ചു നോക്കൂ; വണ്ണം കുറയും, വയറിലെ കൊഴുപ്പും ഉരുകും

മിലിന്ദ് സോമന്റെ കരിയർ

എ മൗത്ത്ഫുൾ ഓഫ് സ്കൈ എന്ന ചിത്രത്തിലൂടെയാണ് സോമൻ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ക്യാപ്റ്റൻ വ്യോമം എന്ന ഇന്ത്യൻ സയൻസ് ഫിക്ഷൻ ടിവി പരമ്പരയിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. പയ്യാ, പച്ചൈകിളി മുത്തുചരം, റൂൾസ്: പ്യാർ കാ സൂപ്പർഹിറ്റ് ഫോർമുല, അഗ്നി വർഷ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാജിറാവു മസ്താനിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബീജ പരിശോധന വീട്ടിൽ ചെയ്യാം; 1 ഗ്ലാസ് വെള്ളം എടുക്കൂ

Fitness Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: