scorecardresearch

ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ ഉയരുമോ? ഒരു മുട്ടയിൽ എത്ര ഉണ്ട്?

മുട്ട ആരോഗ്യകരമാണെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ പലപ്പോഴും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെയും ഹൃദയാരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്

മുട്ട ആരോഗ്യകരമാണെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ പലപ്പോഴും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെയും ഹൃദയാരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്

author-image
Health Desk
New Update
Eggs

Source: Freepik

പ്രഭാതഭക്ഷണത്തിനൊപ്പം പലരും പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയും ഉൾപ്പെടുത്താറുണ്ട്. വേവിച്ചോ, പുഴുങ്ങിയോ, ഓംലെറ്റായോ തുടങ്ങി വിവിധ രൂപത്തിൽ മുട്ട ആസ്വദിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുട്ടകൾ പേശികളെ വളർത്താനും, തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും, മണിക്കൂറുകളോളം വയർ നിറഞ്ഞിരിക്കാനും സഹായിക്കുന്നു.

Advertisment

ഇത്തരത്തിൽ ആരോഗ്യകരമാണെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ പലപ്പോഴും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെയും ഹൃദയാരോഗ്യത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമോ എന്ന് പലരും ചിന്തിക്കുന്നു. മുട്ട കൊളസ്ട്രോൾ അളവിനെ ബാധിക്കുമെന്നത് ശരിയാണ്, പക്ഷേ എല്ലായ്പ്പോഴും അങ്ങനെയല്ല. സുരക്ഷിതമായ രീതിയിൽ അവ ആസ്വദിക്കാൻ ലളിതമായ വഴികളുണ്ട്.

Also Read: ഒരു കഷ്ണം ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം എന്താണ്?

കൊളസ്ട്രോൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങൾക്ക് ഇത് അത്യന്താപേക്ഷിതമാണ്. രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് - എൽഡിഎൽ, എച്ച്ഡിഎൽ. എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുകയും അവയെ ഇടുങ്ങിയതാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ രക്തപ്രവാഹത്തിൽ നിന്ന് എൽഡിഎൽ നീക്കം ചെയ്യാൻ സഹായിക്കുന്നു, ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. കരൾ സ്വാഭാവികമായി കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു, പക്ഷേ മാംസം, ചീസ്, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോൾ നൽകുന്നുണ്ട്. അതിനാൽ, കൊളസ്ട്രോൾ പൂർണ്ണമായും ഒഴിവാക്കുകയല്ല, മറിച്ച് എൽഡിഎല്ലും എച്ച്ഡിഎല്ലും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം. 

Advertisment

Also Read: ഈ സമയത്ത് മുട്ട കഴിച്ചു നോക്കൂ; വണ്ണം കുറയും, വയറിലെ കൊഴുപ്പും ഉരുകും

ഒരു മുട്ടയിൽ എത്ര കൊളസ്ട്രോൾ ഉണ്ട്?

ഒരു മുട്ടയിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്, ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം. രക്തത്തിലെ ഉയർന്ന അളവിലുള്ള എൽഡിഎൽ (മോശം കൊളസ്ട്രോൾ) ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ, മുട്ട പോലുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള കൊളസ്ട്രോൾ ഒഴിവാക്കാൻ സാധാരണയായി നിർദേശിക്കാറുണ്ട്.

Eggs 1
Source: Freepik

ഭക്ഷണങ്ങളിൽനിന്നുള്ള കൊളസ്ട്രോൾ ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുമോ?

നിങ്ങളുടെ ഭക്ഷണക്രമമല്ല, കരളാണ് രക്തത്തിലെ കൊളസ്ട്രോളിന്റെ പ്രധാന ഉറവിടം.ബേക്കൺ, വെണ്ണ, പേസ്ട്രികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകളും ട്രാൻസ് കൊഴുപ്പുകളുമാണ് കൊളസ്ട്രോളിന്റെ അളവിനെ യഥാർത്ഥത്തിൽ സ്വാധീനിക്കുന്നത്. അതിനാൽ, ഒരു ദിവസം ഒരു മുട്ട പൊതുവെ മിക്ക ആളുകൾക്കും സുരക്ഷിതമാണ്. മുട്ടകൾ എന്തിനൊപ്പം കഴിക്കുന്നു എന്നതാണ് പ്രധാനം. 

Also Read: ബീജ പരിശോധന വീട്ടിൽ ചെയ്യാം; 1 ഗ്ലാസ് വെള്ളം എടുക്കൂ

ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ?

ആരോഗ്യമുള്ള മിക്ക വ്യക്തികൾക്കും ദിവസവും മുട്ട കഴിക്കാം. ഒരു ദിവസം ഒരു മുട്ട കഴിക്കുന്നവർക്ക്, അപൂർവ്വമായി കഴിക്കുന്ന ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറവാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി. മിതമായും സമീകൃതാഹാരത്തിന്റെ ഭാഗമായും കഴിക്കുമ്പോൾ, മുട്ട ഹൃദയത്തിന് അനുയോജ്യമായ ഒരു ഭക്ഷണമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീര ഭാരം കുറയ്ക്കണോ? 30 സെക്കൻഡ് മതി; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ

Cholesterol Egg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: