/indian-express-malayalam/media/media_files/2025/10/20/sperm-2025-10-20-11-13-30.jpg)
Source: Freepik
പുരുഷന്റെ പ്രത്യുത്പാദന ആരോഗ്യം മനസ്സിലാക്കാൻ നടത്തുന്ന സാധാരണ പരിശോധനയാണ് ബീജ പരിശോധന. കുട്ടികളുണ്ടാവാത്ത ദമ്പതികളിൽ പുരുഷ വന്ധ്യതയുണ്ടോയെന്ന് കണ്ടെത്താനുള്ള ആദ്യപടിയാണിത്. പ്രത്യുൽപാദനത്തിന് ബീജം നിർണായകമാണ്. ഒരു പുരുഷന്റെ ഹൃദയം ഒരു തവണ മിടിക്കുന്ന സമയത്ത് അവന്റെ ശരീരം ഏകദേശം ആയിരം ബീജങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. അതുപോലെ, ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് 50 ദശലക്ഷത്തിലധികം ബീജങ്ങൾ ശക്തമായി നീന്തി അണ്ഡത്തെ ബീജസങ്കലനം ചെയ്യാൻ ശ്രമിക്കുന്നു. ബീജവും അണ്ഡവും തമ്മിലുള്ള ഓട്ടത്തിൽ, ദശലക്ഷക്കണക്കിന് ബീജങ്ങളിൽ ചിലത് മാത്രമേ വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ.
Also Read: ശരീര ഭാരം കുറയ്ക്കണോ? 30 സെക്കൻഡ് മതി; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്ത്രീകളുടെ അണ്ഡാശയങ്ങൾ പ്രത്യുൽപാദനക്ഷമതയ്ക്കായി പരിശോധിക്കുന്നതുപോലെ പുരുഷന്മാരുടെ ബീജങ്ങളും പരിശോധിക്കാറുണ്ട്. പ്രായമാകുന്തോറും സ്ത്രീകളുടെ അണ്ഡങ്ങളുടെ വലിപ്പം കുറയുന്നതുപോലെ, പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണം കുറയുന്നു. കുറഞ്ഞ ബീജങ്ങളുടെ എണ്ണം പ്രത്യുൽപാദനക്ഷമതയെ തടസപ്പെടുത്തുന്നു. ചിലർ ഈ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ കണ്ടെത്താനും ഡോക്ടർമാരെ സമീപിക്കുന്നു. ചിലർക്ക് എന്തുചെയ്യണമെന്ന് അറിയില്ല.
എന്തുചെയ്യണമെന്ന് അറിയാത്തവർക്ക് വീട്ടിൽ തന്നെ ബീജ പരിശോധന നടത്താം, തുടർന്ന് ഒരു ഡോക്ടറെ സമീപിക്കാം. വീട്ടിൽ എങ്ങനെ ബീജ പരിശോധന നടത്താമെന്ന് ഡോക്ടർ യോഗ വിദ്യ പറഞ്ഞിട്ടുണ്ട്. ''ആദ്യം ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് ബീജം നിക്ഷേപിക്കുക. വെള്ളത്തിലേക്ക് ബീജം ഇട്ട ഉടൻതന്നെ വെള്ളത്തിനടിയിലേക്ക് പോയാൽ, നല്ല ആരോഗ്യകരമായ ബീജങ്ങളാണെന്ന് പറയപ്പെടുന്നു. ബീജം വെള്ളത്തിൽ ഇടുമ്പോൾ ലയിച്ച് മുകളിലേക്ക് പൊങ്ങിക്കിടന്നാൽ അനാരോഗ്യകരമായ ബീജമെന്ന് പറയപ്പെടുന്നു.''
Also Read: പ്രമേഹമുള്ളവർക്ക് രാത്രി വിശപ്പ് അടക്കാൻ കഴിയുന്നില്ലേ? അത്താഴത്തിന് ഈ ഭക്ഷണം കഴിച്ചു നോക്കൂ
“ഒരു ഗ്ലാസ് വെള്ളത്തിൽ നല്ല മുട്ട ഇടുമ്പോൾ, മുട്ട അടിയിൽ തന്നെ കിടക്കും. അതുപോലെ, കേടായതോ ചീഞ്ഞതോ ആയ മുട്ട വെള്ളത്തിൽ ഇടുമ്പോൾ, മുട്ട വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. അതുപോലെ, ബീജം അടിയിലേക്ക് പോയാൽ നല്ല നിലവാരമുള്ള ബീജമാണെന്നും വെള്ളത്തിൽ ലയിച്ചാൽ അനാരോഗ്യകരമായ ബീജമാണെന്നും പറയപ്പെടുന്നു,'' ഡോ.വിദ്യ അഭിപ്രായപ്പെട്ടു.
Also Read: വയറിലും അരയിലും കൊഴുപ്പുണ്ടോ? ഉരുക്കി കളയാൻ ഈ ഒരൊറ്റ ജ്യൂസ് മതി
ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ബീജത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്തോറും രോഗങ്ങളെ അതിജീവിക്കുന്നതുള്‍പ്പെടെയുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം പറയുന്നത്. ചെറുപ്പത്തിലെ തിരിച്ചറിയപ്പെടാത്ത ആരോഗ്യപ്രശ്നങ്ങള്‍ പുരുഷന്മാരിൽ ബീജത്തിന്‍റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നുണ്ട്. ലൈംഗിക ക്രോമസോമുകളിലെ ജനിതക വൈകല്യങ്ങൾ, കുറ​ഞ്ഞ രോഗപ്രതിരോധ ശേഷി, ജീവിതശൈലി, മലിനീകരണം എന്നിവയും ഓക്സിഡേറ്റീവ് സ്ട്രെസും ബീജത്തിന്‍റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഓറഞ്ചിനേക്കാൾ 7 മടങ്ങ് കൂടുതൽ വൈറ്റമിൻ; ഈ ഇലയുടെ പൊടി തൈരിൽ ചേർത്ത് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.