scorecardresearch

വയറിലും അരയിലും കൊഴുപ്പുണ്ടോ? ഉരുക്കി കളയാൻ ഈ ഒരൊറ്റ ജ്യൂസ് മതി

വീട്ടുമുറ്റത്ത് നിൽക്കുന്ന ഈ മരത്തിന്റെ ഇല നിറയെ ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്.

വീട്ടുമുറ്റത്ത് നിൽക്കുന്ന ഈ മരത്തിന്റെ ഇല നിറയെ ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ്.

author-image
Health Desk
New Update
moringa leaves juice

Source: Pixabay

നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് സുലഭമായി കാണുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. മിക്കവരും വീട്ടിൽ മുരിങ്ങ മരം വളർത്താറുണ്ട്. എന്നാൽ, ചിലർ മുരിങ്ങക്ക മാത്രം പറിച്ചെടുത്ത് പാചകം ചെയ്യുകയും മുരിങ്ങയിലകളെ അവഗണിക്കുകയും ചെയ്യുന്നു. മുരിങ്ങയിലകൾ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്ന മറ്റു ചില കൂട്ടരുമുണ്ട്. 

Advertisment

Also Read: ഓറഞ്ചിനേക്കാൾ 7 മടങ്ങ് കൂടുതൽ വൈറ്റമിൻ; ഈ ഇലയുടെ പൊടി തൈരിൽ ചേർത്ത് കഴിക്കൂ

മുരിങ്ങയിലയുടെ ഉയർന്ന പോഷകമൂല്യം കാരണം ഇതൊരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. വൈറ്റമിനുകൾ, കാൽസ്യം, ഇരുമ്പ്, അവശ്യ അമിനോ ആസിഡുകൾ എന്നിവ മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഭക്ഷണത്തിൽ ചേർക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഒരു എളുപ്പ മാർഗം മുരിങ്ങ സൂപ്പ് ഉണ്ടാക്കുക എന്നതാണ്. വേഗത്തിൽ മുരിങ്ങ സൂപ്പ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Also Read: ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?

ചേരുവകൾ

  • മുരിങ്ങയില - 1 കപ്പ്
  • വെള്ളം - 2-3 കപ്പ്
  • ജീരകം - 1/2 ടീസ്പൂൺ
  • കുരുമുളക് - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഉള്ളി അല്ലെങ്കിൽ വെളുത്തുള്ളി (ഓപ്ഷണൽ) 
Advertisment

തയ്യാറാക്കുന്ന വിധം

മുരിങ്ങയില സൂപ്പ് ഉണ്ടാക്കാൻ മുരിങ്ങയില അരിഞ്ഞ് വെള്ളം, കുരുമുളക്, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ദിവസവും കഴിക്കാവുന്നതാണ്. ഇതിന്റെ മറ്റ് ഗുണങ്ങൾ നോക്കാം. 

Also Read: 3 നേരം ഭക്ഷണം, 8 ഗ്ലാസ് വെള്ളം, ദിവസവും നടക്കുക; ശരീര ഭാരം സിംപിളായി കുറയ്ക്കാം

മുരിങ്ങയില കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, മലബന്ധം, വയറു വീർക്കൽ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്ക് ദൈനംദിന ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. മുരിങ്ങ ഇലകളിൽ ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും മാത്രമല്ല, പല സീസണൽ രോഗങ്ങളെയും തടയാനും സഹായിക്കുന്നു. ഈ ഘടകങ്ങളെല്ലാം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മുരിങ്ങ ഇലകളിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവാക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾക്ക് പുറമേ, ആന്റി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ രക്തത്തെ ശുദ്ധീകരിക്കാനും വാർധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നല്ല ഭക്ഷണം, വ്യായാമം, മദ്യപാനമോ പുകവലിയോ ഇല്ല; എന്നാൽ ഈ ഒരു കാര്യം സ്ട്രോക്ക് വരുത്താം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: