/indian-express-malayalam/media/media_files/2025/10/18/weight-loss-2025-10-18-10-28-21.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കുന്നതിന് ശരിയായ രീതിയിലുള്ള ആസൂത്രണം ആവശ്യമാണ്. അതായത്, ഡയറ്റിങ് അല്ലെങ്കിൽ വ്യായാമം മാത്രമല്ല, അതിൽ കൂടുതൽ കാര്യങ്ങൾ വണ്ണം കുറയ്ക്കാനുള്ള യാത്രയ്ക്ക് വേണ്ടിവരും. എല്ലാ കാര്യങ്ങളും ഒരുമിച്ച് ശരിയായ രീതിയിൽ ചെയ്താൽ ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.
ദൈനംദിന ചലനം മുതൽ ഉറക്കം വരെയുള്ള 9 കാര്യങ്ങൾ ഉൾക്കൊള്ളുന്ന ദൈനംദിന ശീലങ്ങൾ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് സുബൈർ അഫ്സൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. എളുപ്പത്തിൽ ഓർമ്മിക്കാവുന്ന ഒരു 9-1 നിയമം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
Also Read: നല്ല ഭക്ഷണം, വ്യായാമം, മദ്യപാനമോ പുകവലിയോ ഇല്ല; എന്നാൽ ഈ ഒരു കാര്യം സ്ട്രോക്ക് വരുത്താം
9. ദിവസവും 9000 ചുവടുകൾ നടക്കുക
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ ഒന്നാണിത്. ദിവസവും 9000 ചുവടുകൾ നടക്കുന്നത് കാലറി കത്തിക്കുമെന്ന് സുബൈർ വെളിപ്പെടുത്തി. ദിവസം മുഴുവൻ മെറ്റബോളിസത്തെ സജീവമായി നിലനിർത്തുന്നു. 10,000 ചുവടുകൾ ഒരു മാനദണ്ഡമാണെങ്കിലും, അതിൽ അൽപം കുറഞ്ഞ ചുവടുകളുടെ എണ്ണവും സഹായിക്കുന്നു. ദിവസവും 7,000 ചുവടുകൾ നടക്കുന്നത് മരണ സാധ്യത 47% കുറയ്ക്കുമെന്ന് ലാൻസെറ്റ് പബ്ലിക് ഹെൽത്ത് റിപ്പോർട്ട് കണ്ടെത്തി.
8. എട്ടു ഗ്ലാസ് വെള്ളം കുടിക്കുക
കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് ജലാംശം നിലനിർത്താനും ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരാൾ 2 കപ്പ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
7. ഏഴു മണിക്കൂർ ഉറക്കം
ശരീര ഭാരം കുറയ്ക്കുന്നതിൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പ് കത്തിക്കുന്ന ഹോർമോണുകൾ പ്രവർത്തിക്കുന്നതിനും ഉറക്കം അത്യാവശ്യമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു. നല്ല ഗുണനിലവാരമുള്ള ഉറക്കം ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്നാണ് 2023 ലെ ഒരു പഠനം കണ്ടെത്തിയത്.
Also Read: രണ്ടാഴ്ചയ്ക്കുള്ളിൽ അരക്കെട്ട് മെലിഞ്ഞതാക്കാം; ഈ 3 ടിപ്‌സുകൾ സഹായിക്കും
6. ആറുമിനിറ്റ് ധ്യാനിക്കുക
ധ്യാനം സമ്മർദം നിയന്ത്രിക്കാനും വൈകാരികമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ, കുറച്ച് മിനിറ്റ് ധ്യാനം മനസിന് സുഖം ലഭിക്കാൻ സഹായിക്കുന്നു.
5. പഴങ്ങളും പച്ചക്കറികളും 5 തവണ കഴിക്കുക
നാരുകളും വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതിനാൽ കുറഞ്ഞത് 5 തവണ ഭക്ഷണങ്ങളും പച്ചക്കറികളും കഴിക്കാൻ ന്യൂട്രീഷ്യനിസ്റ്റ് ആവശ്യപ്പെട്ടു.
4. നാലു ചെറിയ ഇടവേളകൾ എടുക്കുക
ഇന്ന് ദൈനംദിന ദിനചര്യകൾ കൂടുതൽ കൂടുതൽ ഉദാസീനമായി മാറിയിരിക്കുന്നു, ആളുകൾ മണിക്കൂറുകളോളം കസേരയിൽ ഇരിക്കുന്നു. ശരീരം സജീവമായി നിലനിർത്താൻ ഓരോ രണ്ട് മണിക്കൂറിലും എഴുന്നേറ്റു നിൽക്കുകയോ, നടക്കുകയോ ചെയ്യണമെന്ന് പോഷകാഹാര വിദഗ്ധൻ നിർദേശിച്ചു.
3. മൂന്നു പ്രധാന ഭക്ഷണങ്ങളും 3 ലഘുഭക്ഷണങ്ങളും
ഭക്ഷണം ആസൂത്രണം ചെയ്യുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. സമീകൃത ഭക്ഷണ പദ്ധതി നിലനിർത്തുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിനും 3 പ്രധാന ഭക്ഷണങ്ങളും 3 ലഘുഭക്ഷണങ്ങളും കഴിക്കുക.
Also Read: അത്താഴം ഈ സമയത്ത് കഴിക്കൂ; ഫിറ്റ്നസ് നിലനിർത്താമെന്ന് 3 സെലിബ്രിറ്റികളുടെ ഉറപ്പ്
2. മികച്ച ദഹനം
ദഹനം മെച്ചപ്പെടുമ്പോൾ, ശരീരഭാരം കുറയുന്നത് എളുപ്പമാകും. നല്ല രീതിയിലുള്ള ദഹനപ്രവർത്തനം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.
1. ദിവസവും സന്തോഷകരമായ പ്രവൃത്തികളിൽ ഏർപ്പെടുക
അധിക കിലോ കുറയ്ക്കാൻ ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര ആന്ദകരമാക്കാൻ ശ്രമിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 30 വയസ് കഴിഞ്ഞോ? ശരീര ഭാരം കുറയുന്നില്ലെങ്കിൽ ഡോക്ടറോട് ഇത് ചോദിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.