scorecardresearch

രണ്ടാഴ്ചയ്ക്കുള്ളിൽ അരക്കെട്ട് മെലിഞ്ഞതാക്കാം; ഈ 3 ടിപ്‌സുകൾ സഹായിക്കും

ദൈനംദിന ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വയർ കുറച്ച് അതിമനോഹരമാക്കാം

ദൈനംദിന ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വയർ കുറച്ച് അതിമനോഹരമാക്കാം

author-image
Health Desk
New Update
flatter tummy

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കുക. കർശനമായ ഭക്ഷണക്രമവും കഠിനമായ വ്യായാമവും പലരുടെയും ശരീര ഭാരം കുറയ്ക്കുമെങ്കിലും വയറിലെ കൊഴുപ്പ് കുറയ്ക്കാറില്ല. എന്നാൽ, പരന്ന വയർ എന്ന ലക്ഷ്യം നേടിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഡയറ്റീഷ്യൻ സക്കീന മുസ്തൻസിർ പറഞ്ഞിട്ടുണ്ട്.

Advertisment

ദൈനംദിന ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വയർ കുറച്ച് അതിമനോഹരമാക്കാമെന്ന് അവർ പറയുന്നു. വയർവീർക്കൽ കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, വെറും 2 ആഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ അരക്കെട്ട് മെലിഞ്ഞതാക്കാനും സഹായിക്കുന്ന 3 ടിപ്സുകളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

Also Read: അത്താഴം ഈ സമയത്ത് കഴിക്കൂ; ഫിറ്റ്നസ് നിലനിർത്താമെന്ന് 3 സെലിബ്രിറ്റികളുടെ ഉറപ്പ്

1. അത്താഴം നേരത്തെ കഴിക്കുക

"അത്താഴം വൈകുന്നേരം 7 മണിയോടെ അവസാനിക്കുന്നുവെന്ന് ഉറപ്പാക്കുക, അത്താഴത്തിന് കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. ഇത് കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുകയും രാത്രിയിലെ മികച്ച ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു."

Advertisment

Also Read: 30 വയസ് കഴിഞ്ഞോ? ശരീര ഭാരം കുറയുന്നില്ലെങ്കിൽ ഡോക്ടറോട് ഇത് ചോദിക്കൂ

2. 20 മിനിറ്റ് നടക്കുക

"അത്താഴത്തിന് ശേഷം 20 മിനിറ്റ് നേരിയ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും രാത്രി വൈകിയുള്ള ആസക്തികൾ നിയന്ത്രിക്കുകയും ചെയ്യും."

Also Read: ഒരു മുതിർന്നയാൾ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?

2. ഉറങ്ങുന്നതിനുമുമ്പ് ഈ ഹെർബൽ ടീ കുടിക്കുക

വീക്കം കുറയ്ക്കാൻ സക്കീന വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെർബൽ ടീ നിർദേശിച്ചിട്ടുണ്ട്. 

1 കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക്  ½ ടീസ്പൂൺ വീതം പെരുംജീരകം, ജീരകം, അയമോദകം, ¼ ടീസ്പൂൺ ഇഞ്ചി ചതച്ചത്, ഒരു നുള്ള് മഞ്ഞളും കുരുമുളകും എന്നിവ ചേർക്കുക. 5–7 മിനിറ്റ് തിളപ്പിക്കുക, അരിച്ചെടുക്കുക, നാരങ്ങ നീര് ചേർത്ത് ചൂടോടെ കുടിക്കുക. ഈ ചായ ഗ്യാസ്, വയറു വീർക്കൽ, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, വയറിലെ കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ജ്യൂസ് 1 ഗ്ലാസ് കുടിക്കും; 71 ലും ശരത് കുമാറിന്റെ ചെറുപ്പത്തിന്റെ രഹസ്യം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: