/indian-express-malayalam/media/media_files/2025/10/17/kohli-akshay-2025-10-17-14-28-31.jpg)
അക്ഷയ് കുമാർ, വിരാട് കോഹ്‌ലി, അനുഷ്ത ശർമ്മ
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അനുഷ്ക ശർമ്മ, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തുടങ്ങിയ സെലിബ്രിറ്റികളുടെ ഫിറ്റ്നസിനു പിന്നിൽ ഒരു രഹസ്യമുണ്ട്. തങ്ങളുടെ ജീവിതശൈലിയിൽ വരുത്തിയ ഒരു മാറ്റമാണ് തങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതെന്ന് മൂന്നുപേരും സമ്മതിക്കുന്നുണ്ട്. വൈകുന്നേരം 5.30 നും 8 നും ഇടയിൽ അത്താഴം കഴിക്കുന്നതിനെക്കുറിച്ചാണ് മൂവരും സംസാരിച്ചത്.
അത്താഴം നേരത്തെ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
ഉറങ്ങാൻ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം, മികച്ച ഉറക്കം, ഭാരം നിയന്ത്രിക്കൽ തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള നാല് അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് നേരത്തെയുള്ള അത്താഴം. ഇത് ഹോർമോൺ ബാലൻസിന് സഹായിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റാഷി ചൗധരി പറഞ്ഞു.
Also Read: 30 വയസ് കഴിഞ്ഞോ? ശരീര ഭാരം കുറയുന്നില്ലെങ്കിൽ ഡോക്ടറോട് ഇത് ചോദിക്കൂ
അത്താഴം നേരത്തെ കഴിക്കുമ്പോൾ നിങ്ങളുടെ സർക്കാഡിയൻ താളം പുനഃക്രമീകരിക്കുന്നതിനാൽ നിങ്ങൾക്ക് നിരവധി വ്യത്യസ്ത ഗുണങ്ങൾ ലഭിക്കുന്നു. സൂര്യാസ്തമയത്തിനുശേഷം ഉറക്ക ഹോർമോണായ മെലറ്റോണിൻ രക്തപ്രവാഹത്തിൽ പുറത്തുവിടാൻ തുടങ്ങുന്നു. സൂര്യാസ്തമയത്തിനുശേഷം വലിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ, ഇൻസുലിൻ പുറത്തുവിടും, ഇത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ ഉത്പാദനം വർധിപ്പിക്കുന്നു.
കോർട്ടിസോളിനും മെലറ്റോണിനും പരസ്പരം മത്സരിക്കുകയും ഇത് ധാരാളം ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഭിപ്രായപ്പെട്ടു. “അതിനാൽ, നിങ്ങൾ നേരത്തെ അത്താഴം കഴിക്കാൻ തുടങ്ങുമ്പോൾ ശരീരത്തിന് മെലറ്റോണിൻ പുറത്തുവിടാൻ ആവശ്യമായ സമയം നൽകുന്നു. അതുകൊണ്ടാണ് പിറ്റേ ദിവസം നിങ്ങൾ ഊർജസ്വലതയും ഉന്മേഷവും അനുഭവിച്ചുകൊണ്ട് ഉണരുന്നതെന്ന് അവർ വ്യക്തമാക്കി.
Also Read: ഒരു മുതിർന്നയാൾ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?
നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കാലറി ഉപഭോഗം കുറയ്ക്കുന്നു: ഒരു ദിവസത്തിലെ ഭക്ഷണം കഴിക്കുന്നത് നിർത്താൻ ഒരു പ്രത്യേക സമയം നിശ്ചയിക്കുന്നതിലൂടെ കാലറി ഉപഭോഗം കുറയ്ക്കാൻ കഴിയും. ഇത് പലപ്പോഴും ഭക്ഷണത്തിന്റെ അളവും ലഘുഭക്ഷണങ്ങളും കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മെച്ചപ്പെട്ട ദഹനം: ഉറങ്ങുന്നതിന് തൊട്ട് മുൻപായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കുന്നത് നിർത്തുമ്പോൾ, ശരീരത്തിന് ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ സമയം നൽകുന്നു.
Also Read: രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ജ്യൂസ് 1 ഗ്ലാസ് കുടിക്കും; 71 ലും ശരത് കുമാറിന്റെ ചെറുപ്പത്തിന്റെ രഹസ്യം
ഉറക്കം മെച്ചപ്പെടുത്തുന്നു: വൈകി കഴിക്കുന്നത്, പ്രത്യേകിച്ച് കനത്ത ഭക്ഷണം, ഉറക്കത്തെ തടസപ്പെടുത്തും. അവസാന ഭക്ഷണത്തിനും ഉറക്കസമയത്തിനും ഇടയിലുള്ള വലിയ ഇടവേള ദഹനസംബന്ധമായ അസ്വസ്ഥതകളില്ലാതെ നന്നായി ഉറങ്ങാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വെജിറ്റേറിയൻ ഭക്ഷണം, തിങ്കൾ, വെള്ളി ഉപവാസം; 77 വയസിലും ബോഡി ഫിറ്റാക്കി ഹേമ മാലിനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.