scorecardresearch

ഒരു മുതിർന്നയാൾ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം? ശ്രദ്ധിക്കേണ്ടത് ആരൊക്കെ?

ന്യൂട്രീഷ്യനിസ്റ്റിന്റെ അഭിപ്രായത്തിൽ, മുട്ട കഴിക്കുമ്പോൾ സാധാരണ ചെയ്യുന്ന രണ്ട് തെറ്റുകൾ ഉണ്ട്

ന്യൂട്രീഷ്യനിസ്റ്റിന്റെ അഭിപ്രായത്തിൽ, മുട്ട കഴിക്കുമ്പോൾ സാധാരണ ചെയ്യുന്ന രണ്ട് തെറ്റുകൾ ഉണ്ട്

author-image
Health Desk
New Update
egg

Source: Freepik

മുട്ടകളെ പോഷകങ്ങളുടെ കലവറയായി കണക്കാക്കുന്നു. മുട്ടകൾ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രവും ആരോഗ്യകരമായ ഭക്ഷണവുമാണ്. എന്നാൽ, ദിവസവും അവ കഴിക്കാമോയെന്നും മഞ്ഞക്കരു ആരാണ് ഒഴിവാക്കേണ്ടതെന്നും സംശയങ്ങളുണ്ട്. മുട്ട എങ്ങനെ ശരിയായ രീതിയിൽ കഴിക്കാം എന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ശാലിനി സുധാകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

ന്യൂട്രീഷ്യനിസ്റ്റിന്റെ അഭിപ്രായത്തിൽ, മുട്ട കഴിക്കുമ്പോൾ സാധാരണ ചെയ്യുന്ന രണ്ട് തെറ്റുകൾ ഉണ്ട്. "ഒന്നുകിൽ അമിതമായി കഴിക്കുകയും ധാരാളം കാലറിയും കൊഴുപ്പും കഴിക്കുകയും ചെയ്യുക അല്ലെങ്കിൽ ശരിയായ രീതിയിൽ കഴിക്കാതിരിക്കുകയും അതിലെ പ്രധാന പോഷകങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുക," ശാലിനി എഴുതി. 

Also Read: രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ജ്യൂസ് 1 ഗ്ലാസ് കുടിക്കും; 71 ലും ശരത് കുമാറിന്റെ ചെറുപ്പത്തിന്റെ രഹസ്യം

ഒരു മുട്ടയിലെ പോഷകങ്ങൾ

ഓരോ മുട്ടയും വൈറ്റമിൻ എ, ബി, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം, മറ്റ് നിരവധി സൂക്ഷ്മ പോഷകങ്ങൾ എന്നിവയ്‌ക്കൊപ്പം ഏകദേശം ഏഴ് ഗ്രാം പ്രോട്ടീനും നൽകുന്നു. പേശികളെ വളർത്തുന്നതിനുള്ള പ്രോട്ടീൻ, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വൈറ്റമിനുകൾ, ഹീമോഗ്ലോബിൻ പ്രവർത്തനങ്ങൾക്കുള്ള ഇരുമ്പ്, ഉപാപചയ ആരോഗ്യത്തിനുള്ള ശക്തമായ ആന്റിഓക്‌സിഡന്റായി സെലിനിയം എന്നിങ്ങനെ മുട്ട ആരോഗ്യത്തിന് നൽകുന്ന ഘടകങ്ങൾ ഏറെയാണ്.

Advertisment

Also Read: വെജിറ്റേറിയൻ ഭക്ഷണം, തിങ്കൾ, വെള്ളി ഉപവാസം; 77 വയസിലും ബോഡി ഫിറ്റാക്കി ഹേമ മാലിനി

ഒരു മുതിർന്നയാൾ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം?

“ആരോഗ്യമുള്ള മുതിർന്നവർക്ക് ഒരു ദിവസം രണ്ടോ മൂന്നോ മുട്ടകൾ കഴിക്കാം, പക്ഷേ മഞ്ഞക്കരു കളയരുത് എന്ന് ഓർമ്മിക്കുക, കാരണം മിക്ക സൂക്ഷ്മ പോഷകങ്ങളും മഞ്ഞക്കരുവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ,” ശാലിനി പറഞ്ഞു. അതിനാൽ രണ്ട്-മൂന്ന് എന്ന പരിധി സുരക്ഷിതമാണ്. പലരും മഞ്ഞക്കരു ഒഴിവാക്കുന്നു, പക്ഷേ അതിൽ നിരവധി പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.

Also Read: രണ്ടാഴ്ചത്തേക്ക് ഉച്ചയ്ക്ക് ശേഷം പഞ്ചസാര ഒഴിവാക്കൂ, ഇതെല്ലാം സംഭവിക്കും?

ആരൊക്കെയാണ് മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

പൊണ്ണത്തടിയുള്ളവരോ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരോ, ആരോഗ്യമുള്ള മുതിർന്നവരേക്കാൾ കുറഞ്ഞ അളവിൽ മുട്ട കഴിക്കാൻ ശാലിനി നിർദേശിച്ചു. “നിങ്ങൾക്ക് ഭാരം കൂടുതലാണെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ കൊളസ്ട്രോൾ ഉണ്ടെങ്കിൽ, ഒരു ദിവസം രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും കഴിക്കാം,” അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; രാവിലെ മുരിങ്ങയില ചായ കുടിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: