scorecardresearch

ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?

ചെറിയ അളവിലുള്ള മദ്യം ആരോഗ്യത്തിന് അത്ര അപകടമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, അമിതമാകുന്നത് ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും നിശബ്ദമായി ദോഷകരമായി ബാധിക്കും

ചെറിയ അളവിലുള്ള മദ്യം ആരോഗ്യത്തിന് അത്ര അപകടമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, അമിതമാകുന്നത് ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും നിശബ്ദമായി ദോഷകരമായി ബാധിക്കും

author-image
Health Desk
New Update
Alchohol

Source: Freepik

അത്താഴത്തോടൊപ്പം ഒരു ഗ്ലാസ് വീഞ്ഞോ, ആഘോഷവേളയിൽ രണ്ട് പെഗ്ഗോ തുടങ്ങി ജീവിതത്തിലെ പല നിമിഷങ്ങളിലും മദ്യം ആസ്വദിക്കുന്നവരുടെ എണ്ണം ഏറെയാണ്. എന്നാൽ, പതിറ്റാണ്ടുകളായി പലരെയും കുഴപ്പിക്കുന്ന ഒരു ചോദ്യമുണ്ട്: എത്രത്തോളം മദ്യം കുടിക്കാൻ സുരക്ഷിതമാണ്?. ചെറിയ അളവിലുള്ള മദ്യം ആരോഗ്യത്തിന് അത്ര അപകടമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, അമിതമാകുന്നത് ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും നിശബ്ദമായി ദോഷകരമായി ബാധിക്കും. 

Advertisment

Also Read: 3 നേരം ഭക്ഷണം, 8 ഗ്ലാസ് വെള്ളം, ദിവസവും നടക്കുക; ശരീര ഭാരം സിംപിളായി കുറയ്ക്കാം

മദ്യം ശരീരത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ഗവേഷകർ രണ്ട് ഘട്ടങ്ങളായി വിവരിച്ചിട്ടുണ്ട്, അതായത് അതിന് രണ്ട് വിപരീത വശങ്ങളുണ്ട്. കുറഞ്ഞ അളവിൽ കഴിക്കുന്നത്, ഹൃദയാരോഗ്യത്തിന് നേരിയ തോതിൽ സംരക്ഷണം നൽകുന്നതായി തോന്നിയേക്കാം, പ്രത്യേകിച്ച് ആരോഗ്യകരമായ ഭക്ഷണക്രമവുമായി സംയോജിപ്പിക്കുമ്പോൾ. എന്നാൽ അളവ് ഒരു പരിധി കടന്നാൽ, ശരീരത്തിന് ദോഷം ചെയ്യാൻ തുടങ്ങും. 

Also Read: നല്ല ഭക്ഷണം, വ്യായാമം, മദ്യപാനമോ പുകവലിയോ ഇല്ല; എന്നാൽ ഈ ഒരു കാര്യം സ്ട്രോക്ക് വരുത്താം

Advertisment

ലോകാരോഗ്യ സംഘടനയുടെയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ്യന്റെയും (CDC) അഭിപ്രായത്തിൽ, സുരക്ഷിതമായ മദ്യത്തിന്റെ അളവ് ഒന്നില്ല. എന്നിരുന്നാലും, സ്ത്രീകൾക്ക് പ്രതിദിനം ഒരു സ്റ്റാൻഡേർഡ് ഡ്രിങ്കും പുരുഷന്മാർക്ക് രണ്ട് ഡ്രിങ്കും കുടിക്കാം. ആഴ്ചയിൽ രണ്ടു മൂന്നു ദിവസമെങ്കിലും മദ്യം ഒഴിവാക്കാനും ശ്രമിക്കണം. 

Also Read: രണ്ടാഴ്ചയ്ക്കുള്ളിൽ അരക്കെട്ട് മെലിഞ്ഞതാക്കാം; ഈ 3 ടിപ്‌സുകൾ സഹായിക്കും

ഒരു സ്റ്റാൻഡേർഡ് പാനീയം ഏകദേശം:

  • 150 മില്ലി വൈൻ
  • 350 മില്ലി ബിയർ
  • 45 മില്ലി മദ്യം

ഇവ ആരോഗ്യപരമായ ശുപാർശകളല്ല, മറിച്ച് അപകടസാധ്യത കുറയ്ക്കുന്ന ചെയ്യുന്ന പരിധികളാണ്. ഒരാൾക്ക് സുരക്ഷിതമായത് മറ്റൊരാൾക്ക് സുരക്ഷിതമായിരിക്കില്ല. ജനിതക ഘടന, ശരീരഭാരം, മെറ്റബോളിസം, കുടലിലെ ബാക്ടീരിയകൾ തുടങ്ങിയ ഘടകങ്ങൾ മദ്യം എങ്ങനെ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നു.

ഉദാഹരണത്തിന്, സ്ത്രീകളിൽ പൊതുവെ മദ്യത്തെ ഉപാപചയമാക്കുന്ന എൻസൈം കുറവായിരിക്കും, അതിനാൽ ചെറിയ അളവിൽ മദ്യം കഴിക്കുമ്പോൾ ദോഷഫലങ്ങൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽതന്നെ, മദ്യത്തിന്റെ അളവിനെക്കുറിച്ചല്ല, ഓരോ ശരീരവും അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചാണ് മനസിലാക്കേണ്ടത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അത്താഴം ഈ സമയത്ത് കഴിക്കൂ; ഫിറ്റ്നസ് നിലനിർത്താമെന്ന് 3 സെലിബ്രിറ്റികളുടെ ഉറപ്പ്

Liquor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: