scorecardresearch

ശരീര ഭാരം കുറയ്ക്കണോ? 30 സെക്കൻഡ് മതി; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ

ഓരോ ഭക്ഷണവും ആസ്വദിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ പറയുന്നു

ഓരോ ഭക്ഷണവും ആസ്വദിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ പറയുന്നു

author-image
Health Desk
New Update
weight loss

Source: Freepik

ആരോഗ്യകരമായ ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മിതമായ ഭക്ഷണമോ, നിയന്ത്രണങ്ങളുള്ള ഭക്ഷണക്രമമോ അല്ല. ശരീരത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണ മാറ്റങ്ങളും മികച്ച പോഷകാഹാര തിരഞ്ഞെടുപ്പുകളുമാണ് വേണ്ടത്. ഈ മാറ്റം ദൈനംദിന ഭക്ഷണക്രമത്തിൽ സ്വീകരിക്കുന്നത് ശരീര ഭാരം നിലനിർത്താൻ സഹായിക്കും. 

Advertisment

ഓരോ ഭക്ഷണവും ആസ്വദിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ രാജ് ഗണപത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുകയുണ്ടായി. "ശരീരഭാരം കുറയ്ക്കാനോ ആരോഗ്യം മെച്ചപ്പെടുത്താനോ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോഷകാഹാര ഉപദേശങ്ങൾ പലപ്പോഴായി നിങ്ങളെ തളർത്തിക്കളഞ്ഞിട്ടുണ്ടാകും. സത്യം പറഞ്ഞാൽ, ഞാനും അത് കേട്ട് മടുത്തു, നിങ്ങളും അങ്ങനെ തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്," രാജ് പറഞ്ഞു. ശരീര ഭാരം നിയന്ത്രിക്കാൻ അദ്ദേഹം നിർദേശിച്ച കാര്യങ്ങൾ നോക്കാം. 

Also Read: പ്രമേഹമുള്ളവർക്ക് രാത്രി വിശപ്പ് അടക്കാൻ കഴിയുന്നില്ലേ? അത്താഴത്തിന് ഈ ഭക്ഷണം കഴിച്ചു നോക്കൂ

1. ആരോഗ്യകരമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക

പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ അളവ് വർധിപ്പിക്കുക. അതേസമയം, ശരീരത്തിന് ഊർജം പകരാത്ത അന്നജം, പഞ്ചസാര, എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക.

Advertisment

2. 80/20 നിയമം പാലിക്കുക

80 ശതമാനം സമയവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ബാക്കി 20 ശതമാനം? നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുക. 

Also Read: വയറിലും അരയിലും കൊഴുപ്പുണ്ടോ? ഉരുക്കി കളയാൻ ഈ ഒരൊറ്റ ജ്യൂസ് മതി

3. ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക

 “നിങ്ങൾ എന്ത് കഴിച്ചാലും എവിടെ കഴിച്ചാലും അമിതമായി ഭക്ഷണം കഴിക്കരുത്. ശരീരഭാരം കുറയ്ക്കണമെങ്കിൽ, പതിവായി കഴിക്കുന്നതിലും അൽപം കുറവ് കഴിക്കുക. നിങ്ങളുടെ ഭാരം നിലനിർത്തണമെങ്കിൽ, സംതൃപ്തിയോടെ ഭക്ഷണം കഴിക്കുക, പക്ഷേ ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കരുത്,” രാജ് പറയുന്നു.

Also Read: ഓറഞ്ചിനേക്കാൾ 7 മടങ്ങ് കൂടുതൽ വൈറ്റമിൻ; ഈ ഇലയുടെ പൊടി തൈരിൽ ചേർത്ത് കഴിക്കൂ

4. കുറുക്കു വഴികൾ ഒഴിവാക്കുക

മാജിക് ഗുളികകളോ ഫാഡ് ഡയറ്റുകളോ മറക്കുക. "ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവിടെ നിന്നാണ് യഥാർത്ഥവും ശാശ്വതവുമായ ഫലങ്ങൾ ലഭിക്കുന്നത്," രാജ് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: