/indian-express-malayalam/media/media_files/2025/10/21/chocolate-cake-2025-10-21-10-29-56.jpg)
Source: Freepik
അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതെന്ന് പലപ്പോഴും പറയാറുണ്ട്. ചോക്ലേറ്റ്, കേക്ക്, പേസ്ട്രികൾ, അല്ലെങ്കിൽ പഞ്ചസാര കൂടുതലുള്ള എന്തും ഇതിൽ ഉൾപ്പെടുന്നു. ബ്ലഡ് ഷുഗർ ഉള്ളവർ മധുരം കൂടുതലുള്ള ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്.
എന്നാൽ, പരമ്പരാഗതമായി ആരോഗ്യകരമായി കാണപ്പെടുന്ന ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തുമെന്ന കാര്യം നിങ്ങൾക്കറിയാമോ?. ന്യൂജെഴ്‌സി ആസ്ഥാനമായുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ.അലസിയ റോണെൽറ്റ്, ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന 3 ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചും അവ എങ്ങനെ മികച്ചതാക്കാമെന്നും പറഞ്ഞിട്ടുണ്ട്.
Also Read: ഈ സമയത്ത് മുട്ട കഴിച്ചു നോക്കൂ; വണ്ണം കുറയും, വയറിലെ കൊഴുപ്പും ഉരുകും
ഒരു ചോക്ലേറ്റ് കഷ്ണം രക്തത്തിലെ പഞ്ചസാരയുടെ അളവ് 38–45 വരെ വർധിപ്പിക്കുമെന്ന് അവർ വെളിപ്പെടുത്തി. എന്നാൽ, അവർ ചൂണ്ടിക്കാണിച്ച മറ്റ് 'ആരോഗ്യകരമായ ഭക്ഷണങ്ങൾ' രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് വളരെ കൂടുതലാണ്, 60 മുതൽ 90 വരെ.
1. ഇൻസ്റ്റന്റ് ഓട്മീൽ പാക്കറ്റുകൾ
അവർ ആദ്യം മുന്നറിയിപ്പ് നൽകിയത് ഇൻസ്റ്റന്റ് ഓട്മീൽ പാക്കറ്റുകളെയാണ്. ആരോഗ്യകരമായ പ്രഭാതഭക്ഷണമായി ഓട്‌സ് പലരും തിരഞ്ഞെടുക്കാറുണ്ട്. ഇൻസ്റ്റന്റ് ഓട്മീൽ പാക്കറ്റുകൾ വളരെയധികം പ്രോസസ് ചെയ്യപ്പെടുന്നു, മാത്രമല്ല അവ വളരെ വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുന്നു.
ഇത് ആരോഗ്യകരമാക്കാനുള്ള വഴിയും ഡോക്ടർ പറഞ്ഞിട്ടുണ്ട്. "വെള്ളത്തിന് പകരം പാൽ ചേർത്ത് ഓട്സ് പാചകം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കുന്ന കുറച്ച് കൊഴുപ്പും പ്രോട്ടീനും അതിൽ ചേർക്കപ്പെടും. ഇൻസ്റ്റന്റ് ഓട്മീൽ രക്തത്തിലെ പഞ്ചസാര ഉയർത്തുന്ന ഭക്ഷണങ്ങളിൽ ഏറ്റവും ഉയർന്ന ഒന്നാണ്: 79–83.
Also Read: ബീജ പരിശോധന വീട്ടിൽ ചെയ്യാം; 1 ഗ്ലാസ് വെള്ളം എടുക്കൂ
2. ഓട് മിൽക്ക് ലാറ്റി
പാലുൽപ്പന്നങ്ങളെ അപേക്ഷിച്ച് ഓട് മിൽക്ക് ലാറ്റിവ്യാപകമായി ഉപയോഗിക്കപ്പെടുന്നു. "എൻസൈമാറ്റിക് ആയി വിഘടിപ്പിച്ച ഓട്‌സിൽ നിന്നാണ് ഓട് മിൽക്ക് നിർമ്മിക്കുന്നത്. ഇത് അവയുടെ ഗ്ലൈസെമിക് സൂചിക ഉയർത്തുന്നു," ഡോ. റോനെൽറ്റ് പറഞ്ഞു. ഇത് മധുരപലഹാരങ്ങളുമായി ചേർക്കുമ്പോൾ വളരെ വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നതിനും ഈ പാനീയം ആരോഗ്യകരമാക്കുന്നതിനും ഓട് മിൽക്കിന് പകരം ബദാം മിൽക്ക് ഉപയോഗിക്കുക.
Also Read: ശരീര ഭാരം കുറയ്ക്കണോ? 30 സെക്കൻഡ് മതി; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കൂ
3. അക്കായ് ബൗൾ
അക്കായ് ബൗൾ എന്നത് ധാരാളം പഴങ്ങൾ ചേർത്ത ഒരു സ്മൂത്തി ബൗളാണ്. കാഴ്ചയിൽ, ഇത് വളരെ ആരോഗ്യകരമായി കാണപ്പെടുന്നു. പക്ഷേ, ഞെട്ടിപ്പിക്കുന്ന കാര്യം, ഇത് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 70–90 എന്ന പരിധിയിൽ ഉയരുന്നുവെന്നതാണ്. അക്കായ് ബൗൾ കൂടുതൽ പോഷകസമൃദ്ധവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതുമാക്കാൻ, ഒരു സ്പൂൺ തൈര് അല്ലെങ്കിൽ കുറച്ച് നട്സ് ചേർക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹമുള്ളവർക്ക് രാത്രി വിശപ്പ് അടക്കാൻ കഴിയുന്നില്ലേ? അത്താഴത്തിന് ഈ ഭക്ഷണം കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.