/indian-express-malayalam/media/media_files/UGzleP3hIFN0FvGTrVgj.jpg)
മദ്യത്തിന്റെ അളവ് മാത്രമല്ല; ആവൃത്തിയും പ്രധാനമാണ്
കരൾ രോഗ വിദഗ്ധനായ ഡോക്ടർ സൗരഭ് സേഥി, താൻ ചികിത്സിച്ച ലിവർ കാൻസർ ബാധിതനായ ഒരു രോഗിയുടെ അനുഭവങ്ങൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 50 വയസുകാരനായ രോഗിക്ക് കാൻസർ ബാധിക്കാനിടയായ കാരണം അമിത മദ്യപാനമായിരുന്നു എന്നാണ് സൗരഭ് പറയുന്നത്. മദ്യപാനം അയാളിൽ ബൈൽ ഡക്റ്റ് ബ്ലോക്കാകാൻ കാരണമായി. "തടസ്സം ഒഴിവാക്കാൻ, ഞാൻ ഒരു ഇആർസിപി (എൻഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളാൻജിയോപാൻക്രിയാറ്റോഗ്രഫി) ചെയ്യുകയും, നാളിയിൽ ഒരു പ്ലാസ്റ്റിക് സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രോഗിയുടെ അവസ്ഥ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എല്ലാവരോടും ശുപാർശ ചെയ്യുന്ന കാര്യമാണ്, മദ്യപാനം കുറയ്ക്കുകയോ, നിർത്തുകയോ ചെയ്യണം എന്നത്," സൗരഭ് പറയുന്നു.
മദ്യപാനം, ആസക്തിയുള്ള ഒരു ശീലമായതിനാൽ തന്നെ ഇത് ഒഴിവാക്കാൻ ബദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി കൗൺസിലിഗ് പോലുള്ള സേവനങ്ങൾ സ്വീകരിക്കാൻ ഡോക്ടറുടെ സഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
മദ്യം ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആസക്തിയും എന്താണ്? ഉപേക്ഷിക്കാനുള്ള മാർഗമെന്താണ്? വിദഗ്ധർ പറയുന്നതു കേൾക്കൂ
"എന്റെ കരിയറിൽ, ഞാൻ നിരവധി രോഗികളെ കാണുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആത്മവിശ്വാസത്തോടെ സാക്ഷ്യപ്പെടുത്താൻ കഴിയുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് മദ്യപാനവും കരൾ രോഗങ്ങളും തമ്മിലുള്ള ഭയപ്പെടുത്തുന്ന ബന്ധമാണ്", ഫരീദാബാദ് അക്കോർഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി ചെയർമാനായ ഡോ രാംചന്ദ്ര സോണി പറയുന്നു.
"കരൾ ഒരു പ്രതിരോധശേഷിയുള്ള അവയവമാണ്, അത് സ്വയം പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും കഴിവുള്ളതാണ്, എന്നാൽ ഈ ശ്രദ്ധേയമായ കഴിവിനും അതിന്റേതായ പരിമിതികളുണ്ട്," ഡോ രാംചന്ദ്ര സോണി അഭിപ്രായപ്പെട്ടു.
"അമിതമായി മദ്യം കഴിക്കുന്നത് കരളിനെ അതിന്റെ തകർച്ചയിലേക്ക് തള്ളിവിടുന്നു, ഇത് വിനാശകരമായേക്കാവുന്ന പ്രശ്നങ്ങളുടെ ഒരു കാസ്കേഡിലേക്ക് നയിക്കുന്നു. സ്ഥിരവും അമിതവുമായ മദ്യപാനം ഫാറ്റി ലിവർ ഡിസീസ്, സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്‌ക്ക് വരെ കാരണമാകും . കരൾ മദ്യത്തെ പ്രോസസ്സ് ചെയ്യുന്നു, അതിന്റെ കോശങ്ങളെ നശിപ്പിക്കുന്ന ദോഷകരമായ ഉപോൽപ്പന്നങ്ങളായി അതിനെ വിഘടിപ്പിക്കുന്നു. കാലക്രമേണ, ഈ കേടുപാടുകൾ അടിഞ്ഞുകൂടുന്നു, ഇത് വീക്കം, പാടുകൾ, പ്രവർത്തന നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് വളരെ സാവധാനത്തിലുള്ള, ഒരു പ്രക്രിയയാണ്, ഈ അവസ്ഥ ശ്രദ്ധയിൽ പെടുമ്പോഴേക്കും ഏറെ വൈകിയിരിക്കും," ഡോ രാംചന്ദ്ര സോണി വിശദീകരിച്ചു.
മദ്യത്തിന്റെ അളവ് മാത്രമല്ല; ആവൃത്തിയും പ്രധാനമാണ്. അമിതമായ മദ്യപാനവും, സ്ഥിരമായതും മിതമായ നിരക്കിലുള്ള മദ്യപാനവും കരളിനെ ബാധിക്കും. ഒരൊറ്റ തവണത്തെ അമിതമായ മദ്യപാനം പോലും ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെടുന്ന ഗുരുതരമായ കരൾ വീക്കത്തിന് കാരണമാകുമെന്ന് പലരും മനസ്സിലാക്കുന്നില്ല, ഇത് ജീവന് ഭീഷണിയായേക്കാം, " ഡോക്ടർ കൂട്ടിച്ചേർത്തു.
ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റും എന്ന നിലയിൽ, "നിങ്ങളുടെ കരളിന്റെ നിശബ്ദമായ നിലവിളി കേൾക്കാൻ" അദ്ദേഹം ആളുകളോട് അഭ്യർത്ഥിക്കുന്നു. "ഇപ്പോൾ തന്നെ മദ്യം ഉപേക്ഷിക്കു, അല്ലെങ്കിൽ കുറഞ്ഞപക്ഷം കുടിക്കുന്നതിന്റെ അളവെങ്കിലും കുറയ്ക്കൂ. നിങ്ങളുടെ കരൾ ഒരു വിലയേറിയ അവയവമാണ്, നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ അശ്രാന്തമായി പ്രവർത്തിക്കുന്ന അവയവം. നിങ്ങളുടെ കരളിന്റെ ആരോഗ്യം ഗൗരവമായി കാണാനും സഹായിക്കാനുമുള്ള സമയമാണിത്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗബാധിതരുടെ എണ്ണത്തിൽ മറ്റൊരു സ്ഥിതിവിവരക്കണക്കായി നിങ്ങൾ മാറരുത്," ഡോ രാംചന്ദ്ര സോണി കൂട്ടിച്ചേർത്തു.
നിർത്താൻ സാധിക്കാത്ത തരത്തിൽ മദ്യപാനാസക്തി ഉള്ള ഒരാളാണ് നിങ്ങൾ എങ്കിൽ ഉടൻ തന്നെ തെറാപ്പികൾക്കും ചികിത്സകൾക്കുമായി വിദഗ്ധരെ സമീപിക്കണം. ആരോഗ്യപരവും സന്തുഷ്ടവുമായ ജീവിതം എന്ന ലക്ഷ്യമുണ്ടെങ്കിൽ ഏത് വലിയ മദ്യപാനവും ഏതൊരാൾക്കും നിർത്താനും നിന്ത്രിക്കാനും കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
Check out More Health Articles Here
- സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ?
- ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും
- മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
- മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
- മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
- ശരീരഭാരം നിയന്ത്രിക്കാൻ ഈ അടിപൊളി ടിപ്സ് അറിഞ്ഞിരിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us