scorecardresearch

പോഷകങ്ങളുടെ കലവറ; ഈ ഇല ഒരുപിടി മതി, മലബന്ധം മാറിക്കിട്ടും

ആഴ്ചയിൽ രണ്ടുതവണ ഈ ഇല കഴിക്കുന്നത് മലബന്ധം ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യും

ആഴ്ചയിൽ രണ്ടുതവണ ഈ ഇല കഴിക്കുന്നത് മലബന്ധം ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യും

author-image
Health Desk
New Update
drumstic constipation

മലബന്ധത്തിന് ഒരു ശാശ്വത പരിഹാരം

മുരിങ്ങയില നമ്മുടെ വീടുകളിൽ എളുപ്പത്തിൽ ലഭ്യമായ ഒരു അത്ഭുതകരമായ ഔഷധസസ്യമാണ്. അവ എണ്ണമറ്റ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇത് വെറുമൊരു ഇലയല്ല, പോഷകങ്ങളുടെ ഒരു ഖനിയാണ്. മുരിങ്ങയിലയിൽ ഇരുമ്പ്, വൈറ്റമിനുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. ഇതിലെ നാരുകൾ ദഹനപ്രവർത്തനം സുഗമമാക്കാൻ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

Advertisment

Also Read: ഒറ്റയ്ക്കുള്ള സമയത്ത് ഹൃദയാഘാതം ഉണ്ടായാൽ എന്തു ചെയ്യണം?

ഇതിൽ കാൽസ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. വൈറ്റമിൻ എ, സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ആഴ്ചയിൽ രണ്ടുതവണ മുരിങ്ങയില കഴിക്കുന്നത് മലബന്ധം ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യും.

Also Read: സെക്‌സ് ടോയ്സ് ശരിയായി വൃത്തിയാക്കാറില്ലേ? നിങ്ങളെ രോഗിയാക്കും

പോഷകസമൃദ്ധമായ മുരിങ്ങയില സാധാരണ രീതിയിൽ പാകം ചെയ്യുന്നതിനുപകരം രുചികരമായ ചമ്മന്തി ഉണ്ടാക്കിയാൽ, അത് ഇഷ്ടമില്ലാത്തവർ പോലും ആസ്വദിക്കും. ഇഡ്ഡലി, ദോശ, ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാൻ അനുയോജ്യമായ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Advertisment

Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?

ചേരുവകൾ

  • മുരിങ്ങയില
  • ഉഴുന്നുപരിപ്പ്
  • കടലപരിപ്പ്
  • ഇഞ്ചി
  • സവാള
  • വെളുത്തുള്ളി
  • പുളി
  • ഉപ്പ്
  • തേങ്ങ
  • എണ്ണ
  • കറിവേപ്പില
  • കടുക്
  • കായം

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിൾസ്പൂൺ കടല പരിപ്പ്, ഒരു ടേബിൾസ്പൂൺ ഉഴുന്നു പരിപ്പ് എന്നിവ വറുക്കുക. ഇതിലേയ്ക്ക് അൽപ്പം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത്, രണ്ടോ മൂന്നോ വറ്റൽമുളകും ചേർത്തിളക്കുക. നന്നായി കഴുകി വൃത്തിയാക്കിയ മുരിങ്ങയില ചേർത്ത് വഴറ്റുക. ചെറിയ കഷ്ണം വാളംപുളി, കാൽ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് ഇടത്തരം തീയിൽ വേവിച്ചെടുത്ത് തണുക്കാൻ മാറ്റി വെയ്ക്കുക. അൽപ്പം തണുത്തതിനു ശേഷം അരച്ചെടുക്കുക. മറ്റൊരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കറിവേപ്പില, ഉഴുന്നു പരിപ്പ്, കടുക്, അൽപ്പം കായം എന്നിവ വറുത്തെടുത്ത് മുരിങ്ങയില അരച്ചതിലേയ്ക്കു ചേർക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണം പതുക്കെ കഴിക്കുക, പച്ചക്കറികൾ കൂട്ടുക; വണ്ണം കുറയാൻ ഈ 6 കാര്യങ്ങൾ നോക്കൂ

Constipation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: