scorecardresearch

ഒറ്റയ്ക്കുള്ള സമയത്ത് ഹൃദയാഘാതം ഉണ്ടായാൽ എന്തു ചെയ്യണം?

ചില വ്യക്തികളിൽ, ഹൃദയാഘാതത്തിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് ലക്ഷണങ്ങൾ ആരംഭിച്ചേക്കാം, മറ്റു ചിലരിൽ ഇത് മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു

ചില വ്യക്തികളിൽ, ഹൃദയാഘാതത്തിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് ലക്ഷണങ്ങൾ ആരംഭിച്ചേക്കാം, മറ്റു ചിലരിൽ ഇത് മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Heart Attack

Source: Freepik

2024 നും 2025 നും ഇടയിൽ സംഭവിച്ച പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളിൽ പകുതിയും വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോഴായിരുന്നു. ഈ സമയത്ത് അടിയന്തര വൈദ്യസഹായം വൈകുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്തതാണ് മരണ കാരണം. ചില വ്യക്തികളിൽ, ഹൃദയാഘാതത്തിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് ലക്ഷണങ്ങൾ ആരംഭിച്ചേക്കാം, മറ്റു ചിലരിൽ ഇത് മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Advertisment

ഒറ്റയ്ക്കായ സാഹചര്യത്തിൽ ഹൃദയാഘാതം ഉണ്ടായാൽ ഒരാൾ എന്തു ചെയ്യണമെന്ന് ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ഓണററി സെക്രട്ടറിയും കാർഡിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. സി.എം.നാഗേഷ് പറഞ്ഞു തരും. 

Also Read: സെക്‌സ് ടോയ്സ് ശരിയായി വൃത്തിയാക്കാറില്ലേ? നിങ്ങളെ രോഗിയാക്കും

ഒരാൾക്ക് ഹൃദയാഘാതം വരാൻ പോകുകയാണെന്ന് എങ്ങനെ അറിയാൻ കഴിയും? ലക്ഷണങ്ങൾ എന്തൊക്കെയാണ്?

Advertisment

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും ക്രമേണ ആരംഭിക്കുന്നുവെന്ന് ഡോ.നാഗേഷ് പറയുന്നു. “പ്രധാന ഹൃദയാഘാതത്തിന് മുമ്പ്, പ്രത്യേകിച്ച് നടക്കുമ്പോൾ, ഏകദേശം മൂന്നിൽ രണ്ട് ആളുകൾക്കും മുന്നറിയിപ്പ് ലക്ഷണങ്ങൾ ഉണ്ടാകുന്നു. മിക്കവരും ഇതിനെ സമ്മർദം, ഭാരം അല്ലെങ്കിൽ നെഞ്ചിലെ വേദന എന്നിങ്ങനെ കരുതി തള്ളിക്കളയുന്നു. ഈ അസ്വസ്ഥത താടിയെല്ലിലേക്കോ, തോളിലേക്കോ, കൈയിലേക്കോ, പുറകിലേക്കോ വ്യാപിക്കാം. ശ്വാസതടസം, ഓക്കാനം, തലകറക്കം, അല്ലെങ്കിൽ അമിതമായ വിയർപ്പ് എന്നിവ ഈ സമയത്ത് സാധാരണമാണ്. ചില വ്യക്തികൾക്ക്, പ്രത്യേകിച്ച് പ്രമേഹരോഗികൾക്കും സ്ത്രീകൾക്കും, അമിതമായ ക്ഷീണം, ദഹനക്കേട്, അല്ലെങ്കിൽ മുകൾ ഭാഗത്തെ വേദന തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ കുറവായിരിക്കാം. ഈ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടനടി വൈദ്യസഹായം തേടുന്നത് ജീവൻ രക്ഷിക്കും.

തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ എന്തുചെയ്യണം?

“ഹൃദയാഘാതം ആണെന്ന് സംശയിക്കുന്നുവെങ്കിൽ, ഉടൻ തന്നെ അടിയന്തര മെഡിക്കൽ സേവനങ്ങളെ വിളിക്കുക - സ്വയം വാഹനമോടിക്കരുത്. ശാന്തത പാലിക്കുക, സുഖകരമായ സ്ഥാനത്ത് ഇരിക്കുക അല്ലെങ്കിൽ കിടക്കുക, അനാവശ്യ ചലനങ്ങൾ ഒഴിവാക്കുക. നിങ്ങൾക്ക് നൈട്രോഗ്ലിസറിൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, നിർദ്ദേശിച്ചതുപോലെ അത് കഴിക്കുക. നിങ്ങൾക്ക് അലർജിയില്ലെങ്കിൽ, ആസ്പിരിൻ കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും. 

Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?

ആദ്യത്തെ ലക്ഷണത്തിനും പൂർണമായ ഹൃദയാഘാതത്തിനും ഇടയിൽ സാധാരണയായി എത്ര സമയമുണ്ട്?

ഡോ. നാഗേഷിന്റെ അഭിപ്രായത്തിൽ, സമയക്രമം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. "ചിലർക്ക്, മണിക്കൂറുകൾക്കോ ​​ദിവസങ്ങൾക്കോ ​​മുമ്പ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം; മറ്റുചിലർക്ക്, മിനിറ്റുകൾക്കുള്ളിൽ ഇത് കൂടിയേക്കാം. സാധാരണയായി, നെഞ്ചിലെ മർദമോ വിട്ടുവിട്ടുള്ള വേദനയോ ഹൃദയാഘാതം വരുന്നതിന് 15 മുതൽ 60 മിനിറ്റ് വരെ മുമ്പാകാം. ഈ സമയക്രമം പ്രവചനാതീതമായതിനാൽ, അസാധാരണമായി തോന്നുന്നതോ കുറച്ച് മിനിറ്റിലധികം നീണ്ടുനിൽക്കുന്നതോ ആയ നെഞ്ചിലെ അസ്വസ്ഥതകളെ അടിയന്തരാവസ്ഥയായി കണക്കാക്കണം.

Also Read: ഭക്ഷണം പതുക്കെ കഴിക്കുക, പച്ചക്കറികൾ കൂട്ടുക; വണ്ണം കുറയാൻ ഈ 6 കാര്യങ്ങൾ നോക്കൂ

പുരുഷന്മാരിലും സ്ത്രീകളിലും ലക്ഷണങ്ങളും ചികിത്സാ രീതികളും വ്യത്യസ്തമാണോ?

“അതെ, വ്യത്യാസങ്ങളുണ്ട്. പുരുഷന്മാർക്ക് പലപ്പോഴും നെഞ്ചുവേദനയും ഇടതുകൈയിലെ അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. അതേസമയം സ്ത്രീകൾക്ക് ക്ഷീണം, ഓക്കാനം, പുറം, താടിയെല്ല് അല്ലെങ്കിൽ കഴുത്ത് വേദന തുടങ്ങി അവ്യക്തമായ ലക്ഷണങ്ങൾ അനുഭവപ്പെടാം. ഇത്തരം സൂക്ഷ്മമായ ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾ സഹായം തേടുന്നത് വൈകിപ്പിക്കാൻ കാരണമാകുന്നു. 

ഈ സാഹചര്യത്തിൽ ആസ്പിരിൻ എത്രത്തോളം ഫലപ്രദമാണ്?

“പ്ലേറ്റ്‌ലെറ്റുകൾ കട്ടപിടിക്കുന്നതും പുതിയ കട്ടകൾ ഉണ്ടാകുന്നതും തടയാൻ ആസ്പിരിൻ സഹായിക്കുന്നു. ഇത് സമയം ലാഭിക്കും, പക്ഷേ ചികിത്സയ്ക്ക് പകരമാവില്ല. ആസ്പിരിനോട് അലർജിയുള്ളവർ ഒഴിവാക്കണം. എത്രയും വേഗം അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് പ്രധാനം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയോ? ഈ ജ്യൂസ് കുറച്ച് കുടിക്കൂ, മാറ്റം കണ്ടറിയൂ

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: