/indian-express-malayalam/media/media_files/2025/10/14/sex-toys-2025-10-14-11-51-19.jpg)
Source: Freepik
ലൈംഗിക അടുപ്പം കൂട്ടുന്നതിനും ലൈംഗികാരോഗ്യം വർധിപ്പിക്കുന്നതിനുമുള്ള ഒരു രസകരമായ മാർഗമാണ് സെക്സ് ടോയ്‌സ്. പക്ഷേ, ലൈംഗിക സുരക്ഷ ഉറപ്പാക്കാൻ അവയ്ക്ക് ശരിയായ ശുചിത്വവും ആവശ്യമാണ്. ശരിയായ രീതിയിൽ വൃത്തിയാക്കാതെ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അണുബാധകൾ, ചർമ്മത്തിൽ ചൊറിച്ചിൽ അല്ലെങ്കിൽ ബാക്ടീരിയകളുടെ വ്യാപനത്തിന് കാരണമാകും. സെക്സ് ടോയ്സ് വൃത്തിയാക്കുന്ന രീതികളെക്കുറിച്ചോ അവ എത്ര തവണ അണുവിമുക്തമാക്കണമെന്നതിനെക്കുറിച്ചോ പലർക്കും അറിയില്ല.
കളിപ്പാട്ടം എങ്ങനെ വൃത്തിയാക്കണമെന്നത് അതിന്റെ മെറ്റീരിയൽ തരം, (സിലിക്കൺ, ഗ്ലാസ്, ലോഹം, പ്ലാസ്റ്റിക്) കളിപ്പാട്ടം വാട്ടർപ്രൂഫ് ആണോ അതോ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണോ എന്നിവയെ ആശ്രയിച്ചിരിക്കും. അവ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് അണുബാധ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?
സെക്സ് ടോയ്സ് ഉപയോഗിക്കുന്ന ഏതൊരാളും ഏറ്റവും സുരക്ഷിതമായ ശുചീകരണ രീതികൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അവ എങ്ങനെ ചെയ്യണമെന്ന് ഒരു വിദഗ്ധൻ പറയുന്നത് കേൾക്കാം.
സിലിക്കൺ, ഗ്ലാസ്, ലോഹം തുടങ്ങിയ വ്യത്യസ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച സെക്‌സ് ടോയ്‌സ് വൃത്തിയാക്കാൻ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗങ്ങൾ ഏതൊക്കെയാണ്?
“ഏറ്റവും സുരക്ഷിതമായ രീതി കളിപ്പാട്ടത്തിന്റെ മെറ്റീരിയലിനെ ആശ്രയിച്ചിരിക്കുന്നു. സിലിക്കൺ, ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള സുഷിരങ്ങളില്ലാത്ത വസ്തുക്കൾക്ക്, കളിപ്പാട്ടം വീര്യം കുറഞ്ഞതും സുഗന്ധമില്ലാത്തതുമായ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകിയാൽ മതിയാകും. സോപ്പ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നന്നായി കഴുകിയെന്ന് ഉറപ്പാക്കുക. ഇലക്ട്രിക്കൽ ഘടകങ്ങളില്ലാത്ത കളിപ്പാട്ടങ്ങൾ കുറച്ച് മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുകയോ 70% ഐസോപ്രോപൈൽ ആൽക്കഹോൾ ലായനി ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്താൽഅണുവിമുക്തമാക്കാം,'' ഗൈനക്കോളജിസ്റ്റ് ഡോ.ഗാന ശ്രീനിവാസ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
സുഷിരങ്ങളുള്ള വസ്തുക്കൾ പൂർണമായും അണുവിമുക്തമാക്കാൻ പ്രയാസമാണ്. അതിനാൽ അവയ്ക്ക് മുകളിൽ ഒരു കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ്. നിർമ്മാണ കമ്പനിയുടെ പരിചരണ നിർദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ ശരിയായ രീതിയിൽ വൃത്തിയാക്കാത്തത് കളിപ്പാട്ടത്തിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്തുകയും ബാക്ടീരിയ വളർച്ചയ്ക്ക് കൂടുതൽ സാധ്യതയുണ്ടാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
Also Read: ഭക്ഷണം പതുക്കെ കഴിക്കുക, പച്ചക്കറികൾ കൂട്ടുക; വണ്ണം കുറയാൻ ഈ 6 കാര്യങ്ങൾ നോക്കൂ
സെക്സ് ടോയ്സ് എത്ര തവണ വൃത്തിയാക്കണം, കൂടുതൽ തവണ വൃത്തിയാക്കണോ?
സെക്സ് ടോയ്‌സ് ഓരോ ഉപയോഗത്തിനും മുമ്പും ശേഷവും വൃത്തിയാക്കണം. "ഉപയോഗിത്തിനു മുൻപ് വൃത്തിയാക്കുന്നത് പൊടി അല്ലെങ്കിൽ മറ്റു മാലിന്യങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നു. അതേസമയം, ഉപയോഗത്തിനു ശേഷം വൃത്തിയാക്കുന്നത് ബാക്ടീരിയകളെ ഉൾക്കൊള്ളാൻ സാധ്യതയുള്ള ശരീര ദ്രാവകങ്ങളും ലൂബ്രിക്കന്റുകളും നീക്കം ചെയ്യുന്നു," ഡോ.ശ്രീനിവാസ് പറഞ്ഞു.
പങ്കാളികൾ തമ്മിൽ ഒരു കളിപ്പാട്ടം പങ്കിടുകയാണെങ്കിൽ, ക്രോസ്-കണ്ടമിനേഷൻ തടയാൻ അത് നന്നായി വൃത്തിയാക്കുകയോ, പുതിയ കോണ്ടം ഉപയോഗിച്ച് കവർ ചെയ്യുകയോ ചെയ്യണമെന്ന് അദ്ദേഹം പറയുന്നു. "പതിവ് വൃത്തിയാക്കൽ മാറ്റാനാവില്ല, പക്ഷേ ആവർത്തിച്ചുള്ള അണുബാധകളോ സെൻസിറ്റീവ് ചർമ്മമോ ഉള്ള സന്ദർഭങ്ങളിൽ, കൂടുതൽ ജാഗ്രതയും കൂടുതൽ തവണ വൃത്തിയാക്കലും നല്ലതാണ്."
കളിപ്പാട്ടങ്ങൾ വൃത്തിയാക്കുമ്പോൾ അണുബാധകൾക്കോ ​​മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കോ ​​സാധ്യത വർധിപ്പിക്കുന്ന സാധാരണ തെറ്റുകൾ ഉണ്ടോ?
ബ്ലീച്ച്, സുഗന്ധമുള്ള സോപ്പുകൾ, ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകൾ തുടങ്ങിയ ഉയർന്ന സാന്ദ്രതയിലുള്ള കഠിനമായ ക്ലീനിങ് ഏജന്റുകൾ ഉപയോഗിക്കുന്നത് ചില സാധാരണ തെറ്റുകളാണെന്ന് ഡോ. ശ്രീനിവാസ് പറഞ്ഞു, ഇത് സെൻസിറ്റീവ് ജനനേന്ദ്രിയ കോശങ്ങളെ പ്രകോപിപ്പിക്കുകയോ കളിപ്പാട്ടത്തിന്റെ വസ്തുക്കൾക്ക് കേടുവരുത്തുകയോ ചെയ്യും.
Also Read: ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയോ? ഈ ജ്യൂസ് കുറച്ച് കുടിക്കൂ, മാറ്റം കണ്ടറിയൂ
"കളിപ്പാട്ടം നന്നായി ഉണങ്ങാതെ സൂക്ഷിക്കുന്നതാണ് മറ്റൊരു തെറ്റ്, ഇത് ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് വളർച്ചയെ പ്രോത്സാഹിപ്പിക്കും. ശരിയായ സംരക്ഷണമില്ലാതെ കളിപ്പാട്ടങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത് വസ്തുക്കളുടെ നാശത്തിനും മലിനീകരണത്തിനും കാരണമാകും. സൗമ്യമായി എന്നാൽ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്, നന്നായി ഉണക്കണം, ഓരോ കളിപ്പാട്ടവും വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു പൗച്ചിലോ കെയ്സിലോ സൂക്ഷിക്കണം," ഡോ.ശ്രീനിവാസ് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബദാം രാവിലെ, വാൽനട്ട് വൈകിട്ട്, കശുവണ്ടി ഉച്ചകഴിഞ്ഞ്; ഏതൊക്കെ നട്സ് എപ്പോൾ കഴിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.