scorecardresearch

ബദാം രാവിലെ, വാൽനട്ട് വൈകിട്ട്, കശുവണ്ടി ഉച്ചകഴിഞ്ഞ്; ഏതൊക്കെ നട്സ് എപ്പോൾ കഴിക്കണം?

നട്സ് കഴിക്കുന്ന സമയം അവയുടെ ഗുണങ്ങൾ വർധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിന് ഏത് നട്സ് എപ്പോൾ കഴിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം

നട്സ് കഴിക്കുന്ന സമയം അവയുടെ ഗുണങ്ങൾ വർധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിന് ഏത് നട്സ് എപ്പോൾ കഴിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം

author-image
Health Desk
New Update
Nuts

Source: Freepik

പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് നട്‌സ്. ലഘുഭക്ഷണത്തിന് കഴിക്കാൻ അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണിത്. പോഷകസമൃദ്ധമായ സൂപ്പർഫുഡുകളാണിവ. ചെറിയ അളവിൽ കഴിച്ചാൽ പോലും വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ ലഭിക്കും. നല്ല ആരോഗ്യത്തിന് പതിവായി നട്‌സ് കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യാറുണ്ട്. 

Advertisment

നട്സ് കഴിക്കുന്ന സമയം അവയുടെ ഗുണങ്ങൾ വർധിപ്പിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതിന് ഏത് നട്സ് എപ്പോൾ കഴിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം. 7 നട്സുകളും അവ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയവും എപ്പോഴെന്ന് അറിയാം. 

Also Read: ഒആർഎസ് ലായനിയോ തേങ്ങാവെള്ളമോ: നിർജലീകരണം തടയാൻ ഏതാണ് ഏറ്റവും നല്ലത്?

ബദാം

വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബദാം, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. രാവിലെ കഴിക്കുന്നത് സുസ്ഥിരമായ ഊർജം നൽകും. ലഘുഭക്ഷണത്തോടൊപ്പം ബദാം കഴിക്കുന്നത് ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.

Advertisment

കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: രാവിലെ

2. വാൽനട്ട്

​ഒമേഗ-3 യും മെലറ്റോണിനും തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ഉറക്കത്തിനും കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, വാൽനട്ട് അവയാൽ നിറഞ്ഞിരിക്കുന്നു. വൈകുന്നേരം വാൽനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

കഴിക്കാൻ ഏറ്റവും നല്ല സമയം: വൈകുന്നേരം

3.പിസ്ത

പിസ്തയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഊർജം സ്ഥിരപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് അവ കഴിക്കുന്നത് അടുത്ത ഭക്ഷണം വരെ വയറു നിറഞ്ഞിരിക്കാൻ സഹായിക്കുന്നു.

കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഉച്ചകഴിഞ്ഞ്

Also Read: വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കി കളയും; ഈ മാജിക് പാനീയം 30 ദിവസം കുടിക്കൂ

4. കശുവണ്ടി

കശുവണ്ടിയിൽ സിങ്കിന്റെയും ഇരുമ്പിന്റെയും ഉയർന്ന അളവ് അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഉച്ചകഴിഞ്ഞ് അവ കഴിക്കുന്നതിലൂടെ അടുത്ത ഭക്ഷണം വരെ വയറു നിറയുകയും ഊർജസ്വലത നിലനിർത്തുകയും ചെയ്യും.

​കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഉച്ചകഴിഞ്ഞ്, ഉച്ചഭക്ഷണത്തോടൊപ്പം

5. പൈൻ നട്സ്

പ്രഭാതഭക്ഷണത്തിന് ശേഷവും ഉച്ചഭക്ഷണത്തിന് മുമ്പും പൈൻ നട്സ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊർജം വർധിപ്പിക്കാനും സഹായിക്കും.
പൈൻ നട്സിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

കഴിക്കാൻ ഏറ്റവും നല്ല സമയം: അർധരാത്രി

health

6. നിലക്കടല

ദിവസത്തിലെ ഏത് സമയത്തും ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ലഘുഭക്ഷണമാണ് നിലക്കടല. റെസ്വെറാട്രോൾ, നിയാസിൻ എന്നിവയാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും നല്ല അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നൽകുകയും ചെയ്യുന്നു.

കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം

Also Read: ഒരു ചുംബനം 6 സെക്കൻഡ് നീണ്ടുനിൽക്കണം, എന്തുകൊണ്ട്?

7. ​ബ്രസീൽ നട്സ്

തൈറോയ്ഡ് പ്രവർത്തനം, ഉപാപചയം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ധാതുവായ സെലിനിയത്തിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷ്യ സ്രോതസാണ് ബ്രസീൽ നട്സ്. രാവിലെ ഇവ കഴിക്കുന്നത് സെലിനിയത്തിന്റെ ഒപ്റ്റിമൽ ആഗിരണവും ഉപയോഗവും ഉറപ്പാക്കുന്നു. ബ്രസീൽ നട്സ് മിതമായ അളവിൽ മാത്രമേ കഴിക്കാവൂ.

കഴിക്കാൻ ഏറ്റവും നല്ല സമയം: രാവിലെ

നട്‌സ് വളരെ പോഷകസമൃദ്ധമാണെങ്കിലും അവ കാലറി കൂടുതലുള്ളവയാണ്. ഇവയുടെ അമിത ഉപഭോഗം അധിക കാലറി ഉപഭോഗത്തിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി, പൈൻ നട്‌സ്, നിലക്കടല എന്നിവ പ്രതിദിനം ഒരു പിടി കഴിക്കാവുന്നതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പേടിയുണ്ടോ? ഇങ്ങനെ കഴിച്ചാൽ ബ്ലഡ് ഷുഗർ കൂടില്ല

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: