/indian-express-malayalam/media/media_files/2025/10/13/ors-and-coconut-water-2025-10-13-14-29-24.jpg)
Source: Freepik
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസം മുഴുവൻ നമ്മുടെ ശരീരത്തിൽ നിന്ന് വിയർപ്പ്, മൂത്രം, ബാഷ്പീകരണം എന്നിവയുടെ രൂപത്തിൽ വെള്ളം നഷ്ടപ്പെടുന്നു. അതോടൊപ്പം, നല്ല ആരോഗ്യത്തിന് അത്യാവശ്യമായ പോഷകങ്ങളും ധാതുക്കളും നമുക്ക് നഷ്ടപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, ശരീരത്തിൽ നിർജലീകരണം പോലും സംഭവിച്ചേക്കാം.
നിർജലീകരണം എന്നാൽ ജലനഷ്ടം മാത്രമല്ല, ഇലക്ട്രോലൈറ്റുകളുടെ നഷ്ടം, ശരീര താപനിലയിലെ വ്യത്യാസം, മൂത്രത്തിന്റെ സാന്ദ്രത, ബലഹീനത തുടങ്ങി നിരവധി ലക്ഷണങ്ങൾ ഉണ്ടാകുമെന്ന് ബിഎച്ച്എംഎസ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ഡോ.സ്മൃതി ജുൻജുൻവാല പറഞ്ഞു. വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ഈ നഷ്ടങ്ങൾ നികത്താൻ കഴിയില്ല. ഉയർന്ന ജലാംശം അടങ്ങിയ പാനീയങ്ങൾ നിർജലീകരണ സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നതായി അവർ പറഞ്ഞു.
Also Read: വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കി കളയും; ഈ മാജിക് പാനീയം 30 ദിവസം കുടിക്കൂ
ചൂടുള്ള കാലാവസ്ഥ, നിർജലീകരണം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം എന്നിവ ശരീരത്തിലെ സുപ്രധാന ലവണങ്ങൾ വേഗത്തിൽ ഇല്ലാതാക്കും. അത്തരം സന്ദർഭങ്ങളിൽ, ഒആർഎസ് (ORS) നല്ലൊരു തിരഞ്ഞെടുപ്പാണ്. ഇത് വേഗത്തിൽ ശരീരത്തിൽ ആഗിരണം ചെയ്യുന്നു. ഈ സമയങ്ങളിൽ എനർജി ഡ്രിങ്കുകളോ ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങളോ ഒഴിവാക്കണം, കാരണം അവ ദ്രാവക നഷ്ടം വർധിപ്പിക്കും. എന്നിരുന്നാലും, നിർജലീകരണമുള്ള സമയങ്ങളിൽ ഒആർഎസിന് ശക്തമായ ഒരു എതിരാളിയായി തേങ്ങാവെള്ളം പ്രചാരത്തിലുണ്ട്.
തേങ്ങാവെള്ളം പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സ്വാഭാവിക ഉറവിടമാണെന്ന് ഡയറ്റ് ക്ലിനിക്കിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഖുഷ്മ ഷാ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ചൂട്, ലഘുവായ വ്യായാമം അല്ലെങ്കിൽ ഫാസ്റ്റിങ് എന്നിവ മൂലമുണ്ടാകുന്ന നേരിയ നിർജലീകരണത്തിന് ഇത് അനുയോജ്യമാണ്. ഇത് ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കുകയും ചില പ്രകൃതിദത്ത പഞ്ചസാരയും ആന്റിഓക്‌സിഡന്റുകളും നൽകുകയും ചെയ്യുന്നു.
Also Read: ഒരു ചുംബനം 6 സെക്കൻഡ് നീണ്ടുനിൽക്കണം, എന്തുകൊണ്ട്?
എന്നിരുന്നാലും, ഒആർഎസിനെ അപേക്ഷിച്ച് ഇതിൽ സോഡിയം കുറവാണെന്നും കഠിനമായ നിർജ്ജലീകരണത്തിൽ (ഛർദ്ദി അല്ലെങ്കിൽ വയറിളക്കം പോലുള്ളവ) അതിന്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തുന്നുവെന്നും അവർ വിശദീകരിച്ചു. നഷ്ടപ്പെട്ട ദ്രാവകങ്ങളും ലവണങ്ങളും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനായി ഗ്ലൂക്കോസിന്റെയും ഇലക്ട്രോലൈറ്റുകളുടെയും - പ്രത്യേകിച്ച് സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും - ശരിയായ സന്തുലിതാവസ്ഥയോടെ ഒആർഎസ് ശാസ്ത്രീയമായി രൂപപ്പെടുത്തിയിരിക്കുന്നു. മിതമായതോ കഠിനമായതോ ആയ നിർജ്ജലീകരണത്തിന്, ഇത് ഏറ്റവും നല്ല തിരഞ്ഞെടുപ്പാണെന്ന് ഷാ പറഞ്ഞു.
Also Read: പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പേടിയുണ്ടോ? ഇങ്ങനെ കഴിച്ചാൽ ബ്ലഡ് ഷുഗർ കൂടില്ല
എത്ര കുടിക്കണം?
തേങ്ങാവെള്ളത്തിന്റെ കാര്യത്തിൽ, നേരിയ നിർജ്ജലീകരണം അല്ലെങ്കിൽ ദിവസേനയുള്ള ജലാംശം നിലനിർത്താൻ പ്രതിദിനം 1–2 ഗ്ലാസ് (200–400 മില്ലി) മതിയെന്ന് ഷാ അഭിപ്രായപ്പെട്ടു. “ഒആർഎസ് ആവശ്യാനുസരണം നിങ്ങൾ സാവധാനം കുടിക്കണം. സാധാരണയായി ദ്രാവക നഷ്ടത്തിനുശേഷം (വയറിളക്കം, ഛർദ്ദി അല്ലെങ്കിൽ അമിതമായ വിയർപ്പ് പോലുള്ളവ) 200–400 മില്ലി,” അമിത ഉപയോഗത്തിനെതിരെ അവർ മുന്നറിയിപ്പും നൽകി.
ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പും ജീരകവും ചേർത്ത മോര് എന്നിവ മറ്റ് പ്രകൃതിദത്ത ബദലുകളാണ്. "ചുരുക്കത്തിൽ, നേരിയ നിർജലീകരണത്തിന് തേങ്ങാവെള്ളവും കഠിനമായ നിർജലീകരണത്തിന് ഒആർഎസും തിരഞ്ഞെടുക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉലുവ വറുത്ത് പൊടിച്ചെടുക്കുക; ദിവസവും അര സ്പൂൺ കഴിക്കുക; ഈ അദ്ഭുതങ്ങൾ കാണൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.