/indian-express-malayalam/media/media_files/2025/10/13/kiss-2025-10-13-10-32-19.jpg)
Source: Pixabay
സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ചുംബനം. ഇഷ്ടമുള്ളവരെ ചുംബിക്കുമ്പോൾ മനസിനുണ്ടാകുന്ന ആനന്ദവും ശാന്തതയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ, വളരെ കുറഞ്ഞ സെക്കൻഡുകൾ മാത്രമാണ് ഒരു ചുംബനം നീണ്ടുനിൽക്കാറുള്ളത്. അങ്ങനെയെങ്കിൽ, ശരിയായ ഒരു ചുംബനത്തിന്റെ ദൈർഘ്യം എത്രയാണ്?. ഒരു ചുംബനം കുറഞ്ഞത് ആറ് സെക്കൻഡ് ദൈർഘ്യമുള്ളതായിരിക്കണമെന്നാണ് വ്യാപകമായി പ്രചാരത്തിലുള്ളത്. ഡോ.ജോൺ ഗോട്ട്മാന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി, ഓക്സിടോസിൻ ഹോർമോൺ പുറത്തുവിടാൻ എടുക്കുന്ന സമയമാണിത്.
ദീർഘവും ആഴത്തിലുള്ളതുമായ ചുംബനം പങ്കാളികൾക്കിടയിൽ കൂടുതൽ അടുപ്പവും വിശ്വാസവും സൃഷ്ടിക്കുമെന്ന് ഗോട്ട്മാൻ അഭിപ്രായപ്പെടുന്നു. ഇതിനെക്കുറിച്ച് കാഡബാംസ് മൈൻഡ്‌ടോക്കിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും റിലേഷൻഷിപ് വിദഗ്ധയുമായ ഡോ.നേഹ പരാശറിന്റെ വിശദീകരണം നോക്കാം.
Also Read: പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പേടിയുണ്ടോ? ഇങ്ങനെ കഴിച്ചാൽ ബ്ലഡ് ഷുഗർ കൂടില്ല
അടുപ്പം കൂട്ടാൻ ഒരു ചുംബനം കുറഞ്ഞത് ആറ് സെക്കൻഡ് വേണോ?
"അതെ, ആറ് സെക്കൻഡ് നീണ്ടുനിൽക്കുന്ന ചുംബനത്തിന് ഓക്സിടോസിൻ പുറത്തുവിടാൻ കഴിയുമെന്നത് സത്യമാണ്," ഡോ.പരാശർ സ്ഥിരീകരിച്ചു. സാമൂഹിക ബന്ധം, വിശ്വാസം, അടുപ്പം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ന്യൂറോകെമിക്കലാണ് ഓക്സിടോസിൻ. "കുറഞ്ഞത് ആറ് സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു ചുംബനത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങളുടെ തലച്ചോർ ഓക്സിടോസിൻ ഉൾപ്പെടെയുള്ള സുഖകരമായ ഹോർമോണുകൾ പുറത്തുവിടുന്നു."
ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ആശ്വാസം പകരുന്ന ഒന്നാണ് ആറ് സെക്കൻഡ് നീണ്ടുനിൽക്കുന്ന ചുംബനം. ഇത് പങ്കാളികളെ കൂടുതൽ അടുപ്പത്തിലാക്കുന്നു. "കവിളിൽ പെട്ടെന്ന് ഒരു ഉമ്മ വയ്ക്കുന്നത് അതേ ഫലം നൽകില്ല, കാരണം തലച്ചോറിന് ഹോർമോൺ പുറത്തുവിടാൻ മതിയായ സമയം നൽകുന്നില്ല. ഓക്സിടോസിൻ പ്രതിരോധശേഷി കുറയ്ക്കുകയും പങ്കാളിയുമായുള്ള അടുപ്പം കൂട്ടുകയും ചെയ്യുന്നു. "ആലിംഗനം, മുലയൂട്ടൽ തുടങ്ങിയ സമയങ്ങളിൽ പുറത്തുവരുന്ന അതേ ഹോർമോണാണിത്, ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. പ്രണയ ബന്ധങ്ങളിൽ വൈകാരിക ബന്ധത്തെ ദൃഢമാക്കുന്നു, കൂടുതൽ അടുപ്പവും സ്നേഹവും അനുഭവിക്കുന്നു."
Also Read: ഉലുവ വറുത്ത് പൊടിച്ചെടുക്കുക; ദിവസവും അര സ്പൂൺ കഴിക്കുക; ഈ അദ്ഭുതങ്ങൾ കാണൂ
സംതൃപ്തി, അടുപ്പം എന്നിവയിൽ ചുംബിക്കുന്ന സമയം സ്വാധീനം ചെലുത്തുന്നു?
ചുംബനത്തിന്റെ ദൈർഘ്യം ഒരു പ്രധാന ഘടകമാണെങ്കിലും, അത് മാത്രമല്ല പ്രധാനം. ശാസ്ത്രം അനുസരിച്ച്, കൂടുതൽ തവണ ചുംബിക്കുന്ന ദമ്പതികൾക്ക് കൂടുതൽ സന്തോഷം ഉണ്ടാകുന്നു. എന്നിരുന്നാലും, ഗുണനിലവാരവും പ്രധാനമാണെന്ന് ഡോ.പരാശർ വ്യക്തമാക്കി. ഒരു ബന്ധത്തിന്റെ ആരോഗ്യത്തിന്റെ ഒരു "ബാരോമീറ്റർ" ആയി ചുംബനങ്ങൾ വർത്തിക്കും. ചുംബനങ്ങളുടെ ആവൃത്തിയിലോ ഗുണനിലവാരത്തിലോ കുറവുണ്ടാകുന്നത് ബന്ധം വേർപെടുത്തുന്നതിനെ സൂചിപ്പിക്കുന്നു.
ആറ് സെക്കൻഡ് എന്നത് പൊതുവായി പറയപ്പെടുന്നതാണെങ്കിലും, ദമ്പതികളെയും സാഹചര്യങ്ങളെയും അനുസരിച്ച് ഇതിൽ വ്യത്യാസം വരാം. "നിങ്ങളുടെ പങ്കാളിയുമായി ഇണങ്ങിച്ചേരുക എന്നതാണ് പ്രധാനം. ചിലപ്പോൾ കൂടുതൽ നേരം നീണ്ടുനിൽക്കുന്ന ചുംബനമാണ് നിങ്ങൾ രണ്ടുപേർക്കും വേണ്ടത്; മറ്റ് ചിലപ്പോൾ, ചെറുതും വാത്സല്യപൂർണ്ണവുമായ ചുംബനങ്ങളുടെ ഒരു നിര ഏറ്റവും മികച്ചതായിരിക്കാം. ചുംബനത്തിന് പിന്നിലെ ഉദ്ദേശ്യവും വികാരവുമാണ് യഥാർത്ഥത്തിൽ പ്രധാനം."
Also Read: പാവയ്ക്ക നീരും ഉലുവ വെള്ളവും വേണ്ട; പ്രമേഹ രോഗികൾ ശ്രദ്ധിക്കുക
ചുംബനത്തിന് ഒരു സമയം നിശ്ചയിക്കുന്നത് സമ്മർദത്തിന് കാരണമാകുമോ?
ചുംബനത്തിന്റെ സമയം നിശ്ചയിക്കുന്നത് സമ്മർദകരമാകുമെന്ന് ഡോ.പരാശർ മുന്നറിയിപ്പ് നൽകി. “സെക്കൻഡുകൾ ബോധപൂർവ്വം എണ്ണുന്നത് നിങ്ങളെ ആ നിമിഷത്തിൽ നിന്ന് അകറ്റുന്നു, സമ്മർദവും ഉത്കണ്ഠയും സൃഷ്ടിക്കുന്നു. ചുംബനം ഒരു പ്രകടനമല്ല, സ്വാഭാവികമായിരിക്കണം. സ്വാഭാവികത പ്രധാനമാണ്. ഒരു നിശ്ചിത സമയം നിശ്ചയിക്കുന്നത് ആധികാരികത ഇല്ലാതാക്കുകയും ചുംബനത്തെ ഒരു ജോലിയായി തോന്നിപ്പിക്കുകയും ചെയ്യും. ചുംബനം സ്വാഭാവികമായി വരേണ്ടതാണ്.”
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നാരങ്ങ വെള്ളം എല്ലാവർക്കും സുരക്ഷിതമല്ല: ആരൊക്കെയാണ് കുടിക്കാൻ പാടില്ലാത്തത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.