scorecardresearch

പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാൻ പേടിയുണ്ടോ? ഇങ്ങനെ കഴിച്ചാൽ ബ്ലഡ് ഷുഗർ കൂടില്ല

പ്രമേഹമുള്ളവർക്ക് കഴിക്കാൻ സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

പ്രമേഹമുള്ളവർക്ക് കഴിക്കാൻ സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

author-image
Health Desk
New Update
Fruits

Source: Freepik

പ്രമേഹമുള്ളവർ പഴങ്ങളുടെ മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്ന് ഭയന്ന് ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ മടി കാണിക്കുന്നു. പഴങ്ങൾ നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, കുടലിന്റെ ആരോഗ്യം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ അവശ്യ പോഷകങ്ങളുടെയും ഒരു കലവറയാണ്.

Advertisment

അതേസമയം, അവയിൽ ഫ്രക്ടോസ് എന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് പഴങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നവയാണ്. വാസ്തവത്തിൽ, പതിവായി പഴങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, പ്രമേഹരോഗികൾക്ക് പഞ്ചസാരയുടെ അളവ് കൂടുമെന്ന ഭയമില്ലാതെ എല്ലാത്തരം പഴങ്ങളും കൊണ്ട് പ്ലേറ്റ് നിറയ്ക്കാമെന്നും ദിവസത്തിൽ പല തവണ അവ കഴിക്കാമെന്നും ഇതിനർത്ഥമില്ല.

Also Read: ഉലുവ വറുത്ത് പൊടിച്ചെടുക്കുക; ദിവസവും അര സ്പൂൺ കഴിക്കുക; ഈ അദ്ഭുതങ്ങൾ കാണൂ

ചില പഴങ്ങൾക്ക് ഗ്ലൈസെമിക് സൂചിക കൂടുതലാണ്, ചിലതിന് ജി.ഐ കുറവാണ്. അതായത് അവ സാവധാനത്തിൽ വിഘടിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ വർധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ, ആരഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്ന അളവിൽ നിങ്ങൾക്ക് അവ കഴിക്കാം. 

Advertisment

പ്രമേഹമുണ്ടെങ്കിൽ ദിവസവും 150–200 ഗ്രാം പഴങ്ങൾ കഴിക്കണം. പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ, ഈ അളവ് പ്രതിദിനം 100 മുതൽ 150 ഗ്രാം വരെയായി കുറയും. ഉയർന്ന ഗ്ലൈസെമിക് പഴങ്ങളുടെ അളവ് ഏകദേശം 100 ഗ്രാം ആകാം. ഭക്ഷണത്തിനിടയിൽ ഒരു പഴം കഴിക്കുന്നത് നല്ലതാണ്. പ്രമേഹമുണ്ടെങ്കിൽ, തീർച്ചയായും പഴങ്ങൾ കഴിക്കണം. പക്ഷേ, അവ ജ്യാസ് ആക്കാതെ മുഴുവൻ രൂപത്തിൽ കഴിക്കുക.

Also Read: പാവയ്ക്ക നീരും ഉലുവ വെള്ളവും വേണ്ട; പ്രമേഹ രോഗികൾ ശ്രദ്ധിക്കുക

പ്രമേഹമുള്ളവർക്ക് കഴിക്കാൻ സുരക്ഷിതമായ പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

പേരയ്ക്ക

പ്രമേഹരോഗികൾക്ക് മിതമായ അളവിൽ പേരയ്ക്ക കഴിക്കാം. പേരയ്ക്കയിൽ ഗ്ലൈസെമിക് സൂചിക കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. കൂടാതെ, ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. 

ഞാവൽ പഴം

ടൈപ്പ് 2 പ്രമേഹരോഗികൾക്ക് പ്രകൃതി നൽകിയ ഒരു അനുഗ്രഹമാണ് ഞാവൽ പഴം എന്ന് പറയാം. പ്രമേഹത്തിനുള്ള പ്രതിവിധിയായി ആയുർവേദത്തിൽ ഈ പഴം വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഞാവൽ പഴം കഴിക്കാം. 

Also Read: നാരങ്ങ വെള്ളം എല്ലാവർക്കും സുരക്ഷിതമല്ല: ആരൊക്കെയാണ് കുടിക്കാൻ പാടില്ലാത്തത്?

പിയർ

പ്രമേഹഹമുള്ളവർ പിയർ നല്ലൊരു തിരഞ്ഞെടുപ്പാണ്. കാരണം അവയിൽ നാരുകൾ കൂടുതലാണ്, ഗ്ലൈസെമിക് സൂചിക കുറവാണ്. എന്നിരുന്നാലും, അവ മിതമായി കഴിക്കണം. പ്രോട്ടീൻ അല്ലെങ്കിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം പിയർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. 

തണ്ണിമത്തൻ

പ്രമേഹരോഗികൾക്ക് തണ്ണിമത്തൻ നല്ലതാണ്. തണ്ണിമത്തന് ഗ്ലൈസെമിക് സൂചിക (ജിഐ) കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം വർധിപ്പിക്കുന്നു. കൂടാതെ, തണ്ണിമത്തനിലെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉറങ്ങുന്നതിനുമുമ്പ് പല്ല് തേയ്ക്കാറില്ലേ? ഹൃദയാരോഗ്യത്തിന് ഗുരുതര ദോഷം

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: