/indian-express-malayalam/media/media_files/2025/10/11/lemon-water-2025-10-11-13-36-20.jpg)
Source: Freepik
ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് നാരങ്ങ വെള്ളം. ജലാംശം വർധിപ്പിക്കുന്നതും, ദഹനത്തെ പിന്തുണയ്ക്കുന്നതും മുതൽ പ്രഭാത ദിനചര്യയിൽ വൈറ്റമിൻ സി ചേർക്കുന്നതും വരെ, പലപ്പോഴും ഇതൊരു അത്ഭുത പാനീയമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇത് എല്ലാവർക്കും കുടിക്കാൻ സുരക്ഷിതമല്ല.
ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും, ചില ആളുകൾ നാരങ്ങ വെള്ളം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. അവരിൽ ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ നിലവിലുള്ള ആരോഗ്യസ്ഥിതികൾ വഷളാക്കുകയോ ചെയ്യും. നാരങ്ങ വെള്ളം സുരക്ഷിതമല്ലാത്തത് എന്തുകൊണ്ടാണെന്നും ആരൊക്കെയാണ് കുടിക്കാൻ പാടില്ലാത്തതെന്നും അറിയാം.
Also Read: ഉറങ്ങുന്നതിനുമുമ്പ് പല്ല് തേയ്ക്കാറില്ലേ? ഹൃദയാരോഗ്യത്തിന് ഗുരുതര ദോഷം
ആസിഡ് റിഫ്ലക്സ് ഉള്ളവർ
ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ നാരങ്ങ വെള്ളം കുടിക്കരുത്. നാരങ്ങകൾ വളരെ അസിഡിറ്റി ഉള്ളവയാണ്. ആസിഡ് റിഫ്ലക്സ് ഉണ്ടെങ്കിൽ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കി പകരം പ്ലെയിൻ വെള്ളമോ ഹെർബൽ ടീയോ കുടിക്കുക.
സെൻസിറ്റീവ് പല്ലുകളോ ദന്ത പ്രശ്നങ്ങളോ ഉള്ള വ്യക്തികൾ
നാരങ്ങാനീര് അസിഡിറ്റി ഉള്ളതിനാൽ കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. അതായത് നിങ്ങളുടെ പല്ലുകൾ കൂടുതൽ സെൻസിറ്റീവ് ആകുകയും നിറം മാറുകയും ദ്വാരങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദന്തപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ നാരങ്ങ വെള്ളം കാര്യങ്ങൾ കൂടുതൽ വഷളാക്കും.
Also Read: രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക, രാവിലെ കുടിക്കുക; ശരീര ഭാരം കുറയും
വായ്‌പ്പുണ്ണ് അല്ലെങ്കിൽ തൊണ്ടവേദന ഉള്ളവർ
വായ്‌പ്പുണ്ണ് ഉള്ളവർ നാരങ്ങ​ വെള്ളം ഒഴിവാക്കണം. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വ്രണങ്ങളെ പ്രകോപിപ്പിക്കുകയും, മുറിവ് ഉണങ്ങുന്നത് വൈകിപ്പിക്കുകയും, അസ്വസ്ഥത വർധിപ്പിക്കുകയും ചെയ്യുന്നു. തൊണ്ടവേദനയ്ക്കും ഇത് ബാധകമാണ്.
സിട്രസ് അലർജിയുള്ള വ്യക്തികൾ
നാരങ്ങ വെള്ളം കുടിച്ചതിന് ശേഷം ചൊറിച്ചിൽ, തിണർപ്പ്, വീക്കം, അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് നാരങ്ങയോട് അലർജിയുണ്ടാകാം. ലക്ഷണങ്ങൾ കണ്ടാൽ, നാരങ്ങ വെള്ളം കുടിക്കുന്നത് നിർത്തി ഡോക്ടറുമായി സംസാരിക്കുക.
Also Read: പോഷകങ്ങളുടെ കലവറ, ഒരു ദിവസം ഒരു പിടി കപ്പലണ്ടി കഴിച്ചാൽ മതി
ചില മരുന്നുകൾ കഴിക്കുന്നവർ
രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളെ നാരങ്ങ നീര് തടസപ്പെടുത്തിയേക്കാം. ഇതിലെ അസിഡിറ്റിയും സംയുക്തങ്ങളും ചില മരുന്നുകൾ എങ്ങനെ ആഗിരണം ചെയ്യപ്പെടുന്നു അല്ലെങ്കിൽ മെറ്റബോളിസീകരിക്കപ്പെടുന്നു എന്നതിനെ ബാധിക്കും. നിങ്ങൾ പതിവായി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ നാരങ്ങ വെള്ളം കുടിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീരത്തോട് ചെയ്യുന്ന ഏറ്റവും മോശം കാര്യം ഈ ശീലം; കാർഡിയോളജിസ്റ്റ് മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.