scorecardresearch

പോഷകങ്ങളുടെ കലവറ, ഒരു ദിവസം ഒരു പിടി കപ്പലണ്ടി കഴിച്ചാൽ മതി

നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ പല തരത്തിൽ ശക്തിപ്പെടുത്തുന്നു

നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ പല തരത്തിൽ ശക്തിപ്പെടുത്തുന്നു

author-image
Health Desk
New Update
penaut

Source: Freepik

നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ പ്രധാന സ്ഥാനം നേടിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല. രുചിക്കും പോഷകങ്ങൾക്കും പേരുകേട്ടതാണ് കപ്പലണ്ടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മികച്ചൊരു ലഘുഭക്ഷണമാണ്. 'എന്തും അധികമായാൽ ദോഷം' എന്ന ചൊല്ല് പോലെ, നമ്മുടെ ഭക്ഷണത്തിൽ കപ്പലണ്ടി എത്രത്തോളം കഴിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്.

Advertisment

നിലക്കടലയുടെ ഗുണങ്ങൾ

നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തെ പല തരത്തിൽ ശക്തിപ്പെടുത്തുന്നു. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന ചെമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. 100 ഗ്രാം നിലക്കടലയിൽ ഏകദേശം 24 ഗ്രാം മോണോസാച്ചുറേറ്റഡ് കൊഴുപ്പും 16 ഗ്രാം പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പുകൾ ഗുണം ചെയ്യുന്ന തരത്തിലുള്ളവയാണ്.

Also Read: ശരീരത്തോട് ചെയ്യുന്ന ഏറ്റവും മോശം കാര്യം ഈ ശീലം; കാർഡിയോളജിസ്റ്റ് മുന്നറിയിപ്പ്

ബദാമിനെ അപേക്ഷിച്ച് നിലക്കടലയിൽ ഗുണകരമായ കൊഴുപ്പുകൾ കൂടുതലാണെന്ന് പറയപ്പെടുന്നു. ഇവയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. നിലക്കടല മിതമായ അളവിൽ കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊഴുപ്പുകൾ നൽകുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

Advertisment

Also Read: മദ്യപാനം നിർത്താൻ പ്ലാനുണ്ടോ? ആരോഗ്യത്തെ എങ്ങനെ മാറ്റിമറിക്കും

അമിതമായി കഴിക്കുന്നതിന്റെ ഫലങ്ങൾ

അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന നിലക്കടല, അമിതമായോ തെറ്റായ രീതിയിലോ കഴിക്കുമ്പോൾ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാം. നിലക്കടല എളുപ്പത്തിൽ ദഹിക്കുന്നില്ലെന്ന് ചിലർ പറയുന്നു. കാരണം അവയിൽ ഉയർന്ന അളവിൽ ലെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഈ ലെക്റ്റിൻ ദഹനത്തെ മന്ദഗതിയിലാക്കുകയും മറ്റ് ഭക്ഷണങ്ങൾ ദഹിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

Also Read: 84 കിലോയിൽനിന്ന് 56 കിലോയിലേക്ക്; 27 കിലോ കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ

ലെക്റ്റിനുകൾ മൂലമുള്ള ദഹന പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ, വീക്കം അല്ലെങ്കിൽ അസ്ഥികളുടെ കേടുപാടുകൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. സാധാരണയായി, നിലക്കടലയിൽ സോഡിയം (ഉപ്പ്) കുറവാണ്. എന്നാൽ, ഉപ്പിട്ട നിലക്കടലയോ എണ്ണയിൽ വറുത്ത നിലക്കടലയോ കഴിക്കുന്നത് ഉപ്പിന്റെ അളവ് വർധിക്കുന്നു. സോഡിയം ഒരു നിശ്ചിത അളവിൽ കൂടുതലായാൽ രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അപകടസാധ്യതകൾ കൂട്ടുകയും ചെയ്യും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിന് തുല്യം; ഈ പച്ചക്കറി ഒരെണ്ണം എടുക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: