scorecardresearch

84 കിലോയിൽനിന്ന് 56 കിലോയിലേക്ക്; 27 കിലോ കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് അടുത്തിടെ ഡോക്ടറും വ്യവസായ സംരംഭകയുമായ ഭാവന ആനന്ദ് മൂന്നു വർഷം കൊണ്ട് താൻ ശരീര ഭാരം കുറച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് അടുത്തിടെ ഡോക്ടറും വ്യവസായ സംരംഭകയുമായ ഭാവന ആനന്ദ് മൂന്നു വർഷം കൊണ്ട് താൻ ശരീര ഭാരം കുറച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു

author-image
Health Desk
New Update
Bhawana Anand

ഭാവന ആനന്ദ്

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു സ്വപ്നമാണെങ്കിലും, അത് യാഥാർത്ഥ്യമാക്കുക ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അച്ചടക്കം, സ്ഥിരമായ കഠിനാധ്വാനം എന്നിവ ആവശ്യമുള്ള ഒരു യാത്രയാണിത്. പതിവ് വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, പോസിറ്റീവ് മാനസികാവസ്ഥ എന്നിവയും ഈ യാത്രയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് അടുത്തിടെ ഡോക്ടറും വ്യവസായ സംരംഭകയുമായ ഭാവന ആനന്ദ് മൂന്നു വർഷം കൊണ്ട് താൻ ശരീര ഭാരം കുറച്ചത് എങ്ങനെയാണെന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. 

Advertisment

മൂന്ന് വർഷത്തിനുള്ളിൽ ഭാവന 27.4 കിലോയാണ് കുറച്ചത്. 2022 ഡിസംബറിൽ അവരുടെ ഭാരം 84 കിലോ ആയിരുന്നു, 2025 ൽ അത് 56.6 കിലോ ആയി. തന്റെ മാറ്റത്തിന് പിന്നിൽ മൂന്ന് ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങളാണെന്ന് ഭാവന പറഞ്ഞു. "മൂന്ന് ശീലങ്ങളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഒരു ദിവസം കൊണ്ട് വലിയ മാറ്റങ്ങളൊന്നും ഞാൻ വരുത്തിയില്ല. ഓരോ ദിവസവും ഒരു ചെറിയ ചുവടുവയ്പായി ഞാൻ കണ്ടു. ഒടുവിൽ, ആ സ്ഥിരമായ ശ്രമങ്ങൾ വിജയം നേടി," അവർ ഇൻസ്റ്റാഗ്രാം പേജിൽ എഴുതി. 

Also Read: 100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിന് തുല്യം; ഈ പച്ചക്കറി ഒരെണ്ണം എടുക്കൂ

വ്യായാമം

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഭാവന ആനന്ദ് സ്വീകരിച്ച പ്രധാന ജീവിതശൈലി ശീലങ്ങളിലൊന്ന് റെസിസ്റ്റൻസ് ട്രെയിനിങ് ആയിരുന്നു. ഇത് പേശികളെ വളർത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തെ കൂടുതൽ കാലറി കത്തിക്കാൻ സഹായിക്കുന്നു. ഇത് ദീർഘകാല, സുസ്ഥിരമായ ശരീരഭാരം കുറയ്ക്കുന്നതിന് കാരണമാകുന്നു. തന്റെ വ്യായാമങ്ങൾ പതിവായി ട്രാക്ക് ചെയ്യുന്നത് ഭാവന ഒരു ശീലമാക്കിയിരുന്നു. "ഞാൻ എന്റെ വ്യായാമങ്ങൾ ട്രാക്ക് ചെയ്യുന്നു, കാലക്രമേണ അത് എന്നെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു," അവർ പറഞ്ഞു.

Advertisment

Also Read: അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലെ മറ്റൊരു പ്രധാന ശീലമായി ഭാവന ആനന്ദ് എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കി. പേശികളുടെ വളർച്ചയ്ക്കും, ശരീരത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയകൾക്കും, മൊത്തത്തിലുള്ള പോഷകാഹാര സന്തുലിതാവസ്ഥയ്ക്കും പ്രോട്ടീൻ ഒരു അത്യാവശ്യ ഘടകമാണെന്ന് അവർ ഊന്നിപ്പറയുന്നു. ശരിയായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തെ പുനർനിർമ്മിക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കുന്നു, പ്രത്യേകിച്ച് വ്യായാമങ്ങൾക്ക് ശേഷം. ഇത് ഒരു ദിവസം മാത്രം ചെയ്യുന്നതല്ല, മറിച്ച് ഒരു ദൈനംദിന പരിശീലനമാക്കണമെന്ന് അവർ ഉപദേശിച്ചു.

Also Read: യൂറിക് ആസിഡ് കുറയ്ക്കണോ? രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക

ജീവിതശൈലിയെ നിയന്ത്രിക്കുന്ന ശീലങ്ങൾ

ജീവിതശൈലിയിൽ വന്ന അവസാന മാറ്റമായി ഭാവന ആനന്ദ് ഒരു പതിവ് ദിനചര്യ സ്വീകരിക്കാൻ തീരുമാനിച്ചു. "നേരത്തെ ഉറങ്ങാൻ കിടക്കുക, അത്താഴം വൈകി കഴിക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക എന്നീ മൂന്ന് കാര്യങ്ങൾ എന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി," അവർ പറയുന്നു. 

30 വയസിനു ശേഷം സ്ത്രീകൾക്ക് സംഭവിക്കുന്ന പേശി ബലക്കുറവിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ഊർജ നഷ്ടത്തെക്കുറിച്ചും ഭാവന സംസാരിച്ചു. “30 വയസിനു ശേഷം, സ്ത്രീകൾക്ക് പേശി ബലക്കുറവ് ഉണ്ടാകുന്നു. 35 വയസിനു ശേഷം, നമ്മുടെ ഊർജം കുറയാൻ തുടങ്ങുന്നു. ശക്തി പരിശീലനം, പതിവ് ഉറക്കം, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്നിവ നല്ല ഊർജ സ്രോതസുകളാണ്. ഈ ശാരീരിക മാറ്റങ്ങൾ മനസിലാക്കുക, അതിനനുസരിച്ച് നിങ്ങളുടെ ജീവിതശൈലി മാറ്റുക,” അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആപ്പിളിനേക്കാൾ 45 മടങ്ങ് പോഷകസമൃദ്ധം, വീട്ടുമുറ്റത്തെ ഈ ഇല 4 എണ്ണം ചവയ്ക്കൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: