scorecardresearch

100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിന് തുല്യം; ഈ പച്ചക്കറി ഒരെണ്ണം എടുക്കൂ

100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാൽസ്യത്തിന്റെ അതേ അളവ് 100 ഗ്രാം ഈ പച്ചക്കറി കഴിക്കുന്നതിലൂടെ ലഭിക്കും

100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാൽസ്യത്തിന്റെ അതേ അളവ് 100 ഗ്രാം ഈ പച്ചക്കറി കഴിക്കുന്നതിലൂടെ ലഭിക്കും

author-image
Health Desk
New Update
meat ridge

Source: Freepik

കാൽസ്യത്തിനായി നമ്മൾ പ്രധാനമായും സസ്യേതര ഭക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്. സസ്യാഹാരികൾക്ക് അസ്ഥി വേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് പറയാറുണ്ട്. ഇവർക്ക്, ആട്ടിറച്ചിക്ക് തുല്യമായ പോഷകങ്ങൾ നൽകാൻ കഴിയുന്ന ഒരു അത്ഭുതകരമായ പച്ചക്കറിയുണ്ട്. അതി പീച്ചിങ്ങയാണ്. 100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാൽസ്യത്തിന്റെ അതേ അളവ് 100 ഗ്രാം പീച്ചിങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുമെന്ന് ഡോ.ഗൗതമൻ പറഞ്ഞു.

Advertisment

Also Read: അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും

കാൽസ്യം അടങ്ങിയ പീച്ചിങ്ങ പോഷകസമൃദ്ധമായ വെണ്ടക്ക, മുരിങ്ങക്ക തുടങ്ങിയ മറ്റു  പച്ചക്കറികൾക്കൊപ്പം മിതമായ അളവിൽ കഴിക്കുമ്പോൾ, സസ്യാഹാരിയാകുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയും. പീച്ചിങ്ങ കൊണ്ടുള്ള രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

Also Read: യൂറിക് ആസിഡ് കുറയ്ക്കണോ? രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക

ചേരുവകൾ

  • പീച്ചിങ്ങ - 1 കപ്പ്
  • ഉഴുന്ന്- 1 ടീസ്പൂൺ
  • കടുക് -1 ടീസ്പൂൺ
  • ചെറിയ ഉള്ളി - 10 എണ്ണം
  • തക്കാളി - 1 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • സാമ്പാർ പൊടി - അര ടീസ്പൂൺ
  • മല്ലിപ്പൊടി - അര ടീസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
Advertisment

Also Read: ആപ്പിളിനേക്കാൾ 45 മടങ്ങ് പോഷകസമൃദ്ധം, വീട്ടുമുറ്റത്തെ ഈ ഇല 4 എണ്ണം ചവയ്ക്കൂ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്ന്, ജീരകം എന്നിവ ചേർക്കുക. തുടർന്ന് ഇതിലേക്ക് പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റിയശേഷം മുറിച്ചു വച്ചിരിക്കുന്ന പീച്ചിങ്ങ കഷ്ണങ്ങൾ ചേർക്കുക. ഒരു തക്കാളി മുറിച്ചത് കൂടി ചേർത്ത് വഴറ്റുക.

അതിനുശേഷം ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് കുറച്ച് തേങ്ങ അരച്ചത് കൂടി ചേർത്ത് ഇളക്കി വേവിക്കുക. അവസാനം കുറച്ച് മല്ലിയില കൂടി വിതറുക. ചോറ്, ചപ്പാത്തി അല്ലെങ്കിൽ ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പം ഈ കറി കഴിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡയറ്റോ വർക്ക്ഔട്ടോ ഇല്ല; യുവതി 9 മാസം കൊണ്ട് കുറച്ചത് 35 കിലോ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: