scorecardresearch

ഡയറ്റോ വർക്ക്ഔട്ടോ ഇല്ല; യുവതി 9 മാസം കൊണ്ട് കുറച്ചത് 35 കിലോ

9 മാസത്തിനുള്ളിൽ 35 കിലോ ഭാരം കുറച്ച യുവതി ഡയറ്റോ വർക്ക്ഔട്ടോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഫലപ്രദമായ നുറുങ്ങുകൾ പങ്കുവച്ചിട്ടുണ്ട്

9 മാസത്തിനുള്ളിൽ 35 കിലോ ഭാരം കുറച്ച യുവതി ഡയറ്റോ വർക്ക്ഔട്ടോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഫലപ്രദമായ നുറുങ്ങുകൾ പങ്കുവച്ചിട്ടുണ്ട്

author-image
Health Desk
New Update
snigdha

സ്നിഗ്ധ ബറുവ

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ഫാൻസി ഡയറ്റുകളോ കഠിനമായ വ്യായാമങ്ങളോ ഇല്ലാതെ ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. 9 മാസത്തിനുള്ളിൽ 35 കിലോ ഭാരം കുറച്ച സ്നിഗ്ധ ബറുവ ഡയറ്റോ വർക്ക്ഔട്ടോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ഫലപ്രദമായ നുറുങ്ങുകൾ പങ്കുവച്ചിട്ടുണ്ട്.

Advertisment

"നിങ്ങളോട് ഇക്കാര്യം പറഞ്ഞാൽ ഡയറ്റീഷ്യൻമാരും ഫിറ്റ്നസ് പരിശീലകരും എന്നെ വെറുക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ഒരു ഫാൻസി ഡയറ്റോ, വിലയേറിയ പേഴ്‌സണൽ ട്രെയിനർമാരോ, ഒരു ഫാൻസി ജിമ്മോ ആവശ്യമില്ല. ഇവയൊന്നും ഇല്ലാതെ ഞാൻ 35 കിലോ കുറച്ചു, ഫിറ്റ്നസിനെക്കുറിച്ച് എനിക്ക് ഒന്നോ രണ്ടോ കാര്യങ്ങൾ അറിയാം. ശരീര ഭാരം കുറയ്ക്കാൻ ഞാൻ ചെയ്ത മൂന്ന് ലളിതമായ കാര്യങ്ങൾ ഇതാ, നിങ്ങൾക്കും ഉടൻ ആരംഭിക്കാം," യുവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Also Read: ഉറക്കമുണർന്ന ഉടനെയാണോ, പ്രഭാതഭക്ഷണം കഴിച്ച് 1-2 മണിക്കൂർ കഴിഞ്ഞാണോ ബ്ലഡ് ഷുഗർ പരിശോധിക്കേണ്ടത്?

മണിക്കൂറുകൾ വ്യായാമം ചെയ്യേണ്ടതില്ല

നിങ്ങളുടെ വ്യായാമ ദിനചര്യകൾ സങ്കീർണ്ണമാക്കേണ്ടതില്ല. ശക്തി പരിശീലനത്തിലും കാർഡിയോയിലും ഉറച്ചുനിൽക്കുക. ദിവസവും നടക്കുക. 5,000, 7,000, 10,000, 11,000 എന്നിവയിൽ നിന്ന് ആരംഭിക്കുക. ഒരു സമയത്ത്, ഞാൻ അറിയാതെ തന്നെ ഒരു ദിവസം 21,000 ചുവടുകൾ നടക്കുമായിരുന്നുവെന്ന് യുവതി പറയുന്നു.

Advertisment

Also Read: മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധം? ഡോക്ടർ പറയുന്നു

കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കരുത്

ശരീരഭാരം കുറയ്ക്കുമ്പോൾ കാർബോഹൈഡ്രേറ്റുകൾ അനുയോജ്യമല്ലെന്ന് നിങ്ങൾ കേട്ടിരിക്കാം. ആ മിഥ്യാധാരണകൾ പൊളിച്ചെഴുതേണ്ട സമയമാണിത്. ശരീരഭാരം കുറയ്ക്കൽ യാത്ര ഉൾപ്പെടെ ആരോഗ്യകരമായ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് കാർബോഹൈഡ്രേറ്റ്. “നിങ്ങളുടെ ശരീരത്തിന് അതിജീവിക്കാൻ കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. ഞാൻ കാർബോഹൈഡ്രേറ്റ് കുറച്ചിട്ടില്ല. നിങ്ങൾ ചെയ്യേണ്ടത് ഭാഗനിയന്ത്രണവും കാലറി ട്രാക്കിങ്ങും മാത്രമാണ്. നിങ്ങൾ എന്ത് കാലറി കഴിക്കുന്നുണ്ടെങ്കിലും, കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ കാലറി കത്തിക്കാൻ ശ്രമിക്കുക.

Also Read: 90 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം; 3 ടിപ്‌സുകൾ നിർദേശിച്ച് തമന്നയുടെ പരിശീലകൻ

നേരത്തെ ഉറങ്ങുക

നമ്മളിൽ മിക്കവരും പരാജയപ്പെടുന്ന ഒരു കാര്യമാണിത്. മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ഉറക്കം നിർണായകമാണ്. എല്ലാം ശരിയായി ചെയ്യുന്നതും എന്നാൽ ഗുണനിലവാരമുള്ള ഉറക്കം ഒഴിവാക്കുന്നതും ശരീര ഭാരം കൂട്ടുകയേ ഉള്ളൂ. “നേരത്തെ ഉറങ്ങാൻ തുടങ്ങണം. ശരീരത്തിന് സുഖം പ്രാപിക്കാൻ കുറഞ്ഞത് 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. അതിനാൽ, ആവശ്യത്തിന് ഉറങ്ങുക, ”അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അരിക്ക് പകരം മില്ലറ്റുകൾ, എന്നിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? ഇതാവാം കാരണം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: