scorecardresearch

മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധം? ഡോക്ടർ പറയുന്നു

പ്രായമായ സ്ത്രീകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനും യാത്ര ചെയ്യാനും മടി കാണിക്കുന്നതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിക്കുകയാണ് ഡോ. അദീല അബ്ദുല്ല ഐഎഎസ്

പ്രായമായ സ്ത്രീകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനും യാത്ര ചെയ്യാനും മടി കാണിക്കുന്നതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിക്കുകയാണ് ഡോ. അദീല അബ്ദുല്ല ഐഎഎസ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
urinary incontinence

Source: Freepik

അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് യൂറിനറി ഇൻകോണ്ടിനൻസ്. പ്രായമായവരിലും സ്ത്രീകളിലുമാണ് ഈ ആരോഗ്യപ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പ്രായമായ സ്ത്രീകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനും യാത്ര ചെയ്യാനും മടി കാണിക്കുന്നതിന്റെ പ്രധാന കാരണം ഇതാവാമെന്ന് ചൂണ്ടിക്കാണിക്കുകയാണ്  തദ്ദേശ സ്വയം ഭരണ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുള്ള ഐഎഎസ്. 

Advertisment

60 വയസ് കഴിഞ്ഞ സ്ത്രീകളിൽ നാലിൽ മൂന്ന് പേർക്കും (75 ശതമാനം) 40 വയസ് കഴിഞ്ഞവരിൽ 50 ശതമാനം പേരിലും ഈ പ്രശ്നം കാണപ്പെടുന്നു. പ്രായമാകുമ്പോൾ ഇതൊരു സാധാരണ പ്രശ്നമാണെന്ന് കരുതി ചികിത്സ തേടാൻ പലരും മടികാട്ടുന്നതായി ഡോ.അദീല പറയുന്നു.

Also Read: 90 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം; 3 ടിപ്‌സുകൾ നിർദേശിച്ച് തമന്നയുടെ പരിശീലകൻ

എന്താണ് യൂറിനറി ഇൻകോണ്ടിനൻസ്?

മൂത്രസഞ്ചിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍, അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. ഇത് രണ്ടു തരമുണ്ട്. 'സ്‌ട്രെസ് ഇന്‍കോണ്ടിനന്‍സ്' അഥവാ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ ഒക്കെ മൂത്രം പോകുന്ന അവസ്ഥ. ഏര്‍ജ്  (urge) ഇന്‍കോണ്ടിനന്‍സ് അഥവാ മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരുന്നത്. അതായത്, ടോയ്‌ലെറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ മൂത്രം പോകുന്നു. 

Advertisment

ഈ രോഗാവസ്ഥ സ്ത്രീകൾ മൂടി വയ്ക്കുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും സഞ്ചാരശേഷിയെയും (മൊബിലിറ്റി) സാരമായി ബാധിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡോക്ടർ അദീല വ്യക്തമാക്കി. അറിയാതെ മൂത്രം പോകുമ്പോൾ ദുർഗന്ധം ഉണ്ടാകുന്നു, വൃത്തിയായി നടക്കുന്ന ആളുകൾക്ക് ഇത് മാനസിക പ്രയാസം ഉണ്ടാക്കും. അതിനാൽതന്നെ, ഓട്ടം, ചാട്ടം, യാത്ര ഇവയൊക്കെ ഒഴിവാക്കുമെന്ന് അവർ പറഞ്ഞു.

Also Read: അരിക്ക് പകരം മില്ലറ്റുകൾ, എന്നിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? ഇതാവാം കാരണം

മുതിർന്ന സ്ത്രീകൾ വീട്ടിലുണ്ടെങ്കിൽ അവർ പുറത്തിറങ്ങാൻ മടി കാണിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് ഡോക്ടർ അദീല പറഞ്ഞു. അറിയാതെ മൂത്രം പോകുന്നുണ്ടോ എന്ന് അവരോട് ചോദിച്ചറിയണം. ഈ പ്രശ്നം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെ പറ്റി സംസാരിക്കുക യാത്രകൾ ചെയ്യുമ്പോൾ ഇടയ്ക്കിടക്ക് വിശ്രമം എടുത്ത് അവരെ കൂടുതൽ കംഫർട്ടബിൾ ആക്കണം. ഇതൊരു സാധാരണ അവസ്ഥയായി കണക്കാക്കാതെ ചികിത്സ തേടുകയും വേണം. രോഗിയുടെ അവസ്ഥയനുസരിച്ച് ഡയപ്പർ ഉപയോഗിക്കുന്നത് മുതൽ ഓപ്പറേഷൻ വരെയുള്ള ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്.

Also Read: ഉപ്പ് കഴിക്കരുത്, വെള്ളം കുടിക്കൂ; വൃക്കയിലെ കല്ലുകൾ അലിയിക്കാനുള്ള എളുപ്പവഴി

പേശി ബലം കൂട്ടാൻ സഹായിക്കുന്ന കീഗൽസ് വ്യായാമം വളരെ ഫലപ്രദമായ ഒന്നാണ്. ഇതിന്റെ വീഡിയോകളും വിവരങ്ങളും യൂട്യൂബിലും മറ്റ് ഇന്റർനെറ്റ് സെർച്ച് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. 'മൊബൈൽ' ആയി ജീവിക്കാൻ സ്ത്രീകൾക്ക് കഴിയണം. മൂത്രാശങ്ക സ്ത്രീകളുടെ മൊബിലിറ്റിയെ തകർക്കരുതെന്നും ഡോക്ടർ അദീല ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  • 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഡോ.അദീല അബ്ദുല്ല. പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽനിന്നാണ് മെഡിസിൻ പഠനം പൂർത്തിയാക്കിയത്. തുടർന്ന് പാലക്കാട് ജില്ലയിലെ അഗളി, മണ്ണാർകാട് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിച്ചു.

Read More: തേൻ ഒരിക്കലും ചൂടാക്കാൻ പാടില്ല, എന്തുകൊണ്ട്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: