scorecardresearch

തേൻ ഒരിക്കലും ചൂടാക്കാൻ പാടില്ല, എന്തുകൊണ്ട്?

തേൻ ചൂടാക്കുന്നത് അവയിലെ ഗുണം ചെയ്യുന്ന എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവയെ നശിപ്പിക്കും

തേൻ ചൂടാക്കുന്നത് അവയിലെ ഗുണം ചെയ്യുന്ന എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവയെ നശിപ്പിക്കും

author-image
Health Desk
New Update
Honey

Source: Freepik

ആയുർവേദത്തിൽ തേനിന് വളരെയധികം പ്രാധാന്യമുണ്ട്. പല രോഗങ്ങൾക്കും തേൻ നിർദേശിക്കാറുണ്ട്. മധുരപലഹാരങ്ങളിലും വീട്ടുവൈദ്യങ്ങളിലും തേൻ വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ, തേൻ ചൂടാക്കുമ്പോൾ ദോഷകരമാകുമോ?.

Advertisment

ആയുർവേദ ആരോഗ്യ പരിശീലക ഡിംപിൾ ജംങ്‌ദ അടുത്തിടെ തേൻ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. “തേൻ ചൂടാക്കുന്നത് മെയിലാർഡ് പ്രതിപ്രവർത്തനത്തിലൂടെ അതിന്റെ രാസഘടനയിൽ മാറ്റം വരുത്തുകയും ഹൈഡ്രോക്സിമീഥൈൽഫർഫ്യൂറൽ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു,” അവർ പറഞ്ഞു. ചില ആയുർവേദ ഗ്രന്ഥങ്ങൾ തേൻ ചൂടാക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിൽ വിഷം പോലെ പ്രവർത്തിക്കുന്നുവെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. 

Also Read: 1 കപ്പ് പുഴുങ്ങിയ മുട്ടയുടെ പകുതിക്ക് സമം; പ്രമേഹമുള്ളവർ ഈ പഴം ഒരിക്കലും ഒഴിവാക്കരുത്

തേൻ ചൂടാക്കുന്നത് ദോഷകരമാകുമെന്നത് ശരിയാണോ?

“ഉയർന്ന താപനിലയിൽ (60°C അല്ലെങ്കിൽ 140°F ന് മുകളിൽ) തേൻ ചൂടാക്കുന്നത് എച്ച്എംഎഫ് രൂപപ്പെടുന്നതിന് കാരണമാകും. വലിയ അളവിലുള്ള എച്ച്എംഎഫ് ശരീരത്തിൽ വിഷാംശം ഉണ്ടാക്കിയേക്കാം. തേൻ ചൂടാക്കുന്നത് അവയിലെ ഗുണം ചെയ്യുന്ന എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവയെ നശിപ്പിക്കും. ആരോഗ്യ സുരക്ഷയ്ക്കും പോഷക ഗുണത്തിനും ചൂടുള്ള ദ്രാവകങ്ങളിൽ തേൻ ചേർക്കുന്നത് ഒഴിവാക്കുകയോ ഉയർന്ന ചൂടിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്യുക. 40 ഡിഗ്രി സെൽഷ്യസിൽ താഴെ നേരിയ രീതിയിൽ ചൂടാക്കുന്നത് സുരക്ഷിതമാണ്," റായ്പൂരിലെ രാമകൃഷ്ണ കെയർ ആശുപത്രിയിലെ ഡോ.പ്രിയങ്ക ശുക്ല പറഞ്ഞു.

Advertisment

Also Read: വെളുത്ത അരിക്ക് പകരം മില്ലറ്റുകൾ, എന്നിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? ഇതാവാം കാരണം

ചൂടാക്കുന്നതിനു പുറമേ തേനിനെ വിഷമാക്കുന്ന മറ്റെന്തെങ്കിലും ഘടകമുണ്ടോ?

“അസംസ്കൃത തേനിൽ സ്വാഭാവികമായും എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, പൂമ്പൊടി എന്നിവ അടങ്ങിയിട്ടുണ്ട്, അവ ഗുണം ചെയ്യും. എന്നിരുന്നാലും, ഒരു വയസിന് താഴെയുള്ള ശിശുക്കൾക്ക് അപകടകരമാകുന്ന ചില ഘടകങ്ങൾ ഇവയിൽ അടങ്ങിയിരിക്കാം. കൂടാതെ പൂമ്പൊടി ചില ആളുകളിൽ അലർജിയുണ്ടാക്കാം. പരിസ്ഥിതിയിൽ നിന്ന് ഘനലോഹങ്ങളും കീടനാശിനി അവശിഷ്ടങ്ങളും തേനിന് ആഗിരണം ചെയ്യാൻ കഴിയും, ഇത് മലിനീകരണ സാധ്യത വർധിപ്പിക്കുന്നു,” ,” ഡോ.ശുക്ല അഭിപ്രായപ്പെട്ടു.

"സംസ്കരിച്ച തേൻ ബോട്ടിലുകളിലേക്ക് മാറ്റുന്നതിനു മുൻപ് ഫിൽട്ടർ ചെയ്യുന്നു, ഇത് മിക്ക അണുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്തുകൊണ്ട് ഉപയോഗിക്കാൻ സുരക്ഷിതമാക്കുന്നു. പക്ഷേ ഈ പ്രക്രിയയിൽ ചില ഗുണകരമായ പോഷകങ്ങൾ നഷ്ടപ്പെടുന്നു. അതിനാൽ അസംസ്കൃത തേൻ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും, മലിനീകരണത്തിനോ അലർജിക്കോ ഉള്ള സാധ്യത കൂടുതലാണ്," അവർ പറഞ്ഞു.

Also Read: ഇരുമ്പിന്റെ കുറവുണ്ടോ? മരുന്ന് വേണ്ട, ഈ ജ്യൂസ് മതി

തേൻ സുരക്ഷിതമായിഎങ്ങനെ ഉപയോഗിക്കണം?

  • ഉയർന്ന താപനിലയിൽ തേൻ ചൂടാക്കുന്നത് നിർത്തുക. 
  • ചായ, കാപ്പി, ചൂടുവെള്ളം എന്നിവയിൽ അവ തണുത്തശേഷം മാത്രം തേൻ ചേർക്കുക
  • തൈര്, സ്മൂത്തികൾ അല്ലെങ്കിൽ സാലഡ് എന്നിവയിൽ ചൂടാക്കാതെ തേൻ ഉപയോഗിക്കുക.
  • ഏറ്റവും സുരക്ഷിതവും ഏറ്റവും പ്രയോജനകരവുമായ മാർഗം അസംസ്കൃത തേൻ കഴിക്കുന്നതാണ്.

തേൻ അമിതമായി കഴിക്കുന്നതിൽ എന്തെങ്കിലും അപകടങ്ങളുണ്ടോ?

പലരും പഞ്ചസാരയ്ക്ക് പകരം ഭക്ഷണത്തിൽ തേൻ ചേർക്കാറുണ്ട്, ഇതുകൊണ്ട് കാര്യമായ വ്യത്യാസങ്ങൾ ഒന്നുമുണ്ടാകില്ല. “അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും, ദന്ത പ്രശ്നങ്ങൾക്കും കാരണമാകും,” ഡോ. ശുക്ല പറഞ്ഞു. എപ്പോഴും മിതമായ അളവിൽ കഴിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 21 ദിവസം കൊണ്ട് 7 കിലോ കുറച്ചു, അരക്കെട്ട് 2 ഇഞ്ച് കുറഞ്ഞു; സഹായിച്ചത് ഈ എഐ ഡയറ്റ്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: