/indian-express-malayalam/media/media_files/2025/10/07/iron-tablet-2025-10-07-12-28-02.jpg)
Source: Freepik
ഇന്ന് പലരും നേരിടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ വിളർച്ച. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ, ക്ഷീണം, ബലഹീനത, തലവേദന, ശ്വാസതടസം തുടങ്ങിയ നിരവധി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഇരുമ്പിന്റെ കുറവ് നികത്താൻ പലരും ഉടൻ തന്നെ മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ, പാർശ്വഫലങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ ഒരു അത്ഭുതകരമായ മാർഗമുണ്ട്. അത് ബീറ്റ്റൂട്ട് ജ്യൂസ് ആണ്.
Also Read: 21 ദിവസം കൊണ്ട് 7 കിലോ കുറച്ചു, അരക്കെട്ട് 2 ഇഞ്ച് കുറഞ്ഞു; സഹായിച്ചത് ഈ എഐ ഡയറ്റ്
ബീറ്റ്റൂട്ടിൽ സ്വാഭാവികമായും ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപാദനത്തിന് ഈ പോഷകം അത്യാവശ്യമാണ്. ശരീരത്തിന് ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി ആവശ്യമാണ്. ബീറ്റ്റൂട്ടിൽ ഈ വൈറ്റമിൻ അടങ്ങിയിട്ടുണ്ടെങ്കിലും, അതിൽ മറ്റ് വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നത് ആഗിരണം കൂടുതൽ മെച്ചപ്പെടുത്തും.
Also Read: മദ്യപിച്ചശേഷം ചായയോ കാപ്പിയോ കുടിച്ചാൽ എന്ത് സംഭവിക്കും?
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് അത്യാവശ്യമായ ഫോളേറ്റും ചില ബി വൈറ്റമിനുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ അളവ് വേഗത്തിൽ വർധിപ്പിക്കുന്നതിന്, പോഷകസമൃദ്ധമായ ചില ചേരുവകൾക്കൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മികച്ച ഫലങ്ങൾ നൽകും.
/filters:format(webp)/indian-express-malayalam/media/media_files/2025/09/16/beetroot-juice-2025-09-16-11-36-18.jpg)
Also Read: യൂറിക് ആസിഡ് ഉണ്ടോ? ഈ ഭക്ഷണങ്ങൾ സ്വപ്നത്തിൽപോലും കഴിക്കരുത്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിൾ, ഇഞ്ചി എന്നിവ ആവശ്യത്തിന് എടുത്ത് നന്നായി കഴുകി തൊലി കളഞ്ഞ് കഷണങ്ങളാക്കുക. എല്ലാം ഒരു മിക്സി ജാറിൽ ഇട്ട് കുറച്ച് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. അരച്ചെടുത്ത നീര് അരിച്ചെടുക്കുക (നാരുകൾക്കായി അരിച്ചെടുക്കാതെ കുടിക്കാം). നീരിൽ നാരങ്ങാനീര് ചേർത്ത് ഉടൻ കുടിക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് മികച്ച ഫലം നൽകും. കുറഞ്ഞത് ഒരു മാസമെങ്കിലും തുടർച്ചയായി കുടിക്കുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിർത്തി, കുറഞ്ഞത് 70 കിലോ; അതിശയിപ്പിച്ച് യുവതിയുടെ മാറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.