/indian-express-malayalam/media/media_files/2025/10/07/uric-acid-foods-2025-10-07-08-52-43.jpg)
Source: Freepik
ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ, സന്ധിവേദന, വൃക്കയിലെ കല്ലുകൾ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ഡോ. കാർത്തികേയൻ വിശദമായി വിവരിച്ചിട്ടുണ്ട്.
ഉയർന്ന യൂറിക് ആസിഡുള്ളവർ തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. യൂറിക് ആസിഡിന്റെ പ്രധാന ഘടകമായ പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. കാർത്തികേയൻ പറഞ്ഞു.
Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിർത്തി, കുറഞ്ഞത് 70 കിലോ; അതിശയിപ്പിച്ച് യുവതിയുടെ മാറ്റം
നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ: നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് കരൾ, തലച്ചോറ് തുടങ്ങിയ അവയവ മാംസങ്ങളിൽ പ്യൂരിൻ വളരെ കൂടുതലാണ്. ഇവ ഒഴിവാക്കണം. മട്ടൺ, ബീഫ് തുടങ്ങിയവ ഒഴിവാക്കുന്നതും നല്ലതാണ്. ഞണ്ട്, ചെമ്മീൻ, മത്തി തുടങ്ങിയ മത്സ്യവിഭവങ്ങളിൽ പ്യൂരിൻ കൂടുതലായതിനാൽ അവയും ഒഴിവാക്കണം.
മദ്യം: യൂറിക് ആസിഡിന്റെ അളവ് വളരെ വേഗത്തിൽ വർധിപ്പിക്കുന്ന ബിയറും ലഹരിപാനീയങ്ങളും പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
Also Read: ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് പുകവലിക്കുന്നതിനെക്കാൾ ദോഷകരമോ?
ജ്യൂസുകളും പഞ്ചസാര അടങ്ങിയ പാനീയങ്ങളും: ഫ്രക്ടോസ് കൂടുതലുള്ള സോഫ്റ്റ് ഡ്രിങ്കുകളും കടകളിൽ നിന്ന് വാങ്ങുന്ന ജ്യൂസുകളും ഒഴിവാക്കണം. കേക്കുകൾ, ബ്രെഡുകൾ തുടങ്ങിയ ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും. അതുപോലെ, പായ്ക്ക് ചെയ്ത ചിപ്‌സ്, സ്‌നാക്‌സ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.
Also Read: വൃക്കയിലെ കല്ലുകൾ അലിയിക്കും, വയറിലെ കൊഴുപ്പും ഉരുക്കും; ഇത് കുറച്ചൊന്ന് കഴിച്ചു നോക്കൂ
പാലിലും പാലുൽപ്പന്നങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും അവ ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് ഡോ.കാർത്തികേയൻ പറയുന്നു. വേദനസംഹാരികൾ, രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ എന്നിവ ഡോക്ടറുമായി കൂടിയാലോചിക്കാതെ കഴിക്കരുതെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
യൂറിക് ആസിഡ് നിയന്ത്രണത്തിലാക്കാൻ ഡോ.കാർത്തികേയൻ നിർദേശിച്ച പ്രധാന ഭക്ഷണക്രമങ്ങൾ ഇവയാണ്: ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും. ചീര, തക്കാളി, വെള്ളരി തുടങ്ങിയ നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.