/indian-express-malayalam/media/media_files/2025/10/06/weight-loss-2025-10-06-12-18-57.jpg)
Source: Freepik
കർശനമായ ഭക്ഷണക്രമങ്ങൾ, വ്യായാമങ്ങൾ എന്നിവ ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. 70 കിലോയിലധികം ഭാരം കുറച്ച കേറ്റ് ഡാനിയേൽ എന്ന സ്ത്രീ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ലളിതവും സ്ഥിരതയുള്ളതുമായ ചില ശീലങ്ങൾ വണ്ണം കുറയ്ക്കാൻ തന്നെ എങ്ങനെ സഹായിച്ചുവെന്ന് വിശദീകരിച്ചിട്ടുണ്ട്.
"നിങ്ങൾ ഒരേ 5 ശീലങ്ങൾ ദിവസവും പിന്തുടരുന്നത് അസാധ്യമായത് സാധ്യമാക്കും. ഞാൻ വളർത്തിയെടുത്ത ചെറിയ ശീലങ്ങളാണ് 70 കിലോയിൽ കൂടുതൽ ഭാരം കുറയ്ക്കാൻ എന്നെ സഹായിച്ചത്. നിങ്ങൾക്കും അതിന് കഴിയും," കേറ്റ് പറഞ്ഞു. 5 ദൈനംദിന ശീലങ്ങളാണ് ശരീര ഭാരം കുറയ്ക്കാൻ കേറ്റ് പിന്തുടർന്നത്.
Also Read: ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് പുകവലിക്കുന്നതിനെക്കാൾ ദോഷകരമോ?
1. ശരീരത്തെ ചവറ്റുകൊട്ട പോലെ കൈകാര്യം ചെയ്യുന്നത് നിർത്തുക
ഞാൻ കഴിച്ചാലും ഇല്ലെങ്കിലും ബാക്കിയുള്ള ഭക്ഷണം കളയുമായിരുന്നു. ഓരോ തവണയും വയർ നിറയുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തി.
2. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്ന് കേറ്റ് നിർദേശിച്ചു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിച്ചു.
Also Read: വൃക്കയിലെ കല്ലുകൾ അലിയിക്കും, വയറിലെ കൊഴുപ്പും ഉരുക്കും; ഇത് കുറച്ചൊന്ന് കഴിച്ചു നോക്കൂ
3. ദിവസവും ശരീരം ചലിപ്പിക്കുക
നടത്തം, നീട്ടൽ, നൃത്തം എന്നിവ പതിവാക്കി. എന്റെ സമ്മർദം കുറഞ്ഞു, എന്റെ നാഡീവ്യൂഹം ശാന്തമായി, ഭക്ഷണം കഴിക്കാനുള്ള ത്വരയും കുറഞ്ഞു.
4. ഒരു തീരുമാനം എടുക്കുക, അത് പാലിക്കുക
ദിവസവും ഒരു തീരുമാനമെടുത്തു. അത് പ്രാവർത്തികമാക്കി. ഇത്തരം ലളിതമായ ശീലങ്ങൾ വളർത്തിയെടുത്തത് അമിതഭക്ഷണത്തിന് കാരണമായിരുന്ന സ്വയം സംശയത്തെ നിശബ്ദമാക്കി.
Also Read: ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?
5. ഭക്ഷണം സ്വയം പാചകം ചെയ്തു
ഭക്ഷണം സ്വയം തയ്യാറാക്കിയത് എനിക്ക് ആത്മവിശ്വാസം നൽകി. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുറയ്ക്കാൻ സഹായിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രക്തത്തിലെ മോശം കൊളസ്ട്രോൾ അലിയിക്കും; അടുക്കളയിൽനിന്ന് ഈ ചേരുവ എടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.