scorecardresearch

ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?

തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഡോ.ജെയിൻ മുന്നറിയിപ്പ് നൽകി

തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഡോ.ജെയിൻ മുന്നറിയിപ്പ് നൽകി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Used Condom Safety FI

ഉപയോഗിച്ച കോണ്ടം സുരക്ഷിതമായി പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുക | Source: Freepik

ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് മോശം ശുചിത്വ ശീലം മാത്രമല്ല, അണുബാധകളുടെ ഒരു കലവറയായും, പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു ഉറവിടമായും, ഗുരുതരമായ മാലിന്യ സംസ്കരണ ഭീഷണിയായും മാറിയേക്കാം. സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ, കോണ്ടവും നശിക്കാൻ വർഷങ്ങളെടുക്കും. അതിനാൽതന്നെ അവ ഉപേക്ഷിക്കുന്നതും ശ്രദ്ധയോടെയായിരിക്കണം.

Advertisment

ഉപയോഗിച്ച കോണ്ടം കളയാനുള്ള ടിഷ്യു പേപ്പർ, പത്രം, പേപ്പർ ബാഗ്, ബയോഡീഗ്രേഡബിൾ വേസ്റ്റ് പേപ്പർ എന്നിവയിൽ സുരക്ഷിതമായി പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് പിഎസ്ആർഐ ആശുപത്രിയിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ.പ്രശാന്ത് ജെയിൻ പറഞ്ഞു. കോണ്ടം മാറ്റുമ്പോൾ ശ്രദ്ധിക്കണമെന്നും ബീജം പുറത്തേക്ക് ഒഴുകാതിരിക്കാനായി തുറന്നിരിക്കുന്ന അറ്റം എപ്പോഴും കെട്ടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Also Read: രക്തത്തിലെ മോശം കൊളസ്ട്രോൾ അലിയിക്കും; അടുക്കളയിൽനിന്ന് ഈ ചേരുവ എടുക്കൂ

കോണ്ടം തെറ്റായ രീതിയിൽ ഉപേക്ഷിച്ചാൽ ആരോഗ്യപരമായ എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമോ?

Advertisment

ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, അബദ്ധത്തിൽ സ്പർശിക്കാൻ സാധ്യതയുള്ള തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഡോ.ജെയിൻ മുന്നറിയിപ്പ് നൽകി. ഉപയോഗിച്ച കോണ്ടത്തിൽ ബാക്ടീരിയ, വൈറസ്, മറ്റ് അണുക്കൾ എന്നിവ ഉൾക്കൊള്ളാൻ കഴിയുന്ന ശരീരദ്രവങ്ങൾ അടങ്ങിയിട്ടുണ്ട്. ആരെങ്കിലും അവയുമായി നേരിട്ട് സമ്പർക്കം പുലർത്തിയാൽ, അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. 

Also Read: ഇഡ്ഡലിയോ ദോശയോ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏതാണ് നല്ലത്?

ഹ്രസ്വ സമ്പർക്കത്തിൽ നിന്ന് ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കാം, പക്ഷേ അപകടസാധ്യത അപ്പോഴും നിലനിൽക്കുന്നു, പ്രത്യേകിച്ച് എച്ച്ഐവി പോലുള്ള ശരീര സ്രവങ്ങളിലൂടെ പകരുന്ന രോഗങ്ങൾക്ക്. മാത്രമല്ല, തെറ്റായ രീതിയിൽ ഉപേക്ഷിക്കുന്ന കോണ്ടം ഈച്ചകൾ, പ്രാണികൾ, എലികൾ എന്നിവയെ ആകർഷിക്കുകയും അതുവഴി മലിനീകരണ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ സംരക്ഷണ ഉപകരണങ്ങൾ എല്ലായ്പ്പോഴും ശുചിത്വ തൊഴിലാളികളുടെ കൈവശം ഉണ്ടാകണമെന്നില്ല. അതിനാൽ ശുചിത്വ തൊഴിലാളികൾക്ക് അവ തൊഴിൽപരമായ അപകടവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

Also Read: യൂറിക് ആസിഡ് കുറയ്ക്കണോ? രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക

കോണ്ടം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയാണോ?

കോണ്ടം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് ഒരിക്കലും നല്ല ആശയമല്ലെന്ന് ഡോ. ജെയിൻ അഭിപ്രായപ്പെട്ടു. കോണ്ടം വെള്ളത്തിൽ ലയിക്കുന്നില്ല, അവ മലിനജല സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഇത് പ്ലംബ്ബിങ് തകരാറുകൾക്ക് കാരണമാവുകയും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഫ്ലഷ് ചെയ്യുന്ന കോണ്ടം ചിലപ്പോൾ നദികളിലോ സമുദ്രങ്ങളിലോ എത്തിയേക്കാം. അവിടെ കടൽജീവികൾ അവയെ ഭക്ഷിച്ചേക്കാം. ഇത് പാരിസ്ഥിതിക ദോഷത്തിന് കാരണമാകും," ഡോ. ജെയിൻ വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അസഹനീയമായ തലവേദനയോ ജലദോഷമോ? ഈ ചേരുവ ചേർത്ത ചായ കുടിച്ചു നോക്കൂ

Health Tips Sex

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: