/indian-express-malayalam/media/media_files/2025/10/03/dosa-idli-2025-10-03-15-10-58.jpg)
Source: Freepik
ഇഡ്ഡലിയും ദോശയും ദക്ഷിണേന്ത്യക്കാരുടെ പ്രധാന പ്രഭാത ഭക്ഷണ വിഭവങ്ങളാണ്. സാമ്പാർ അല്ലെങ്കിൽ തേങ്ങാ ചട്ണിക്കൊപ്പം കഴിക്കാൻ ഇവ രണ്ടും രുചികരമാണ്. ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചവർ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രുചിയല്ല, മറിച്ച് ആരോഗ്യത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അങ്ങനെയെങ്കിൽ ആവിയിൽ വേവിച്ചതും കുറഞ്ഞ കാലറി ഗുണങ്ങളുള്ള ഇഡ്ഡലിയാണോ അതോ കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കുന്ന ദോശയാണോ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്?.
ആരോഗ്യകരമായ ജീവിതശൈലിയിൽ രണ്ടിനും സ്ഥാനമുണ്ടെന്ന് പോഷകാഹാര വിദഗ്ധർ സമ്മതിക്കുന്നു. പക്ഷേ, അവ ശ്രദ്ധാപൂർവ്വം തയ്യാറാക്കി കഴിക്കണമെന്നു മാത്രം. ഇവയിലേതാണ് ശരീര ഭാരം കുറയ്ക്കാൻ നല്ലതെന്ന് നോക്കാം.
Also Read: ദിവസവും ഉപയോഗിക്കാൻ അനുയോജ്യമായ ഏണ്ണ ഏതാണ്? പൂർണമായും ഒഴിവാക്കേണ്ടത് ഏത്?
ഇഡ്ഡലിയും ദോശയും അരിയും ഉഴുന്നും പരിപ്പും രാത്രി മുഴുവൻ കുതിർത്ത് അരച്ചെടുത്ത മാവ് പുളിപ്പിച്ചാണ് തയ്യാറാക്കുന്നത്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുകയും കാർബോഹൈഡ്രേറ്റുകളെ തകർക്കുകയും ശരീരത്തെ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. പാചകം ചെയ്യുന്ന രീതിയിലാണ് ഇവ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇഡ്ഡലി ആവിയിൽ വേവിക്കുന്നു. ദോശ എണ്ണയോ നെയ്യോ ചേർത്ത് ദോശ കല്ലിലോ പാനിലോ ചുട്ടെടുക്കുന്നു.
Also Read: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ? രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് കുടിക്കൂ
ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
ഇഡ്ഡലിയും ദോശയും ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതയും ഉണ്ട്.
കാലറി: ഒരു പ്ലെയിൻ ഇഡ്ഡലിയിൽ (35-50 ഗ്രാം) ഏകദേശം 39-50 കാലറി അടങ്ങിയിട്ടുണ്ട്. ആവിയിൽ വേവിച്ചതിനാൽ കൊഴുപ്പ് കുറവായിരിക്കും, എണ്ണ ചേർക്കാതെ തന്നെ പോഷകങ്ങൾ നിലനിർത്തുകയും ചെയ്യും. ഒരു പ്ലെയിൻ ദോശ (80-100 ഗ്രാം) ഏകദേശം 100-120 കാലറിയുണ്ട്. പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന എണ്ണയോ നെയ്യോ ആണ് വ്യത്യാസം. അങ്ങനെയെങ്കിൽ, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇഡ്ഡലിയാണ് നല്ലത്.
Also Read: പ്രമേഹരോഗികൾക്ക് വാഴപ്പഴം എപ്പോൾ കഴിക്കാം?
സംതൃപ്തി: ഇഡ്ഡലി വയറിന് മൃദുവാണ്, പക്ഷേ സാമ്പാറിനൊപ്പം കഴിച്ചില്ലെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ വിശപ്പ് അനുഭവപ്പെടും.ദോശ മണിക്കൂറുകളോളം ഊർജം നൽകുന്ന ഭക്ഷണമാണ്. ദീർഘനേരം സംതൃപ്തി നിലനിർത്തുന്നതിന് ദോശയാണ് അനുയോജ്യം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.