/indian-express-malayalam/media/media_files/2025/10/03/weight-loss-drink-2025-10-03-12-36-25.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു പാനീയം കുടിക്കുന്നത് നല്ല ഫലം നൽകും. ഇത് പതിവായി കുടിച്ചാൽ വയറിലെ കൊഴുപ്പ് കുറയുകയും എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യാം. പിസിഒഡി, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങൾ, രോമവളർച്ച തുടങ്ങി പൊണ്ണത്തടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ഈ പാനീയം സഹായിക്കും.
Also Read: പ്രമേഹരോഗികൾക്ക് വാഴപ്പഴം എപ്പോൾ കഴിക്കാം?
ചേരുവകൾ
- വെള്ളം: 200 മില്ലി
- കറുവാപ്പട്ട പൊടി: 2 നുള്ള്
- മഞ്ഞൾപ്പൊടി: 2 നുള്ള്
- കുരുമുളക് പൊടി: 2 നുള്ള്
- തേൻ: 1 സ്പൂൺ അല്ലെങ്കിൽ 2 സ്പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 200 മില്ലി വെള്ളം എടുത്ത് അതിൽ കറുവാപ്പട്ട, മഞ്ഞൾ, കുരുമുളക് പൊടി എന്നിവ ചേർക്കുക. ഈ മിശ്രിതം നന്നായി തിളപ്പിച്ച് ചായ പോലെ തയ്യാറാക്കുക. തേൻ ഇഷ്ടപ്പെടുന്നവർക്ക് ഒന്നോ രണ്ടോ സ്പൂൺ തേൻ ചേർക്കുക. അത്താഴത്തിന് ശേഷവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചൂടോടെ കുടിക്കുക.
Also Read: കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
കറുവാപ്പട്ട: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുവഴി ഇൻസുലിൻ അളവ് വർധിക്കുന്നത് തടയുന്നു, വിശപ്പ് കുറയ്ക്കുന്നു, ശരീരത്തിൽ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.
മഞ്ഞൾ: മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട് . ശരീരത്തിലെ വിട്ടുമാറാത്ത വീക്കം പൊണ്ണത്തടിക്ക് ഒരു പ്രധാന കാരണമാണ്. ഈ കുർക്കുമിൻ വീക്കം കുറയ്ക്കാനും ഉപാപചയ വൈകല്യങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
Also Read: ഉയർന്ന രക്തസമ്മർദമോ ഷുഗറോ? വൃക്കയെ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് എന്ത്?
കുരുമുളക്: കുരുമുളക് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കാലാവസ്ഥ മാറ്റം പ്രമേഹമുള്ളവരെ ബാധിക്കുന്നതെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.