/indian-express-malayalam/media/media_files/2025/01/18/JiByW4EWhxFPM30zfR1w.jpg)
Source: Freepik
കാലാവസ്ഥ മാറ്റം പലരുടെയും ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. കാലാവസ്ഥ മാറുമ്പോൾ, മിക്ക ആളുകൾക്കും അവരുടെ ഊർജ നിലയിലോ, വിശപ്പിലോ, മാനസികാവസ്ഥയിലോ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രമേഹമുള്ള ഒരാൾക്ക്, ഈ മാറ്റം കൂടുതലായി അനുഭവപ്പെടാം. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകൾ മുതൽ ശരീരം ഇൻസുലിനോട് പ്രതികരിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ വരെ, കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രമേഹ ബാധിതരെ നേരിട്ട് ബാധിച്ചേക്കാം.
വേനൽക്കാലമായാലും ശൈത്യകാലമായാലും താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ഒരു വ്യക്തി എത്രത്തോളം സജീവമായി തുടരുന്നു, എത്രമാത്രം വെള്ളം കുടിക്കുന്നു, മരുന്നുകൾ എത്രത്തോളം പ്രവർത്തിക്കുന്നു എന്നതിനെ പോലും സ്വാധീനിക്കും. നിർജലീകരണം, തണുത്ത മാസങ്ങളിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുക, അല്ലെങ്കിൽ ചൂട് മൂലമുണ്ടാകുന്ന സമ്മർദം തുടങ്ങിയ ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളിൽ ഒരു പങ്കു വഹിക്കുന്നുണ്ട്.
Also Read: 21 ദിവസത്തിനുള്ളിൽ 7 കിലോ കുറഞ്ഞു, അരക്കെട്ട് 3 ഇഞ്ച് കുറച്ചു; പിന്നിലെ രഹസ്യം വെളിപ്പെടുത്തി യുവതി
കാലാവസ്ഥ മാറ്റങ്ങളിൽ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് വർഷം മുഴുവനും തങ്ങളുടെ ആരോഗ്യം നിയന്ത്രണത്തിലാക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കാൻ ആളുകളെ സഹായിക്കും. "താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ശരീരം രക്തത്തിലെ പഞ്ചസാരയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ സാരമായി സ്വാധീനിക്കും. ചൂടുള്ള കാലാവസ്ഥയിൽ, നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് ഇടയാക്കും. ചൂട് ഇൻസുലിൻ വേഗത്തിൽ ആഗിരണം ചെയ്യാൻ കാരണമാകും, മരുന്നുകളോ ഭക്ഷണമോ ക്രമീകരിച്ചില്ലെങ്കിൽ പഞ്ചസാര കുറയാനുള്ള സാധ്യത വർധിപ്പിക്കും," ഡോ.ജഗദീഷ് ഹിരേമത്ത് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
Also Read: എനിക്ക് അസുഖം വരുമ്പോൾ ഞാൻ ചെയ്യുന്ന 3 കാര്യങ്ങൾ; ഒരു ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
തണുത്ത താപനില രക്തചംക്രമണം കുറയ്ക്കുകയും ശരീരത്തെ ഇൻസുലിൻ പ്രതിരോധശേഷിയുള്ളതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു, അതായത് ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ എളുപ്പത്തിൽ ഉയരും. പ്രമേഹമുള്ള ഒരാൾ, കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം കൂടുതൽ ശ്രദ്ധിക്കണം.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വൃക്കകളുടെ പ്രവർത്തനത്തിനും ആവശ്യത്തിന് ദ്രാവകങ്ങൾ കഴിക്കുന്നത് സഹായിക്കുമെന്നതിനാൽ, ജലാംശം നിലനിർത്തുന്നത് ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണെന്ന് ഡോ. ഹിരേമത്ത് പറയുന്നു. ചൂടുള്ള കാലാവസ്ഥയിൽ, ആവശ്യത്തിന് വെള്ളം കുടിക്കുകയും പഞ്ചസാരയോ കഫീൻ അടങ്ങിയ പാനീയങ്ങളോ ഒഴിവാക്കുകയും ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം തടയാൻ സഹായിക്കും.
Also Read: ബിപി കുറയ്ക്കാം, ദിവസവും വൈകിട്ട് ഈ പഴം 10 എണ്ണം കഴിച്ചു നോക്കൂ
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വീടിനുള്ളിലാണെങ്കിൽ പോലും നടത്തം പോലുള്ളവ ശീലമാക്കുക. സീസണൽ ഭക്ഷണവും പ്രധാനമാണ്. ഉയർന്ന ഫൈബർ അടങ്ങിയ പച്ചക്കറികൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങൾ, ശൈത്യകാലത്ത് വീട്ടിൽ പാകം ചെയ്ത ചൂടുള്ള ഭക്ഷണം എന്നിവ രക്തത്തിലെ ഗ്ലൂക്കോസിനെ സന്തുലിതമാക്കാൻ സഹായിക്കും. ഭക്ഷണ സമയങ്ങളിലും മരുന്നുകളുടെ ദിനചര്യകളിലും സ്ഥിരത എല്ലാ സീസണുകളിലും പ്രധാനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
"ബ്ലഡ് ഷുഗർ പതിവായി നിരീക്ഷിക്കുക, മരുന്നുകളും ഇൻസുലിനും ശരിയായ താപനിലയിൽ സൂക്ഷിക്കുക, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുക എന്നിവ പ്രധാനമാണ്. സീസണൽ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കും," അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മൂന്ന് മാസം കൊണ്ട് 15 കിലോ കുറയ്ക്കാം, ഈ ദോശ കഴിച്ച് നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.