scorecardresearch

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

കാലാവധി കഴിഞ്ഞ കോണ്ടത്തിൽ കണ്ണിൽ കാണാൻ കഴിയാത്തത്ര ചെറിയ വിള്ളലുകൾ ഉണ്ടാകാം. അവ പുറമേ നന്നായി കാണപ്പെട്ടാലും സുരക്ഷിതമായിരിക്കില്ല

കാലാവധി കഴിഞ്ഞ കോണ്ടത്തിൽ കണ്ണിൽ കാണാൻ കഴിയാത്തത്ര ചെറിയ വിള്ളലുകൾ ഉണ്ടാകാം. അവ പുറമേ നന്നായി കാണപ്പെട്ടാലും സുരക്ഷിതമായിരിക്കില്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
condom

മറ്റേതd ഉത്പന്നത്തെയും പോലെ കോണ്ടത്തിനും കാലപരിധിയുണ്ട് | Source: Freepik

ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിലൊന്നാണ് കോണ്ടം. എന്നിരുന്നാലും, അവയുടെ ഫലപ്രാപ്തി കാലഹരണ തീയതികളും സ്റ്റോറേജ് ​​സാഹചര്യങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?.

Advertisment

മറ്റേതു ഉത്പന്നത്തെയും പോലെ കോണ്ടത്തിനും പരിമിതമായ കാലാവധിയുണ്ട്. "നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് എക്‌സ്‌പെയറി ഡേറ്റ്. കാലക്രമേണ, ലാറ്റക്സ് അല്ലെങ്കിൽ പോളിയുറീൻ മെറ്റീരിയൽ ദുർബലമാവുകയും വഴക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു," പിഎസ്ആർഐ ആശുപത്രിയിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. പ്രശാന്ത് ജെയിൻ പറഞ്ഞു. 

Also Read: ഉയർന്ന രക്തസമ്മർദമോ ഷുഗറോ? വൃക്കയെ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് എന്ത്?

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

കാലാവധി കഴിഞ്ഞ കോണ്ടത്തിൽ കണ്ണിൽ കാണാൻ കഴിയാത്തത്ര ചെറിയ വിള്ളലുകൾ ഉണ്ടാകാം. അവ പുറമേ നന്നായി കാണപ്പെട്ടാലും സുരക്ഷിതമായിരിക്കില്ല. “ഈ ചെറിയ തുളകൾ ബീജത്തെയോ പകർച്ചവ്യാധികളായ രോഗാണുക്കളെയോ ശരീരത്തിലേക്ക് കടക്കാൻ അനുവദിക്കും. അത് ഗർഭധാരണത്തിനും ലൈംഗികമായി പകരുന്ന അണുബാധകൾക്കും (എസ്ടിഐ) നേരിട്ടുള്ള അപകടസാധ്യത വർധിപ്പിക്കുന്നു. അതിനാൽ കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല,'' അദ്ദേഹം പറഞ്ഞു.

Advertisment

ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്നും ഗർഭധാരണത്തിൽ നിന്നും സംരക്ഷിക്കുന്നുണ്ടോ?

കാലാവധി കഴിഞ്ഞ കോണ്ടം ഗർഭധാരണത്തിനും ലൈംഗികമായി പകരുന്ന അണുബാധകൾക്കും എതിരെ കുറഞ്ഞ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. എത്ര കേടുകൂടാതെ തോന്നിയാലും അത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ചുരുക്കത്തിൽ, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഗർഭധാരണത്തിൽ നിന്നും ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നില്ല.

Also Read: കാലാവസ്ഥ മാറ്റം പ്രമേഹമുള്ളവരെ ബാധിക്കുന്നതെങ്ങനെ?

പ്രിന്റ് ചെയ്ത തീയതിക്ക് മുമ്പുതന്നെ കോണ്ടം കാലഹരണപ്പെടുമോ?

കോണ്ടം ചിലപ്പോൾ പ്രിന്റ് ചെയ്ത തീയതിക്ക് മുമ്പുതന്നെ കാലഹരണപ്പെടും എന്നതാണ് ഒരു അത്ഭുതകരമായ വസ്തുതയെന്ന് ഡോ.ജെയിൻ പറയുന്നു. വാലറ്റുകൾ, പഴ്‌സുകൾ, ഗ്ലൗവ് കമ്പാർട്ടുമെന്റുകൾ അല്ലെങ്കിൽ കാർ ഡാഷ്‌ബോർഡുകൾ എന്നിവ കോണ്ടം സൂക്ഷിക്കാൻ ഏറ്റവും മോശം സ്ഥലങ്ങളാണ്. ചൂട്, ഘർഷണം, സൂര്യപ്രകാശം എന്നിവയെല്ലാം ലാറ്റക്‌സിനെ നശിപ്പിക്കുന്നു. മാസങ്ങളോളം നിങ്ങളുടെ വാലറ്റിൽ ഒരു കോണ്ടം കൊണ്ടുനടക്കുന്നത് അതിന്റെ ലേബൽ ചെയ്തിരിക്കുന്ന കാലാവധി കഴിയുന്നതിന് വളരെ മുമ്പുതന്നെ അത് മോശമാകാൻ ഇടയാക്കും. അതിനാൽ, അവ എങ്ങനെ സൂക്ഷിക്കുന്നുവെന്നതും പ്രധാനമാണ്.

കോണ്ടം സൂക്ഷിക്കാനുള്ള ശരിയായ മാർഗം എന്താണ്?

"സൂര്യപ്രകാശത്തിൽ നിന്നും മൂർച്ചയുള്ള വസ്തുക്കളിൽ നിന്നും മാറ്റി തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. കിടക്കയ്ക്ക് അടുത്തുള്ള ഡ്രോയറോ കാബിനറ്റോ അനുയോജ്യമാണ്. വാലറ്റുകളിലോ പോക്കറ്റുകളിലോ ദീർഘനേരം സൂക്ഷിക്കുന്നത് ഒഴിവാക്കുക," ഡോ. ജെയിൻ നിർദേശിച്ചു.

Also Read: 21 ദിവസത്തിനുള്ളിൽ 7 കിലോ കുറഞ്ഞു, അരക്കെട്ട് 3 ഇഞ്ച് കുറച്ചു; പിന്നിലെ രഹസ്യം വെളിപ്പെടുത്തി യുവതി

കാലാവധി കഴിഞ്ഞതിന് ശേഷം എന്തെങ്കിലും ഗ്രേസ് പിരീഡ് ഉണ്ടോ?

ചില ആളുകൾ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞാലും കുറച്ച് ദിവസങ്ങളോ ആഴ്ചകളോ കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഇപ്പോഴും കരുതുന്നു. ഇത് അപകടകരമായ ഒരു തെറ്റിദ്ധാരണയാണെന്ന് ഡോ. ജെയിൻ മുന്നറിയിപ്പ് നൽകി. "ഒരു കോണ്ടത്തിന്റെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞാൽ, അത് നല്ലതെന്ന പോലെ കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്താൽ പോലും അത് സുരക്ഷിതമല്ലെന്ന് മനസിലാക്കണം. അതിനാൽ, എക്‌സ്‌പെയറി ഡേറ്റ് കുറച്ച് കഴിഞ്ഞതേയുള്ളൂവെന്ന് കരുതി അവ ഉപയോഗിക്കുന്നത് അനാവശ്യമായ അപകടസാധ്യതകൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More:ഉപയോഗിച്ച കോണ്ടം കളയുന്നതിനു മുമ്പ് അറ്റം എപ്പോഴും കെട്ടണം, എന്തുകൊണ്ട്?

Sex

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: