/indian-express-malayalam/media/media_files/2025/10/01/kidney-health-2025-10-01-10-07-14.jpg)
Source: Freepik
രക്തസമ്മർദവും ഷുഗറും നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാമെല്ലാവരും സംസാരിക്കാറുണ്ട്. എന്നാൽ, ഇവയിലേതാണ് വൃക്കകളെ കൂടുതൽ ബാധിക്കുന്നത്?. ഇതിനെക്കുറിച്ച് ഡോക്ടർമാർ പറയുന്നത് കേൾക്കാം.
ഉയർന്ന രക്തസമ്മർദം ഉണ്ടാകുമ്പോൾ എന്തുസംഭവിക്കും?
വൃക്കകൾ നിരന്തരം പ്രവർത്തിക്കുന്ന ഫിൽട്ടറുകളാണ്. ഇതിനായി അവ ആരോഗ്യകരവും ഇലാസ്റ്റിക്കുമായ രക്തക്കുഴലുകളെ ആശ്രയിക്കുന്നു. ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകളെ ബാധിക്കുന്നു നശിപ്പിക്കുന്നു, ഇത് വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കുന്നു. ഈ കേടുപാടുകൾ വർഷങ്ങളോളം നിശബ്ദമായി തുടരുകയും പിന്നീട് ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് തിരിച്ചറിയപ്പെടുകയും ചെയ്യുന്നത്. അപ്പോഴേക്കും അപകടസാധ്യത ഉയർന്നിരിക്കുമെന്ന് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.പാരിൻ സാംഗോയ് പറഞ്ഞു.
Also Read: കാലാവസ്ഥ മാറ്റം പ്രമേഹമുള്ളവരെ ബാധിക്കുന്നതെങ്ങനെ?
സ്ഥിരമായ ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്കുള്ളിലെ സെൻസിറ്റീവ് രക്തക്കുഴലുകളിൽ നിരന്തരമായ സമ്മർദം ചെലുത്തുന്നു. ഇത് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും ദ്രാവകങ്ങൾ സന്തുലിതമാക്കുന്നതിനുമുള്ള വൃക്കയുടെ പ്രവർത്തനം കുറയ്ക്കുന്നു. ഈ നിശബ്ദ സമ്മർദ്ദം ഉടനടി ലക്ഷണങ്ങൾക്ക് കാരണമാകില്ലായിരിക്കാം, പക്ഷേ കാലക്രമേണ വിട്ടുമാറാത്ത വൃക്കരോഗത്തിലേക്ക് നയിച്ചേക്കാമെന്ന് ഡോ.സാംഗോയ് പറഞ്ഞു.
രക്തസമ്മർദ്ദം നേരത്തെ തന്നെ നിയന്ത്രിക്കുന്നത് അപകട സാധ്യത ഗണ്യമായി കുറയ്ക്കും. ബിപി പതിവായി നിരീക്ഷിക്കുക, മരുന്നുകൾ കഴിക്കുക, കുറഞ്ഞ സോഡിയം ഭക്ഷണക്രമം, ശാരീരികമായി സജീവമായിരിക്കുക, പുകവലി ഒഴിവാക്കുക, പ്രമേഹം നിയന്ത്രിക്കുക എന്നിവയൊക്കെ സഹായിക്കും.
Also Read: 21 ദിവസത്തിനുള്ളിൽ 7 കിലോ കുറഞ്ഞു, അരക്കെട്ട് 3 ഇഞ്ച് കുറച്ചു; പിന്നിലെ രഹസ്യം വെളിപ്പെടുത്തി യുവതി
ഉയർന്ന ഷുഗർ ഉള്ളപ്പോൾ എന്താണ് സംഭവിക്കുന്നത്?
രക്തത്തിൽ അധിക പഞ്ചസാര ഉണ്ടായിരിക്കുമ്പോൾ, അത് ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ. വിജയ് നെഗളൂർ പറഞ്ഞു. “കാലക്രമേണ, ചെറിയ രക്തക്കുഴലുകളിലെ അധിക സമ്മർദം വൃക്കകൾക്ക് കേടുപാടുകൾ വരുത്തുകയും രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടാണ് രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവ് ഉള്ളവർക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്,” ഡോ.നെഗളൂർ പറഞ്ഞു.
ശരിയായ ഭക്ഷണം കഴിക്കുക, പതിവ് വ്യായാമം, പതിവ് വൈദ്യപരിശോധനകൾ എന്നിവയിലൂടെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തുക എന്നതാണ് ഏറ്റവും നിർണായകമായ ഘട്ടം. നന്നായി ജലാംശം നിലനിർത്തുക, പായ്ക്ക് ചെയ്ത മധുരപലഹാരങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കുക, ദിവസേനയുള്ള പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക എന്നിവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
Also Read: എനിക്ക് അസുഖം വരുമ്പോൾ ഞാൻ ചെയ്യുന്ന 3 കാര്യങ്ങൾ; ഒരു ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
ഉയർന്ന രക്തസമ്മർദ്ദമോ ഉയർന്ന പഞ്ചസാരയോ വൃക്കകളെയാണോ കൂടുതൽ ബാധിക്കുന്നത്?
രണ്ടും ദോഷകരമാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ തുടർച്ചയായ വർധനവ് വൃക്കകളെ നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. നെഗളൂർ അഭിപ്രായപ്പെട്ടു. മിക്ക രോഗികൾക്കും ഉയർന്ന രക്തസമ്മർദവും ഷുഗറും ഉണ്ടെന്നും, ഈ സംയോജനമാണ് വൃക്ക തകരാറുകൾ വേഗത്തിലാക്കുന്നതെന്നും ഡോ.നെഗളൂർ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബിപി കുറയ്ക്കാം, ദിവസവും വൈകിട്ട് ഈ പഴം 10 എണ്ണം കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us