/indian-express-malayalam/media/media_files/2025/10/03/indian-oil-2025-10-03-14-37-25.jpg)
Source: Freepik
ഇന്ത്യൻ പാചകരീതിയിൽ എണ്ണ ഒഴിവാക്കാനാവാത്തതാണ്. അതിനാൽതന്നെ, വിപണിയിൽ വിവിധതരം പാചക എണ്ണകൾ ലഭ്യമാണ്. എന്നാൽ, ഇവയിൽ ഏതാണ് യഥാർത്ഥത്തിൽ ആരോഗ്യകരമെന്ന് അറിയുക ബുദ്ധിമുട്ടാണ്. ചില എണ്ണകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പോഷകാഹാര വിദഗ്ധ ലീമ ​​മഹാജൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇന്ത്യൻ പാചക എണ്ണകളെക്കുറിച്ച് വിവരിക്കുകയും ദൈനംദിന ഉപയോഗത്തിന് ഇവയിലേതാണ് നല്ലതെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
"ഓരോ എണ്ണയ്ക്കും അതിന്റേതായ ശക്തിയും ബലഹീനതയും ഉണ്ട്. തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇവയാണ്," ലീമ പറഞ്ഞു.
Also Read: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ? രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇത് കുടിക്കൂ
1. നിലക്കടല എണ്ണ: 6/10
ഗുണങ്ങൾ: വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ്, പൂരികൾ, പക്കോഡകൾ, പറാത്തകൾ എന്നിവ തയ്യാറാക്കാൻ ഉത്തമം.
ദോഷങ്ങൾ: ഒമേഗ-3 നൽകുന്നില്ല, അതിനാൽ മറ്റ് എണ്ണകളുമായി ബാലൻസ് ചെയ്ത് ഉപയോഗിക്കുക.
2. കടുക് എണ്ണ: 9/10
ഗുണങ്ങൾ: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലും ഒമേഗ-3 കുറവുമാണ്. ഹൃദയത്തിന് അനുയോജ്യം.
ദോഷങ്ങൾ: എല്ലാവർക്കും ഇഷ്ടപ്പെടാത്ത രുചി.
3. എള്ളെണ്ണ: 4/10
ഗുണങ്ങൾ: സെസമോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ചട്ണികൾക്കും സ്റ്റിർ-ഫ്രൈകൾക്കും രുചി നൽകുന്നു.
ദോഷങ്ങൾ: സ്മോക് പോയിന്റ് കുറവാണ്. ആവർത്തിച്ച് ഉപയോഗിക്കാൻ നല്ലതല്ല.
Also Read: പ്രമേഹരോഗികൾക്ക് വാഴപ്പഴം എപ്പോൾ കഴിക്കാം?
4. റൈസ് ബ്രാൻ എണ്ണ: 7/10
ഗുണങ്ങൾ: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒറിസനോൾ അടങ്ങിയിട്ടുണ്ട്. സബ്സി, പറാത്ത എന്നിവ തയ്യാറാക്കാൻ അനുയോജ്യം.
ദോഷങ്ങൾ: കൂടുതലും ശുദ്ധീകരിച്ചത്, ഇത് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ കുറയ്ക്കുന്നു.
5. പോമാസ് ഒലിവ് ഓയിൽ: മൈനസ്
ഗുണങ്ങൾ: ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
ദോഷങ്ങൾ: രാസപരമായി വേർതിരിച്ചെടുത്തത്, ആന്റിഓക്‌സിഡന്റുകൾ മിക്കവാറും ഇല്ല, ഇന്ത്യയിൽ ആരോഗ്യകരം എന്ന് തെറ്റായി വിപണനം ചെയ്യുന്നു.
Also Read: കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?
6. നെയ്യ്: 8/10
ഗുണങ്ങൾ: വിറ്റാമിൻ എ, ഡി എന്നിവ നൽകുന്നു. ചൂടിനെ പ്രതിരോധിക്കും, ഭക്ഷണത്തിന് നല്ല രുചി നൽകുന്നു.
ദോഷങ്ങൾ: പൂരിത കൊഴുപ്പ് കൂടുതലാണ്, അമിതമായി ഉപയോഗിച്ചാൽ കൊളസ്ട്രോൾ വർധിപ്പിക്കും.
7. വെളിച്ചെണ്ണ: 8/10
ഗുണങ്ങൾ: ലോറിക് ആസിഡും എംസിടികളും കൊണ്ട് സമ്പുഷ്ടമായ ഇവ വേഗത്തിലുള്ള ഊർജം നൽകുന്നു. ഉയർന്ന ചൂടിലും തയ്യാറാക്കാൻ ഉപയോഗിക്കാം.
ദോഷങ്ങൾ: ഏകദേശം 90% പൂരിത കൊഴുപ്പ്, ഇത് എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കും.
"നിങ്ങളുടെ പാചക രീതിക്കനുസരിച്ച് എണ്ണകൾ തിരിക്കുക. സബ്ജികൾക്ക് കടുകും നിലക്കടലയും, പറാത്തകൾക്ക് റൈസ് ബ്രാനും, പ്രാദേശിക വിഭവങ്ങൾക്ക് എള്ളെണ്ണയും വെളിച്ചെണ്ണയും, രുചിക്ക് മിതമായ അളവിൽ നെയ്യ്, പോമാസ് ഒലിവ് ഓയിൽ പൂർണമായും ഒഴിവാക്കുക," ലീമ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉയർന്ന രക്തസമ്മർദമോ ഷുഗറോ? വൃക്കയെ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.