scorecardresearch

മദ്യപിച്ചശേഷം ചായയോ കാപ്പിയോ കുടിച്ചാൽ എന്ത് സംഭവിക്കും?

ചായയോ കാപ്പിയോ കുടിക്കുന്നത് വേഗത്തിൽ മദ്യലഹരി മാറിക്കിട്ടാൻ സഹായിക്കുമെന്ന് പൊതുവായ ഒരു വിശ്വാസമുണ്ട്

ചായയോ കാപ്പിയോ കുടിക്കുന്നത് വേഗത്തിൽ മദ്യലഹരി മാറിക്കിട്ടാൻ സഹായിക്കുമെന്ന് പൊതുവായ ഒരു വിശ്വാസമുണ്ട്

author-image
Health Desk
New Update
alcohol

Source: Freepik

മദ്യപിച്ചതിനു ശേഷമുള്ള ലഹരി മാറിക്കിട്ടാനായി പല കുറുക്കു വഴികളും പ്രചാരത്തിലുണ്ട്. ചിലർ തൈര് കുടിക്കാറുണ്ട്, ചിലർ കുളിക്കാറുണ്ട്, മറ്റു ചിലർ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു. എന്നാൽ, ചായയോ കാപ്പിയോ കുടിക്കുന്നത് വേഗത്തിൽ മദ്യലഹരി മാറിക്കിട്ടാൻ സഹായിക്കുമെന്ന് പൊതുവായ ഒരു വിശ്വാസമുണ്ട്. ഇത് ശരിയാണോയെന്ന് ഡോ. ജഗദീഷ് ഹിരേമത്ത് പറയുന്നു. 

Advertisment

Also Read:  യൂറിക് ആസിഡ് ഉണ്ടോ? ഈ ഭക്ഷണങ്ങൾ സ്വപ്നത്തിൽപോലും കഴിക്കരുത്

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിച്ചാൽ മദ്യ ലഹരി വേഗത്തിൽ മാറുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് അദ്ദേഹം പറഞ്ഞു. "ചായയോ കാപ്പിയോ ശരീരത്തിൽ മദ്യത്തിന്റെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നില്ല. കരൾ അതിന്റെ സ്വതസിദ്ധതമായ വേഗതയിൽ മദ്യം സംസ്കരിക്കുന്നു, കഫീന് ഈ പ്രക്രിയയെ വേഗത്തിലാക്കാൻ കഴിയില്ല. കഫീൻ താൽക്കാലികമായി മയക്കം കുറയ്ക്കുകയും ജാഗ്രത വർധിപ്പിക്കുകയും ചെയ്യും, പക്ഷേ രക്തപ്രവാഹത്തിൽ നിന്ന് മദ്യം നീക്കം ചെയ്യുന്നില്ല," ഡോ.ഹിരേമത്ത് പറഞ്ഞു.

Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നിർത്തി, കുറഞ്ഞത് 70 കിലോ; അതിശയിപ്പിച്ച് യുവതിയുടെ മാറ്റം

കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ ഒരു വ്യക്തിക്ക് കൂടുതൽ ജാഗ്രത അനുഭവപ്പെടാം. ഇത് അമിതമായ മദ്യപാനം, അപകടകരമായ പെരുമാറ്റം എന്നിവയിലേക്ക് നയിച്ചേക്കാം. ഫിസിയോളജിക്കലി കഫീൻ ഹൃദയത്തിലും നാഡീവ്യവസ്ഥയിലും സമ്മർദം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

Also Read: ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് പുകവലിക്കുന്നതിനെക്കാൾ ദോഷകരമോ?

മദ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് ആവശ്യമായ സമയം നൽകുക എന്നതാണ് ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ഏക വിശ്വസനീയമായ മാർഗമെന്ന് വിദഗ്ധർ വിശദീകരിച്ചു. "ശരീരത്തിൽ ജലാംശം നിലനിർത്തുക, ലഘുവായ ഭക്ഷണം കഴിക്കുക, വിശ്രമിക്കുക എന്നിവ ലക്ഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെങ്കിലും, മദ്യം ശരീരത്തിൽ നിന്ന് വേഗത്തിൽ പുറന്തള്ളുന്നതിനെ ഒന്നും വേഗത്തിലാക്കുന്നില്ല. മദ്യപിച്ചതിന് ശേഷമുള്ള ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ മതിയായ സമയം കഴിയുന്നതുവരെ വാഹനമോടിക്കുകയോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്," ഡോ.ഹിരേമത്ത് ഉപദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വൃക്കയിലെ കല്ലുകൾ അലിയിക്കും, വയറിലെ കൊഴുപ്പും ഉരുക്കും; ഇത് കുറച്ചൊന്ന് കഴിച്ചു നോക്കൂ

Alcohol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: