scorecardresearch

അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും

ചിലപ്പോൾ, മൂത്രമൊഴിക്കാനുള്ള പ്രേരണ പെട്ടെന്ന് ശക്തമാവുകയും ടോയ്‌ലെറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ മൂത്രം പോവുകയും ചെയ്യുന്നു

ചിലപ്പോൾ, മൂത്രമൊഴിക്കാനുള്ള പ്രേരണ പെട്ടെന്ന് ശക്തമാവുകയും ടോയ്‌ലെറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ മൂത്രം പോവുകയും ചെയ്യുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urinary incontinence

Source: Freepik

യൂറിനറി ഇന്‍കോണ്ടിനന്‍സ് അഥവാ അറിയാതെ മൂത്രം പോകുന്ന അവസ്ഥ ഇന്നൊരു സാധാരണ പ്രശ്നമാണ്, പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിൽ.  ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. ചിലപ്പോൾ, മൂത്രമൊഴിക്കാനുള്ള പ്രേരണ പെട്ടെന്ന് ശക്തമാവുകയും ടോയ്‌ലെറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ മൂത്രം പോവുകയും ചെയ്യുന്നു.

Advertisment

ദൈനംദിന ശീലങ്ങൾ, മൂത്രനാളിയിലെ അണുബാധ, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ, ആർത്തവവിരാമം, ഹിസ്റ്റെരെക്ടമി അല്ലെങ്കിൽ ഗർഭധാരണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് സാധാരണയായി അറിയാതെ മൂത്രം പോകുന്നതിന് കാരണമാകുന്നതെന്ന് മയോക്ലിനിക് പറയുന്നു.

Also Read: യൂറിക് ആസിഡ് കുറയ്ക്കണോ? രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക

യൂറിനറി ഇന്‍കോണ്ടിനന്‍സ് എങ്ങനെ നിയന്ത്രിക്കാമെന്നതിനുമുള്ള ചില നുറുങ്ങുകൾ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിരുന്നു. 

  • രാവിലെ ഉണങ്ങിയ ഈത്തപ്പഴംകഴിക്കുക
  • മുളപ്പിച്ചതോ വേവിച്ചതോ ആയ ചെറുപയറും വൻപയറും കഴിക്കുക
  • പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒരു ടീസ്പൂൺ നെയ്യ് കഴിക്കുക
Advertisment

ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ചില വ്യായാമങ്ങളും ദിവേക്കർ നിർദേശിച്ചിട്ടുണ്ട്. 

Also Read: മരുന്നുകളില്ലാതെ യൂറിക് ആസിഡ് കുറയ്ക്കാം, 7 പ്രകൃതിദത്ത വഴികൾ

സ്ട്രെങ്ത് ട്രെയിനിങ്: ശക്തിയും സഹിഷ്ണുതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മാംസപേശികൾ ശക്തിപ്പെടുത്തുന്നതിന് ഈ വ്യായാമങ്ങൾ സഹായിക്കും.

Also Read: ആപ്പിളിനേക്കാൾ 45 മടങ്ങ് പോഷകസമൃദ്ധം, വീട്ടുമുറ്റത്തെ ഈ ഇല 4 എണ്ണം ചവയ്ക്കൂ

കീഗൽ വ്യായാമം: ഗർഭാശയം, മൂത്രസഞ്ചി, ചെറുകുടൽ, മലാശയം എന്നിവയെ പിന്തുണയ്ക്കുന്ന പെൽവിക് ഫ്ലോർ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള ലളിതമായ ക്ലെഞ്ച്-ആൻഡ്-റിലീസ് വ്യായാമങ്ങളാണിവ.

യോഗ ആസനങ്ങൾ, പ്രത്യേകിച്ച് തദാസന: മൗണ്ടൻ പോസ് എന്നും അറിയപ്പെടുന്ന ഇത് ശ്വസനരീതിയിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് നിൽക്കുന്ന ഒരു ആസനമാണ്.

Also Read:മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധം? ഡോക്ടർ പറയുന്നു

അറിയാതെ മൂത്രം പോകുന്ന അവസ്ഥ നേരിടുന്നുണ്ടെങ്കിൽ, ഈ ജീവിതശൈലി മാറ്റങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡയറ്റോ വർക്ക്ഔട്ടോ ഇല്ല; യുവതി 9 മാസം കൊണ്ട് കുറച്ചത് 35 കിലോ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: