scorecardresearch

ആപ്പിളിനേക്കാൾ 45 മടങ്ങ് പോഷകസമൃദ്ധം, വീട്ടുമുറ്റത്തെ ഈ ഇല 4 എണ്ണം ചവയ്ക്കൂ

ഔഷധ ഗുണങ്ങൾ കാരണം വളരെ പ്രചാരമുള്ള ഒരു പ്രകൃതിദത്ത സസ്യമാണിത്. ഇതിന്റെ ഇലകൾ കഴിച്ചാൽ ആപ്പിൾ നൽകുന്നതിനെക്കാൾ 45 മടങ്ങ് പോഷകങ്ങൾ ലഭിക്കും

ഔഷധ ഗുണങ്ങൾ കാരണം വളരെ പ്രചാരമുള്ള ഒരു പ്രകൃതിദത്ത സസ്യമാണിത്. ഇതിന്റെ ഇലകൾ കഴിച്ചാൽ ആപ്പിൾ നൽകുന്നതിനെക്കാൾ 45 മടങ്ങ് പോഷകങ്ങൾ ലഭിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
panikoorka

ചർമ്മ പ്രശ്നങ്ങൾ, വൃക്ക രോഗങ്ങൾ, കുടൽ തകരാറുകൾ എന്നിവയ്ക്കും ഈ ഇല ഗുണം ചെയ്യും

ശരീര ആരോഗ്യത്തിനും യുവത്വം നിലനിർത്താനും വില കൊടുത്ത് ആപ്പിൾ വാങ്ങി കഴിക്കേണ്ടതില്ല. വീറ്റുമുറ്റത്ത് നിൽക്കുന്ന പനികൂർക്കയുടെ 4 ഇലകൾ ചവച്ചാൽ മതിയെന്ന് പറയുകയാണ് ഡോ.ഗൗതമൻ. ഇതിലൂടെ ആപ്പിൾ നൽകുന്നതിനെക്കാൾ 45 മടങ്ങ് പോഷകങ്ങൾ ലഭിക്കും.

Advertisment

പനികൂർക്ക അതിന്റെ ഔഷധ ഗുണങ്ങൾ കാരണം വളരെ പ്രചാരമുള്ള ഒരു പ്രകൃതിദത്ത സസ്യമാണ്. വിവിധ ആരോഗ്യ ഗുണങ്ങളുള്ളതിനാൽ പലരും പനികൂർക്ക ഇല ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് ഈ ഇല ഒരു മികച്ച ചികിത്സയാണ്. ഡോ.ഗൗതമൻ അതിന്റെ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ സംസാരിച്ചിട്ടുണ്ട്.  

ആസ്ത്മ, ജലദോഷം, ക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ഈ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ സഹായകരമാണ്. മാത്രമല്ല, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ ഇതിന്റെ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അങ്ങനെ ശരീരം ക്രമേണ ശുദ്ധീകരിക്കപ്പെടുന്നു.

Also Read: ഡയറ്റോ വർക്ക്ഔട്ടോ ഇല്ല; യുവതി 9 മാസം കൊണ്ട് കുറച്ചത് 35 കിലോ

Advertisment

ചർമ്മ പ്രശ്നങ്ങൾ, വൃക്ക രോഗങ്ങൾ, കുടൽ തകരാറുകൾ എന്നിവയ്ക്കും ഈ ഇല ഗുണം ചെയ്യും. തൊണ്ടവേദന, വായ്‌നാറ്റം തുടങ്ങിയ ആന്തരിക വീക്കം കുറയ്ക്കാനുള്ള കഴിവ് ഈ ഇലയ്ക്കുണ്ട്. അതേസമയം, സമ്മർദം കുറയ്ക്കുകയും മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു, അതുവഴി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീര ഭാരം ശരിയായി നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഈ ഇല​ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും.

Also Read: ഉറക്കമുണർന്ന ഉടനെയാണോ, പ്രഭാതഭക്ഷണം കഴിച്ച് 1-2 മണിക്കൂർ കഴിഞ്ഞാണോ ബ്ലഡ് ഷുഗർ പരിശോധിക്കേണ്ടത്?

ധാരാളം ഗുണങ്ങൾ ഉള്ളതിനാൽ, പനികൂർക്ക ഇലകൾക്ക് പാരമ്പര്യ വൈദ്യശാസ്ത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ആരോഗ്യം സംരക്ഷിക്കാൻ ദൈനംദിന ജീവിതത്തിൽ ഈ ഇലകൾ ഉൾപ്പെടുത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. പനികൂർക്ക ഇലകൾ ഉപയോഗിച്ചുള്ള രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read: മൊബിലിറ്റിയും മൂത്രവും തമ്മിൽ എന്ത് ബന്ധം? ഡോക്ടർ പറയുന്നു

ചേരുവകൾ

  • പനികൂർക്ക ഇല - 1 പിടി
  • തക്കാളി - 1 (അരിഞ്ഞത്)
  • പുളി വെള്ളം - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി
  • വെളുത്തുള്ളി
  • ജീരകം -1 ടേബിൾസ്പൂൺ
  • മല്ലി -1 ടേബിൾസ്പൂൺ
  • കുരുമുളക് - 1 ടേബിൾസ്പൂൺ
  • കശുവണ്ടി (ഓപ്ഷണൽ)
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് - 1/2 ടേബിൾസ്പൂൺ
  • കറിവേപ്പില
  • വെള്ളം - 3 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം കുരുമുളകും ജീരകവും മല്ലിയും നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ചതയ്ക്കുക. അതിനുശേഷം ഇതിലേക്ക് 5-6 പനികൂർക്ക ഇലകൾ ചേർത്ത് വീണ്ടും നന്നായി ചതച്ചെടുക്കുക. ഒരുപാത്രത്തിൽ വെള്ളം എടുത്ത് തക്കാളി ചേർത്ത് നന്നായി തിളപ്പിക്കുക. തക്കാളി വെന്തുകഴിയുമ്പോൾ ഉടയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചെടുത്ത പേസ്റ്റ് ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളിയും പുളി വെള്ളവും കുറച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കുക. നന്നായി തിളച്ച് വരുമ്പോൾ കുറച്ച് മല്ലിയില കൂടി ചേർത്ത് മാറ്റുക. രുചികരവും ആരോഗ്യകരവുമായ പനികൂർക്ക രസം തയ്യാർ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

ReadMore : 90 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം; 3 ടിപ്‌സുകൾ നിർദേശിച്ച് തമന്നയുടെ പരിശീലകൻ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: