/indian-express-malayalam/media/media_files/2025/10/10/bad-health-habit-2025-10-10-14-34-29.jpg)
Source: Freepik
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്ന പലതും അപകടങ്ങളിൽ നിന്നോ അണുബാധകളിൽ നിന്നോ അല്ല, മറിച്ച് നമ്മുടെ ദൈനംദിന തിരഞ്ഞെടുപ്പുകളിൽ നിന്നാണ്. മോശം ഭക്ഷണക്രമം മുതൽ നിയന്ത്രണാതീതമായ രക്തസമ്മർദം വരെയുള്ള ഈ നിശബ്ദ ജീവിതശൈലി പോരായ്മകൾ ക്രമേണ ആരോഗ്യത്തെ നശിപ്പിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യും.
ഒരു സിഗരറ്റ് വലിക്കുമ്പോൾ, അത് നിങ്ങളുടെ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. അതല്ലെങ്കിൽ പുകവലി അഞ്ചിൽ ഒരു മരണത്തിന് കാരണമാകുമെന്ന കാര്യം അറിയാമോ?.
ഡോ. ജെറമി ലണ്ടൻ ആരോഗ്യത്തെ ദുർബലപ്പെടുത്തുക മാത്രമല്ല, അകാല മരണങ്ങൾക്കും കാരണമാകുന്ന മൂന്ന് അപകട ഘടകങ്ങളെക്കുറിച്ച് അടുത്തിടെ പറഞ്ഞിരുന്നു. അകാല മരണ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പ്രധാന ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് കാർഡിയോളജിസ്റ്റ് ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചു.
Also Read: മദ്യപാനം നിർത്താൻ പ്ലാനുണ്ടോ? ആരോഗ്യത്തെ എങ്ങനെ മാറ്റിമറിക്കും
പുകവലി
പുകവലി "ഏറ്റവും മോശം ശീലം" എന്നാണ് ഡോ.ലണ്ടൻ പറഞ്ഞത്. "നിങ്ങളുടെ ശരീരത്തിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിതെന്ന് നിസംശയം പറയാം. ഇത് മിക്കവാറും എല്ലാ അവയവങ്ങളെയും തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ശ്വാസകോശ അർബുദ മരണങ്ങളിൽ ഭൂരിഭാഗത്തിനും കാരണമാവുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
അഞ്ചിൽ ഒരു മരണത്തിന് പുകയില ഉപയോഗം കാരണമാകുമെന്ന് കാർഡിയോളജിസ്റ്റ് എടുത്തു പറഞ്ഞു. നിങ്ങൾ പുകവലിക്കാരനാണെങ്കിൽ അത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം നിർദേശിച്ചു. നിങ്ങളുടെ ആരോഗ്യത്തിന് സ്വീകരിക്കാവുന്ന ഏറ്റവും ശക്തവും ആവശ്യവുമായ നടപടികളിൽ ഒന്നാണ് പുകവലി ഉപേക്ഷിക്കുക. പുകവലി ഉപേക്ഷിക്കുന്നകിലൂടെ ആരോഗ്യം മെച്ചപ്പെടുന്നു, രോഗസാധ്യത കുറയ്ക്കുന്നു, ആയുസ് കൂടുന്നു.
Also Read: 84 കിലോയിൽനിന്ന് 56 കിലോയിലേക്ക്; 27 കിലോ കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ
മോശം ഭക്ഷണക്രമം
"പഴങ്ങളും പച്ചക്കറികളും കുറവുള്ള ഭക്ഷണക്രമം, ട്രാൻസ് ഫാറ്റ് കൂടുതലുള്ള ഭക്ഷണക്രമം, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണക്രമം എന്നിവ പുകവലിയുടെ അതേ അനുപാതത്തിൽ മരണത്തിന് കാരണമാകുന്നു," കാർഡിയോളജിസ്റ്റ് പറഞ്ഞു.
Also Read: 100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിന് തുല്യം; ഈ പച്ചക്കറി ഒരെണ്ണം എടുക്കൂ
ഉയർന്ന രക്തസമ്മർദം
ഉയർന്ന രക്തസമ്മർദം "നിശബ്ദ കൊലയാളി" എന്ന് അറിയപ്പെടുന്നു. ഉയർന്ന രക്തസമ്മർദം ഹൃദയം, തലച്ചോറ്, വൃക്കകൾ എന്നിവയെ തകരാറിലാക്കുന്നുവെന്ന് ഡോ.ലണ്ടൻ പറഞ്ഞു. ജീവിതശൈലി, ഭക്ഷണക്രമം, സമ്മർദ നിയന്ത്രണം, മരുന്നുകൾ എന്നിവയിലൂടെ ഇത് നിയന്ത്രണത്തിലാക്കാമെന്നതാണ് ആശ്വാസകരമായ കാര്യം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അറിയാതെ മൂത്രം പോകുന്നുണ്ടോ? നിസാരമായി കാണരുത്, ഭക്ഷണക്രമവും വ്യായാമവും സഹായിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.