/indian-express-malayalam/media/media_files/2025/10/10/alcohol-2025-10-10-12-29-38.jpg)
Source: Freepik
ആഘോഷവേളകളിൽ മദ്യം കഴിക്കാതിരിക്കുന്നത് ചിലർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. മദ്യം അത്രയധികം ചിലരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും അത് കഴിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. മദ്യ ഉപഭോഗം കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട്.
അങ്ങനെയെങ്കിൽ നിങ്ങൾ മദ്യപാനം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?. അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കും. മദ്യപാനം നിർത്തി മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾക്കുള്ളിൽ നിരവധി ഗുണങ്ങൾ ദൃശ്യമാകും. മദ്യം ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുമെന്ന് അറിയാം.
1. ഹൃദയമിടിപ്പും രക്തസമ്മർദവും കുറയുന്നു
മദ്യം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഒറ്റത്തവണ മദ്യപിച്ചാലും രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യും. പഠനങ്ങൾ അനുസരിച്ച്, മദ്യപാനം കുറയ്ക്കുന്നത് ആഴ്ചകൾക്കുള്ളിൽ സിസ്റ്റോളിക് രക്തസമ്മർദത്തിൽ കുറവുണ്ടാക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വേഗത്തിൽ കുറയ്ക്കുന്നു.
Also Read: മദ്യപിച്ചശേഷം ചായയോ കാപ്പിയോ കുടിച്ചാൽ എന്ത് സംഭവിക്കും?
2. ഉറക്കം മെച്ചപ്പെടുന്നു
മദ്യം കഴിക്കുന്നത് പലരുടെയും ഉറക്കത്തെ തടസപ്പെടുത്തും. പഠനങ്ങൾ അനുസരിച്ച്, മദ്യപാനം നിർത്തുമ്പോൾ, ഉറക്കത്തിന്റെ ഘടന പുനഃസ്ഥാപിക്കപ്പെടുകയും രാത്രിയിൽ ഇടയ്ക്ക് ഉണരുന്നത് കുറയുകയും ചെയ്യുന്നു. മദ്യപാനം നിർത്തി ദിവസങ്ങൾ മുതൽ ആഴ്ചകൾക്കുള്ളിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിം. മികച്ച ഉറക്കം മാനസികാവസ്ഥ, തീരുമാനമെടുക്കാനുള്ള ശേഷി, ഉപാപചയ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും പകൽ സമയത്തെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
3. കരളിലെ കൊഴുപ്പും വീക്കവും പഴയപടിയാകാൻ തുടങ്ങുന്നു
കരളിന് അത്ഭുതകരമായ പുനരുജ്ജീവന ശേഷിയുണ്ട്. മദ്യം നിർത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ കരളിലെ കൊഴുപ്പിന്റെ അളവും വീക്കവും കുറയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മിതമായ തോതിൽ മദ്യം കഴിക്കുന്നവരിൽ, കരൾ തകരാറിന്റെ പല ലക്ഷണങ്ങളും മാസങ്ങൾക്കുള്ളിൽ സാധാരണ നിലയിലാകാം. ഫാറ്റി ലിവറും വീക്കവും കുറയുന്നത് കാലക്രമേണ ഫൈബ്രോസിസിനും സിറോസിസിനുമുള്ള സാധ്യത കുറയ്ക്കുന്നു.
Also Read: ഹാങ് ഓവർ മാറുന്നില്ലേ? മദ്യപിക്കുന്നതിനു മുൻപ് ഇത് കുടിക്കൂ
4. കാൻസർ സാധ്യത കുറയുന്നു
മദ്യപാനം ശ്വാസനാളം, അന്നനാളം, കരൾ, കൊളോറെക്ടം എന്നിവയിലെ അർബുദ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മദ്യപാനം ഉപേക്ഷിക്കുന്നത് ഭാവിയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.
5. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയും
മദ്യം കുറയ്ക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. രക്തസമ്മർദം മെച്ചപ്പെടുത്തുന്നതിലൂടെയും, വീക്കം മൂലമുണ്ടാകുന്ന സമ്മർദം കുറയ്ക്കുന്നതിലൂടെയും മദ്യപാനം കുറയ്ക്കുന്നത് ഹൃദയ സംരക്ഷണത്തിന് കാരണമാകുന്നു.
6. ശരീരഭാരം നിയന്ത്രിക്കുന്നത് എളുപ്പമാകും
മദ്യം അധിക കാലറിയും വിശപ്പും വഴി ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. അമിതമായി മദ്യപിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കുന്നതിൽ അനുകൂലമായ ഫലങ്ങൾ കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു. മദ്യം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നു.
Also Read: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?
7. മാനസികാരോഗ്യവും ഉത്കണ്ഠയും മെച്ചപ്പെടുന്നു
മദ്യം മാനസികാവസ്ഥയെയും ഉത്കണ്ഠയെയും വഷളാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. മദ്യം നിർത്തിയതിനുശേഷം, ആഴ്ചകൾ മുതൽ മാസങ്ങൾക്കുള്ളിൽ ഉത്കണ്ഠ കുറയുകയും മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വ്യത്യസ്ത തരം മദ്യം ഒരുമിച്ച് കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.