scorecardresearch

പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?

യുവാക്കളിൽ, പ്രായമായവരെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണ്. കൂടുതൽ പേരും കോളേജ് സമയത്തോ ജോലിയിൽ പ്രവേശിക്കുമ്പോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്

യുവാക്കളിൽ, പ്രായമായവരെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണ്. കൂടുതൽ പേരും കോളേജ് സമയത്തോ ജോലിയിൽ പ്രവേശിക്കുമ്പോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്

author-image
Health Desk
New Update
alcohol I 03

Source: Freepik

മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. മദ്യം കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നില്ല, മറിച്ച് അപകടസാധ്യതകൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കൗമാരപ്രായത്തിലുള്ള നിരവധി പേർ ഇന്ന് വലിയ അളവിൽ മദ്യം കഴിക്കുന്നുണ്ട്.

Advertisment

"യുവാക്കളിൽ, പ്രായമായവരെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണ്. ഈ പ്രായത്തിലുള്ളവരിൽ സമപ്രായക്കാരുടെ സമ്മർദവും ഉൾപ്പെടുന്നു. കൂടുതൽ പേരും കോളേജ് സമയത്തോ ജോലിയിൽ പ്രവേശിക്കുമ്പോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്. കുറഞ്ഞ ശമ്പളം കാരണം, അവർ വിലകുറഞ്ഞ മദ്യം കഴിക്കുന്നു. ഇത് ഗുരുതരമായ കരൾരോഗങ്ങളിലേക്ക് നയിക്കുന്നു," ഡോ.ശ്രേയ് ശ്രീവാസ്തവ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

മദ്യപാനം മൂലം ചെറുപ്പക്കാരിൽ കരളിനെ ബാധിക്കുന്ന ഗുരുതര രോഗമായ ഹെപ്പറ്റൈറ്റിസ് സാധാരണമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയം, വൃക്ക തുടങ്ങി മറ്റ് അവയവങ്ങളുടെ പ്രവർത്തന തകരാറുകൾക്കുമുള്ള  സാധ്യത കൂട്ടും. കടുത്ത മദ്യപാനം കാരണം കരൾ മാറ്റിവയ്ക്കൽ നിരക്ക് ചെറുപ്പക്കാരിൽ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: ബിക്കിനി ധരിക്കാൻ ശരീരത്തെ ഫിറ്റാക്കി; കിയാര 3 നേരം കഴിച്ച ഭക്ഷണങ്ങൾ ഇവയാണ്

Advertisment

ഈ പ്രായത്തിൽ ഒരാൾ മദ്യം കഴിച്ചാൽ, അതിജീവന പ്രായം ഗണ്യമായി കുറയുന്നുവെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. "മദ്യപിക്കുന്നവരിൽ, മറ്റുള്ളവരെ അപേക്ഷിച്ച് അതിജീവന പ്രായം 70-75 വർഷത്തിൽ നിന്ന് 55-60 വർഷമായി കുറയുന്നു. അതേസമയം, , 40 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, ചെറിയ അളവിൽ മദ്യം കഴിക്കുന്നത് (ഒരു ദിവസം ഒന്ന് മുതൽ രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക്സ് വരെ) ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുൾപ്പെടെ ചില ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.

എന്നിരുന്നാലും, ഒരു പ്രായക്കാർക്കും മദ്യം ശുപാർശ ചെയ്യുന്നില്ലെന്ന് ഡോ.ശ്രീവാസ്തവ് അഭിപ്രായപ്പെട്ടു. "ഒരു രോഗവും തടയുന്നതിനായി ഒരു ഡോക്ടറും പ്രായമായവരോടോ ചെറുപ്പക്കാരോടോ മദ്യം കഴിക്കാൻ നിർദേശിക്കില്ല. എന്നാൽ, ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് റെഡ് വൈൻ ഹൃദയത്തിന് നല്ലതാണെന്നാണ്. അതേസമയം, മദ്യം ഒന്നിനും നല്ലതല്ല," അദ്ദേഹം പറഞ്ഞു.

Also Read: ജിമ്മിൽ പോകേണ്ട, വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാം; ഇതാ 7 ടിപ്‌സുകൾ

ഒരു ദിവസം എത്ര മദ്യം കഴിക്കുന്നത് സുരക്ഷിതം?

15-39 വയസ്സ് പ്രായമുള്ളവർക്ക്, പ്രതിദിനം ശുപാർശ ചെയ്യുന്ന മദ്യത്തിന്റെ അളവ് 0.136 സ്റ്റാൻഡേർഡ് ഡ്രിങ്ക്സാണ്. ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക്, ഇത് പ്രതിദിനം 0.273 ഡ്രിങ്ക്സാണ്. 40 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ, ശുപാർശ ചെയ്യുന്ന അളവ് പ്രതിദിനം സ്റ്റാൻഡേർഡ് ഡ്രിങ്ക്സിന്റെ പകുതിയാണ് (പുരുഷന്മാർക്ക് 0.527 ഡ്രിങ്ക്സും സ്ത്രീകൾക്ക് 0.562 ഡ്രിങ്ക്സും) മുതൽ ഏകദേശം രണ്ട് സ്റ്റാൻഡേർഡ് ഡ്രിങ്ക്സ് (പുരുഷന്മാർക്ക് 1.69 പാനീയങ്ങളും സ്ത്രീകൾക്ക് 1.82 ഉം) വരെയാണ്. 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക്, പ്രതിദിനം മൂന്ന് സ്റ്റാൻഡേർഡ് ഡ്രിങ്ക്സിൽ അൽപം കൂടുതൽ (പുരുഷന്മാർക്ക് 3.19 ഡ്രിങ്ക്സും സ്ത്രീകൾക്ക് 3.51 ഡ്രിങ്ക്സും) ശുപാർശ ചെയ്യുന്നു.

Also Read: ടോയ്‌ലറ്റിൽ ഫോണും കൊണ്ടാണോ ഇരിക്കുന്നത്? പൈൽസ് വരാനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടർ

ഡോ. ശ്രീവാസ്തവിന്റെ അഭിപ്രായത്തിൽ, ബിയർ, വൈൻ, വിസ്കി തുടങ്ങി ഏത് തരം മദ്യമാണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അളവ്.. അവയിലെല്ലാം വ്യത്യസ്ത അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു. ഒരു ആഴ്ചയിൽ ഏകദേശം 10 സ്റ്റാൻഡേർഡ് ഡ്രിങ്ക്സും ഒരു ദിവസം ഒന്നിൽ കൂടുതൽ സ്റ്റാൻഡേർഡ് ഡ്രിങ്ക്സും പാടില്ല. ഒരു ഡ്രിങ്ക് 15-30 മില്ലി ആയിരിക്കണം."

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മരുന്നിനൊപ്പം ഈ സൂപ്പർ ഫുഡും ശീലമാക്കൂ, കൊളസ്ട്രോൾ അതിവേഗം നിയന്ത്രിക്കാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: