/indian-express-malayalam/media/media_files/2025/04/29/5kob3vcnc2S9At5OVQHh.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്ന ആളുകൾ നിരവധിയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകേണ്ടതില്ലെന്ന് നിങ്ങൾക്കറിയാമോ?. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ കാര്യങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ മാറ്റങ്ങൾ വരുത്തും. വീട്ടിലിരുന്നു തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 7 ടിപ്സുകൾ എന്തൊക്കെയെന്ന് നോക്കാം.
1. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ പോഷകങ്ങൾ സംതൃപ്തി നൽകുന്നവതും കലോറി കുറവുമാണ്. ഇവ സ്വാഭാവികമായി വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. അൾട്രാ-പ്രോസസ് ചെയ്തതും ഉയർന്ന പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക.
Also Read: ടോയ്‌ലറ്റിൽ ഫോണും കൊണ്ടാണോ ഇരിക്കുന്നത്? പൈൽസ് വരാനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടർ
2. ആവശ്യത്തിന് ഉറക്കം
മോശം ഉറക്കം ഉപാപചയ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇത് ഇൻസുലിൻ റെസിസ്റ്റൻസ് പ്രോത്സാഹിപ്പിക്കുകയും കൊഴുപ്പ് സംഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന കോർട്ടിസോളിന്റെ അളവ് ഉയർത്തുകയും ചെയ്യും. ഉറക്കത്തിന്റെ വിശപ്പിനെ നേരിട്ട് നിയന്ത്രിക്കുന്ന ഹോർമോണുകളായ ലെപ്റ്റിൻ, ഗ്രെലിൻ എന്നിവയെ നിയന്ത്രിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
3. പതിവായി വ്യായാമം ചെയ്യുക
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും അമിതവണ്ണമുള്ള രോഗികളിൽ മരണനിരക്ക് കുറയ്ക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറയ്ക്കുകയും ചെയ്യും. നടത്തം, സ്ക്വാറ്റുകൾ, സിറ്റ്-അപ്പുകൾ, പ്ലാങ്കുകൾ, യോഗ എന്നിവ ചെയ്യാവുന്നതാണ്.
Also Read: മരുന്നിനൊപ്പം ഈ സൂപ്പർ ഫുഡും ശീലമാക്കൂ, കൊളസ്ട്രോൾ അതിവേഗം നിയന്ത്രിക്കാം
4. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. പലപ്പോഴും ദാഹം തോന്നുന്നത് വിശപ്പായി തെറ്റിദ്ധരിക്കപ്പെടാം. ഇതൊഴിവാക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. മാത്രമല്ല, ഭക്ഷണത്തിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് തലച്ചോറിലേക്ക് പൂർണ്ണതയുടെ സന്ദേശം അയയ്ക്കുന്നു.
5. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക
വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല, ദഹനക്കേടിനും കാരണമാകും. സാവധാനം ഭക്ഷണം കഴിക്കുകയും ചവയ്ക്കുകയും ചെയ്യുന്നത് തലച്ചോറിന് സംതൃപ്തിയുടെ സിഗ്നലുകൾ ലഭിക്കാനും ഭക്ഷണം ദഹിപ്പിക്കാനും സമയം നൽകുന്നു.
Also Read: വയറിനു ചുറ്റുമുള്ള കൊഴുപ്പ് അലിയിച്ചു കളയും, ദിവസവും 10 മിനിറ്റ് ഇത് ചെയ്യൂ
6. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക
നാരുകൾ വിശപ്പ് കുറയ്ക്കുകയും സംതൃപ്തി വർധിപ്പിക്കുകയും ചെയ്തുകൊണ്ട് പൊണ്ണത്തടി തടയുന്നു. നാരുകൾ സംതൃപ്തി വർധിപ്പിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
7. സ്ട്രെസ് നിയന്ത്രിക്കുക
2022 ലെ ഒരു പഠനപ്രകാരം, സമ്മർദവും പൊണ്ണത്തടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലെപ്റ്റിൻ, ഗ്രെലിൻ, കോർട്ടിസോൾ തുടങ്ങിയ വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ സമ്മർദം ബാധിക്കുകയും ഒരാളെ കൂടുതൽ വിശപ്പുള്ളവരാക്കുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രണ്ടാഴ്ചയ്ക്കുള്ളിൽ എത്ര വണ്ണവും കുറയ്ക്കാം; ഈ രീതിയിൽ ഭക്ഷണം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.