/indian-express-malayalam/media/media_files/2025/08/08/phone-toilet-2025-08-08-10-44-43.jpg)
Source: Freepik
ടോയ്‌ലറ്റിൽ പോകുമ്പോൾ ഫോൺ കൂടെ കൊണ്ടുപോകുന്ന ശീലക്കാരാണോ നിങ്ങൾ?. എങ്കിൽ പൈൽസിനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്. സമീപ വർഷങ്ങളിൽ, ഈ ശീലം വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. ഫോണും കൂടെ കൊണ്ടുപോകുന്നതിനാൽ പലരും ആവശ്യത്തിലധികം സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു. ഈ ശീലത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്.
ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.പ്രണവ് ഹൊന്നവര ശ്രീനിവാസൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ മലാശയത്തിനുള്ളിലെ സിരകളിൽ സമ്മർദം ഉണ്ടാകുന്നു. ഈ മർദം സിരകൾ വീർക്കാൻ കാരണമാകും, ഇത് കാലക്രമേണ പൈൽസിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: മരുന്നിനൊപ്പം ഈ സൂപ്പർ ഫുഡും ശീലമാക്കൂ, കൊളസ്ട്രോൾ അതിവേഗം നിയന്ത്രിക്കാം
ഫോൺ ഉപയോഗിക്കുന്നതുമൂലം ഒരു വ്യക്തി ടോയ്‌ലറ്റിൽ ചെലവഴിക്കുന്ന സമയം വർധിപ്പിക്കും. പെട്ടെന്ന് കഴിയേണ്ട ഒരു കാര്യം ദീർഘനേരം ഇരിക്കുന്ന ഒരു സെഷനായി മാറുന്നു. കാരണം ഫോണിലേക്കാണ് ശ്രദ്ധ പോകുന്നത്. കാലക്രമേണ, ഇത് വിട്ടുമാറാത്ത മലബന്ധം അല്ലെങ്കിൽ സമ്മർദം പോലുള്ള നിലവിലുള്ള അവസ്ഥകൾ വർധിപ്പിക്കുകയും ചെയ്യും. ഇവ രണ്ടും ഹെമറോയ്ഡുകൾക്കുള്ള അപകട ഘടകങ്ങളാണെന്ന് ഡോ.ശ്രീനിവാസൻ വിശദീകരിച്ചു.
പൈൽസിനുള്ള യഥാർത്ഥ കാരണം എന്താണ്?
പൈൽസ് അഥവാ ഹെമറോയ്ഡുകൾ എന്നത് മലാശയത്തിന്റെ അടിഭാഗത്തോ മലദ്വാരത്തിലോ ഉള്ള വീർത്ത സിരകളാണ്. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തുള്ള ആയാസം, നാരുകൾ കുറഞ്ഞ ഭക്ഷണക്രമം, പൊണ്ണത്തടി, ഗർഭധാരണം, ടോയ്‌ലറ്റ് സീറ്റുകൾ പോലുള്ള കട്ടിയുള്ള പ്രതലങ്ങളിൽ ദീർഘനേരം ഇരിക്കുക തുടങ്ങിയ ഒന്നിലധികം ഘടകങ്ങൾ ഇതിന് കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു.
ടോയ്‌ലറ്റ് ശീലങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, പതിവായി മലം പുറത്തുപോകാൻ ആയാസപ്പെടുന്നവരിലോ കൂടുതൽ സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരോ മലാശയ ഭാഗത്ത് സമ്മർദം വർധിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക, മലമൂത്ര വിസർജനം വൈകിപ്പിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ മാറ്റുന്നത് ഹെമറോയ്ഡുകൾ തടയുന്നതിന് സഹായിക്കുമെന്ന് ഡോ.ശ്രീനിവാസൻ പറഞ്ഞു.
Also Read: വയർ കുറച്ച് അരക്കെട്ട് ഭംഗിയാക്കാം, ആയുർവേദം പറയുന്ന ഈ 6 കാര്യങ്ങൾ ചെയ്തോളൂ
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ?
"മലദ്വാരത്തിന് ചുറ്റുമുള്ള നേരിയ ചൊറിച്ചിൽ, മലം പൂർണമായി പുറത്തേക്ക് പോകാതിരിക്കുക, മലവിസർജന സമയത്ത് ചെറിയ രക്തസ്രാവം, ഇരിക്കുമ്പോൾ ഇടയ്ക്കിടെ അസ്വസ്ഥത എന്നിവ ഇതിൽ ഉൾപ്പെടുന്നു," ഡോ. ശ്രീനിവാസൻ പറയുന്നു. ചില വ്യക്തികളിൽ മലദ്വാരത്തിന് സമീപം ഒരു ചെറിയ മുഴയും പ്രത്യക്ഷപ്പെട്ടേക്കാം. ഉദാസീനമായ ജീവിതശൈലിയോ ക്രമരഹിതമായ മലവിസർജന ശീലമോ ഉള്ളവരിൽ ഈ ലക്ഷണങ്ങൾ പതിവായി കാണിക്കുകയാണെങ്കിൽ ഉടനെ വൈദ്യസഹായം തേടുന്നതാണ് നല്ലത്. നേരത്തെയുള്ള ചികിത്സ, ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവ രോഗാവസ്ഥ കുറയ്ക്കാനും കൂടുതൽ തീവ്രമായ ചികിത്സകളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: വയറിനു ചുറ്റുമുള്ള കൊഴുപ്പ് അലിയിച്ചു കളയും, ദിവസവും 10 മിനിറ്റ് ഇത് ചെയ്യൂ
പൈൽസ് തടയുന്നതിനുള്ള ഡോ.ശ്രീനിവാസന്റെ ടിപ്‌സുകൾ
- ടോയ്‌ലറ്റിൽ പോകാൻ തോന്നുന്ന പോകുക, ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക.
- നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.
- മലവിസർജ്ജനം സുഗമമാകാൻ ധാരാളം വെള്ളം കുടിക്കുകയും പതിവായി വ്യായാമവും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു ദിവസം വെള്ളം കുടിക്കാൻ ഏറ്റവും നല്ല 5 സമയങ്ങൾ ഇവയാണ്, അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us