/indian-express-malayalam/media/media_files/2025/08/05/weight-loss-2025-08-05-15-37-53.jpg)
Source: Freepik
കർശനമായ ഭക്ഷണക്രമവും പതിവ് വ്യായാമവും ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലെങ്കിൽ നിങ്ങളുടെ ദിനചര്യകളിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് അർത്ഥമാക്കാം. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമായ ചില ആയുർവേദ ടിപ്സുകളുണ്ട്.
ശരീരത്തിന്റെ വാത, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കുന്നതിലും കൊഴുപ്പ് എരിച്ചു കളയുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ആയുർവേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കടുത്ത നിയന്ത്രണങ്ങളില്ലാതെ അരക്കെട്ട് കുറയ്ക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ആയുർവേദം അടിസ്ഥാനമാക്കിയുള്ള ഈ ദിനചര്യ സഹായിക്കും.
Also Read: ഫാറ്റി ലിവറിനെ അകറ്റി നിർത്താം, ദിവസം 2 ആപ്പിൾ കഴിക്കൂ
1. മൂന്ന് ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക
ഭക്ഷണം ഒഴിവാക്കുകയോ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ദഹനത്തെ ദുർബലപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും. ശരീരത്തിന് ഊർജം പകരുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾക്കും തുല്യ ഇടവേളകളിൽ ഒരു ദിവസം മൂന്ന് തവണ സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
2. ലഘുവായ അത്താഴം നേരത്തെ കഴിക്കുക
ആരോഗ്യകരമായ ദഹനം എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകും. രാത്രി വൈകിയുള്ള കനത്ത അത്താഴം ദഹനത്തെ തടസപ്പെടുത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷവിമുക്ത പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. രാത്രി 7 മണിക്ക് മുമ്പ് ലഘുവായ ഭക്ഷണം കഴിക്കുക - സൂപ്പുകളോ സലാഡുകളോ കഴിക്കുക, ഉറങ്ങുന്നതിന് മുമ്പ് ആമാശയം ശൂന്യമാക്കാൻ ഇത് സഹായിക്കും.
3. ഭക്ഷണം ക്രമീകരിക്കുക
ഭക്ഷണത്തിൽ ചൂടുള്ള, ലഘുവായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ദഹനം വേഗത്തിലാക്കാനും കൊഴുപ്പ് തകർക്കാൻ സഹായിക്കാനും ഇഞ്ചി, കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തണുത്തതും, എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും.
Also Read: ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കരുത്, എന്ത് സംഭവിക്കും?
4. ദിവസം മുഴുവൻ ചെറുചൂടുള്ള വെള്ളം കുടിക്കുക
ദിവസം മുഴുവൻ ചൂടുവെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചൂടുവെള്ളം ദഹനം വർധിപ്പിക്കും, അതേസമയം തണുത്ത വെള്ളം ദഹനത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് എരിച്ചു കളയുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും. നാരങ്ങയോ മഞ്ഞളോ ചേർത്ത ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലൊരു ശീലമാണ്.
5. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുക
ത്രിഫല, ഉലുവ, ജീരകം തുടങ്ങിയവ ഉപയോഗിക്കുക. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുചേർന്ന ത്രിഫല ദഹനം നിയന്ത്രിക്കാനും ശരീരത്തിൽനിന്നും മാലിന്യങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ഉലുവ വിശപ്പ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ജീരകം പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും വയറു വീർക്കൽ കുറയ്ക്കുകയും ചെയ്യുന്നു.
Also Read: 2025 കഴിയുന്നതിനു മുൻപ് വണ്ണം കുറയ്ക്കണോ? ഈ 5 കാര്യങ്ങൾ ചെയ്തോളൂ
6. ശ്രദ്ധയോടെ സാവധാനം ഭക്ഷണം കഴിക്കുക
ശാന്തമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവയ്ക്കുക, ഭക്ഷണം കഴിക്കുമ്പോൾ സ്‌ക്രീനുകൾ ഒഴിവാക്കുക. ഈ രീതി ദഹനത്തെ സഹായിക്കുക മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പൈനാപ്പിൾ, ഏത്തപ്പഴം, മാതളനാരങ്ങ; ഈ പഴങ്ങൾ ഏതു സമയത്ത് കഴിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.