/indian-express-malayalam/media/media_files/2024/11/28/Yc2Ish1MJEWvrf93IYP9.jpg)
Source: Freepik
പോഷക ഗുണങ്ങൾ നിറഞ്ഞൊരു പഴമാണ് ആപ്പിൾ. ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ജോസഫ് സൽഹാബ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതിന് പകരം രണ്ട് ആപ്പിൾ കഴിക്കേണ്ടതിന്റെ ചില കാരണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ആപ്പിളിലെ നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കരുത്, എന്ത് സംഭവിക്കും?
ദിവസവും ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ
ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഡോ.സൽഹാബ് പറഞ്ഞു. ആപ്പിളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആപ്പിളിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: 2025 കഴിയുന്നതിനു മുൻപ് വണ്ണം കുറയ്ക്കണോ? ഈ 5 കാര്യങ്ങൾ ചെയ്തോളൂ
ദിവസവും 2 ആപ്പിൾ കഴിക്കാനുള്ള 5 കാരണങ്ങൾ
1. ആന്റിഓക്‌സിഡന്റുകളും നാരുകളും കാരണം കരൾ രോഗ സാധ്യത കുറയുന്നു.
2. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയുന്നു.
3. ലയിക്കുന്ന നാരുകൾ കാരണം കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടും
4. രക്തത്തിലെ പഞ്ചസാര നിയന്ത്രണവും പ്രമേഹ പ്രതിരോധവും.
5. നാരുകളുടെയും ജലത്തിന്റെയും അളവ് ശരീര ഭാരം നിയന്ത്രിക്കുന്നു
Also Read: പൈനാപ്പിൾ, ഏത്തപ്പഴം, മാതളനാരങ്ങ; ഈ പഴങ്ങൾ ഏതു സമയത്ത് കഴിക്കണം?
എന്തുകൊണ്ട് ഒരു ദിവസം 2 ആപ്പിൾ കഴിക്കണം
ദിവസവും 2 ആപ്പിൾ കഴിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു, മലബന്ധം മെച്ചപ്പെടുത്തുന്നു, ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ച കൂട്ടുന്നു, കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നത് മെച്ചപ്പെടുത്തുന്നു, സന്ധി വീക്കം ചെറുക്കുന്നു, ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നാണ് ഡോ. സൽഹാബ് പറഞ്ഞത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 10 കിലോ കുറയ്ക്കാൻ ജിമ്മിൽ പോയി കഷ്ടപ്പെടേണ്ട; ഈ 10 കാര്യങ്ങൾ ചെയ്യൂവെന്ന് യുവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us