scorecardresearch

ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കരുത്, എന്ത് സംഭവിക്കും?

ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ചില പോഷകങ്ങളുടെ, പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുമെന്നത് ശരിയാണ്

ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ചില പോഷകങ്ങളുടെ, പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുമെന്നത് ശരിയാണ്

author-image
Health Desk
New Update
Masala Tea

Source: Freepik

ഉച്ചഭക്ഷണമോ, അത്താഴമോ ഒരു കപ്പ് ചായയോ കട്ടൻചായയോ കുടിച്ച് അവസാനിപ്പിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ, ഈ ശീലം ഗുണത്തേക്കാളേറെ ദോഷമാണോ ചെയ്യുന്നത്?. ചായയിലെ ചില സംയുക്തങ്ങൾ ദഹനത്തെ തടസപ്പെടുത്തുകയോ പ്രധാന ധാതുക്കളുടെ ആഗിരണം തടയുകയോ ചെയ്യുന്നതിനെക്കുറിച്ച് പലപ്പോഴും ആശങ്കകൾ ഉയർന്നിട്ടുണ്ട്. പോഷകങ്ങളുടെ ആഗിരണം തടസപ്പെടുത്തുന്നതിനാൽ, ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നതിനെതിരെ ചില ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Advertisment

ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ചില പോഷകങ്ങളുടെ, പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുമെന്നത് ശരിയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ആഷ്‌ലേഷ ജോഷി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. ചായയിൽ ടാനിനുകൾ, പോളിഫെനോളുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

Also Read: 2025 കഴിയുന്നതിനു മുൻപ് വണ്ണം കുറയ്ക്കണോ? ഈ 5 കാര്യങ്ങൾ ചെയ്തോളൂ

ഗർഭിണികൾ, കൗമാരക്കാർ, വെജിറ്റേറിയൻ അല്ലെങ്കിൽ വീഗൻ ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾ തുടങ്ങിയ ഇരുമ്പിന്റെ അളവ് കുറവുള്ളവർക്കോ ഇരുമ്പിന്റെ കുറവിന് സാധ്യത കൂടുതലുള്ളവർക്കോ ചായ കുടിക്കുന്നത് ദോഷകരമായി ബാധിക്കും. ഇരുമ്പ് സമ്പുഷ്ടമോ ഇരുമ്പ് വർധിപ്പിക്കുന്നതോ ആയ മറ്റ് ഭക്ഷണക്രമങ്ങളുമായി ബാലൻസ് ചെയ്തില്ലെങ്കിൽ, കാലക്രമേണ ഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ കുടിക്കുന്നത് ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ സാധ്യതയുണ്ട്. 

Advertisment

Also Read: പൈനാപ്പിൾ, ഏത്തപ്പഴം, മാതളനാരങ്ങ; ഈ പഴങ്ങൾ ഏതു സമയത്ത് കഴിക്കണം?

ചിലതരം ചായകൾ ദഹനത്തെയോ പോഷകങ്ങളുടെ ആഗിരണത്തെയോ ബാധിക്കാൻ സാധ്യതയുണ്ടോ?

വ്യത്യസ്ത തരം ചായകളിൽ വ്യത്യസ്ത അളവിലുള്ള ടാനിനുകളും മറ്റ് ബയോആക്ടീവ് സംയുക്തങ്ങളും ഉള്ളതിനാൽ അവയുടെ ഫലങ്ങൾ വ്യത്യാസപ്പെടാം. ബ്ലാക്ക് ടീയിലും ഗ്രീൻ ടീയിലും വലിയ അളവിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കുമെന്നും ജോഷി അഭിപ്രായപ്പെട്ടു. കറുവാപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന മസാല ചായ, ഇരുമ്പ് ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. പക്ഷേ, ഈ സുഗന്ധവ്യഞ്ജനങ്ങൾ ചില ദഹനസംബന്ധമായ ഗുണങ്ങൾ നൽകിയേക്കാം. "ചമോമൈൽ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള ഹെർബൽ ചായകളിൽ സാധാരണയായി ടാനിൻ അളവ് കുറവാണ്, മാത്രമല്ല പോഷക ആഗിരണത്തെ തടസപ്പെടുത്താനുള്ള സാധ്യത കുറവാണ്," ജോഷി പറഞ്ഞു.

Also Read: 10 കിലോ കുറയ്ക്കാൻ ജിമ്മിൽ പോയി കഷ്ടപ്പെടേണ്ട; ഈ 10 കാര്യങ്ങൾ ചെയ്യൂവെന്ന് യുവതി

ഭക്ഷണത്തിനു ശേഷം ചായ കുടിക്കാം എത്ര സമയം കാത്തിരിക്കണം?

"ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിറ്റിനുശേഷം ചായ കുടിക്കുന്നതാണ് നല്ലതെന്ന് ജോഷി അഭിപ്രായപ്പെട്ടു. "വിളർച്ച ബാധിച്ചവർ, ഇരുമ്പിന്റെ അളവ് കുറവുള്ളവർ, അസുഖത്തിൽ നിന്നോ ശസ്ത്രക്രിയയിൽ നിന്നോ സുഖം പ്രാപിക്കുന്നവർ എന്നിവർക്ക് ഈ സമയം കൂടുതൽ പ്രധാനമാണ്. ആസിഡ് റിഫ്ലക്സ് പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഭക്ഷണം കഴിച്ച ഉടനെ ചായ കുടിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും."

"ആഹാരത്തോടൊപ്പം ചായ കുടിക്കാൻ ആരെങ്കിലും വളരെയധികം ഇഷ്ടപ്പെടുന്നെങ്കിൽ, പോഷക ആഗിരണത്തെ തടസപ്പെടുത്താൻ സാധ്യത കുറഞ്ഞ ഹെർബൽ ചായകൾ കുടിക്കുന്നത് പരിഗണിക്കാം. അല്ലെങ്കിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും ടാനിനുകളുടെ ചില ഫലങ്ങൾ നികത്താനും കഴിയുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുമായി അവരുടെ ഭക്ഷണത്തെ സംയോജിപ്പിക്കാം," ജോഷി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നെയ്യോ എണ്ണയോ: ദിവസേനയുള്ള പാചകത്തിന് എന്താണ് നല്ലത്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: